തലയണമന്ത്രം ഇന്നായിരുന്നെങ്കിൽ കാഞ്ചന ആകാൻ യോജിക്കുക അനുശ്രി- ഉർവശി

ശ്രീനിവാസൻറെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘തലയണമന്ത്രം’ 1990ലാണ് റിലീസായത്. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നായി അത്. ആ സിനിമയിൽ ഉർവശി അവതരിപ്പിച്ച കാഞ്ചന എന്ന കഥാപാത്രം ഏറെ പ്രശംസയും അംഗീകാരവും നേടി.ഉർവശിയെക്കൂടാതെ ശ്രീനിവാസൻ, ജയറാം, പാർവതി തുടങ്ങിയവരും ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോഴിതാ ഇന്നത്തെ കാലത്താണ് ആ സിനിമ ഒരുങ്ങുന്നതെങ്കിൽ ആരായിരിക്കും കാഞ്ചനയാവുക എന്ന് പറയുകയാണ് ഉർവശി.

ഉർവശിയുടെ വാക്കുകൾ ഇങ്ങനെ, കാഞ്ചനയെ അവതരിപ്പിക്കാൻ കഴിവുള്ള ഒരുപാട് കുട്ടികൾ പുതിയ കാലത്തുണ്ട്. എന്നാലും ആ കഥാപാത്രത്തിന് ഏറ്റവും യോജിക്കുക അനുശ്രീയാവും എന്നു തോന്നുന്നു. ആ കുട്ടിയ്ക്ക് അതിനു വേണ്ടി പ്രത്യേകിച്ച് എക്സ്പ്രഷൻ ഒന്നും കൊടുക്കേണ്ടി വരില്ലെന്നു തോന്നുന്നു. ഡയമണ്ട് നെക്ലേസ് ഒക്കെ കണ്ടതിനു ശേഷം തോന്നിയതാണ്

നിരവധി ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയായി മലയാളി മനസുകളിൽ ഇടം പിടിക്കാൻസാധിച്ച താരമാണ് അനുശ്രി.സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി.പുതിയ വിശേഷങ്ങളും പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.അടുത്തിടെ താരം പങ്കുവെച്ച മോഡേൺ ഡ്രസ്സിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ഏറെ വിമർശനവും ഉയർന്നിരുന്നു.ആരാധകരുമായി പലപ്പോഴും നടി സംവദിക്കാറുമുണ്ട്.