Home entertainment ബോളിവുഡില്‍ നിന്നും ഓഫര്‍ വന്നിട്ടും വേണ്ടെന്ന് വെച്ചു- ഉണ്ണി മുകുന്ദന്‍

ബോളിവുഡില്‍ നിന്നും ഓഫര്‍ വന്നിട്ടും വേണ്ടെന്ന് വെച്ചു- ഉണ്ണി മുകുന്ദന്‍

ബോളിവുഡ് അവസരം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി പ്രിയ താരം ഉണ്ണി മുകുനദൻ. സെക്‌സ് കോമഡികളില്‍ നായകന്‍ ആവാന്‍ തനിക്ക് ബോളിവുഡില്‍ നിന്ന് ഓഫര്‍ ഉണ്ടായിരുന്നു എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. എന്നാല്‍ താന്‍ അത്തരം സിനിമകളുടെ ഭാഗം ആകാന്‍ ആഗ്രഹിക്കുന്നില്ല. ആര്‍മി പ്രമേയം ആകുന്ന ഒരു സിനിമയില്‍ താന്‍ നായകനാകുന്നുണ്ട് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിശദമായ അപ്‌ഡേറ്റ് വൈകാതെ പുറത്തുവിടുമെന്നും ഉണ്ണി വ്യക്തമാക്കി.

ഉണ്ണി മുകുന്ദന്‍ നായകന്‍ ആകുന്ന ജയ് ഗണേഷ് സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശറങ്കറാണ്. മഹിമ നമ്ബ്യാറാണ് നായിക. അടുത്ത മാസം 11 ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ഛായഗ്രാഹണം ചന്ദ്രു ശെല്‍വരാണ് ആണ്. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ സംഗീതം ശങ്കര്‍ ശര്‍മ ആണ് നിര്‍വഹിക്കുന്നത്. ബി കെ ഹരി നാരായണനും മഞ്ജിത്തും വാണി മോഹനുമാണ് ഗാനം എഴുതിയത്.

അത് പോലെ ഗന്ധര്‍വ്വ ജൂനിയര്‍ എന്ന ചിത്രത്തിലും ഉണ്ണി നായകനാകുന്നുണ്ട്. ഈ രണ്ട് ചിത്രങ്ങളും വിജയമാകുെമന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഗന്ധര്‍വ്വ ജൂനിയര്‍ ഫാന്റസി കോമഡിയില്‍ പെടുന്ന ചിത്രമാണ് എന്നാണ് പുറത്തുവരുന്ന വിവരം. വേള്‍ഡ് ഓഫ് ഗന്ധര്‍വാസ് എന്ന വീഡിയോ ഗന്ധര്‍വ ജൂനിയറിന്റെ പ്രമോഷന്റെ ഭാഗമായി പുറത്ത് വിട്ടിരുന്നു.

ചിത്രത്തില്‍ ഉണ്ണി ഗന്ധര്‍വന്‍ ആയാണ് എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം വിഷ്ണു അരവിന്ദും തിരക്കഥ പ്രവീണ്‍ പ്രഭറാം സുജിന്‍ എന്നിവര്‍ ചേര്‍ന്നാണ്. രണ്ട് ചിത്രങ്ങളും വലിയ വിജയം ആകുമെന്നാണ് ഉണ്ണിയുടെ ആരാധകര്‍ പറയുന്നത്. അടുത്തിടെ ഇറങ്ങിയ ഉണ്ണിയുടെ ചിത്രങ്ങള്‍ വിജയമായിരുന്നു.