ഉത്ര മരിച്ചത്,കരിമൂർഖൻ കടിച്ചാൽ വേദനയിൽ പുളയും, നിലവിളിക്കും, ജനൽ വഴി പാമ്പ് വന്ന വാദവും പൊളിഞ്ഞു

മറ്റൊരു സുപ്രധാന കാര്യം പാമ്പ് ഗവേഷകർ പോലീസുമായി പങ്കുവയ്ച്ചിരിക്കുന്നത് ഉറക്കത്തിൽ പാമ്പ് കൊത്തിയാൽ അതി കഠിനമായ വേദന ഉണ്ടാകും എന്നും ഉറക്കം ഉണരും എന്നുമാണ്‌. പാമ്പ് കടിച്ചാ കഠിയനമായ വേദനയിലും കട്ട് കഴപ്പിലും പുളയും. എന്നാൽ ഇവിടെ ഉത്രക്ക് ഇതൊന്നും ഉണ്ടാകാതെ പാമ്പ് കടിച്ചിട്ടും ഒന്നും അറിയാതെ ഉറക്കം തുടർന്നു എന്നതിൽ വലിയ ദുരൂഹത കാണുന്നു. ഉത്രക്കൊപ്പം ബഡ് റൂമിൽ ആ രാത്രി മുഴുവൻ ഭർത്താവ് സൂരജ് ഉണ്ടായിരുന്നു.

എന്നിട്ടും ഉത്രയുടെ പാമ്പ് കഠിച്ച ശേഷം ഉള്ള അസ്വസ്ഥതകൾ അറിയാതെ പോയി എന്നത് പച്ച കള്ളം എന്നും കൃത്യമായി ചൂണ്ടിക്കാട്ടുന്നു. അണലിയുടെ കടിയും മൂർഖന്റെ കടിയും വേദനാജനകമായ അനുഭവമാണ്. അണലിയുടെ കടിയേറ്റാൽ ആ ആൾ അപ്പോൾ തന്നെ അറിയും. വളരെ വേദനയുള്ള കടിയാണ് അണലിയുടേത്. മൂർഖന്റെ കടിയും വേദനാജനകമാണ്.

ഭർ‍ത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൈബർ സെൽ കണ്ടെത്തി. പാമ്പ് പിടുത്തക്കാരും സൂരജിന്റെ ചില സഹായികളും നിരീക്ഷണത്തിലാണ്.കഴിഞ്ഞ 2നു സൂരജിന്റെ വീട്ടിൽ വച്ച് ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. അതിന്റെ ചികിത്സ തുടരുന്നതിന് ഇടയ്ക്കാണു കഴിഞ്ഞ 7നു സ്വന്തം വീട്ടിൽ വീണ്ടും പാമ്പ് കടിയേൽക്കുന്നത്. 2 പ്രാവശ്യവും സൂരജ് സമീപത്ത് ഉണ്ടായിരുന്നു. ഉത്രയുടെ സ്വർ‍ണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കർ. മകൾക്ക് വിവാഹ സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ നഷ്ടമായതായി രക്ഷിതാക്കളും പറഞ്ഞു. ഈ സ്വർൺനാഭരണങ്ങളേ സംബന്ധിച്ചും ദുരൂഹതകൾ തുടരുന്നു.കരി മൂർഖൻ പാമ്പാണ്‌ ഉത്രയേ കടിച്ചത്.

ഉത്രയുടെ മാതാപിതാക്കൾ

പാമ്പുകടിയേറ്റു മരിച്ച ഉത്രയുടെ മരണത്തിനു പിന്നിൽ ഭർത്താവ് സൂരജ് തന്നെയെന്ന് ഉത്രയുടെ പിതാവ് വിജയസേനൻ പറയുന്നു. പാമ്പ് കടിക്കുന്നതിനു 2 ദിവസം മുമ്പ് ഉത്രയുടെ ഭർതൃവീട്ടിലേ കിടപ്പു മുറിക്ക് സമീപം വച്ച് ഉത്ര പാമ്പിനെ കണ്ടിരുന്നതായി തങ്ങളോട് പറഞ്ഞിരുന്നതായി ഉത്രയുടെ പിതാവ് പറഞ്ഞു. അടൂർ പറക്കോടുള്ള സൂരജിന്റെ വീട്ടിലെ മുകൾ നിലയിലായിരുന്നു ഉത്രയുടെയും സൂരജിന്റെയും ബെഡ്റൂം. റൂമിലിരിക്കുന്ന മൊബൈൽ ഫോൺ എടുത്തു കൊണ്ടു വരാനായി സൂരജ് ഉത്രയോട് പറഞ്ഞു. സ്റ്റെപ്പ് കയറി മുകളിലെത്തിയപ്പോൾ റൂമിന് സമീപമായി അന്ന് പാമ്പിനേ കണ്ടു എന്നായിരുന്നു മകൾ അറിയിച്ചത്.

ഉത്രയെ കടിച്ച കരിമൂഖൻ

നിലവിളി കേട്ട് മുകളിലേക്ക് വന്ന സൂരജ് ഇതിനേ ചാക്കിലാക്കുകയും ചെയ്തിരുന്നു. ഇടയ്ക്ക് സൂരജിന്റെ സുഹൃത്തുക്കൾ പാമ്പുകളുമായി വീട്ടിലെത്താറുണ്ടെന്നും ഉത്ര പറഞ്ഞിരുന്നതായി വിജയസേനൻ പറയുന്നു. പാമ്പുകളെ സൂരജ് കൈകളിലെടുക്കുകയും പത്തിയിൽ ഉമ്മ വയ്ക്കുകയും ഉത്രയെ പാമ്പിനെ കൊണ്ട് സ്പർശിപ്പിക്കുയും ചെയ്തിട്ടുണ്ട്. ഇതൊക്കെ സൂരജിന് പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്നതാണെന്നും മാതാപിതാക്കൾ പറയുന്നു.

വാവ സുരേഷ് പറയുന്നത്

തുടർച്ചയായി ഒരാളേ പാമ്പ് പിന്നാലെ ചെന്ന് കടിക്കില്ല. മാത്രമല്ല പാമ്പിനേ ഉപദ്രവിക്കാതെയോ ഭയപ്പെടുത്താതെയോ സാധാരണ ഗതിയിൽ അത് കടിക്കാറില്ല. തുടരെ ഒരാളേ പിന്തുടർന്ന് പാമ്പ് കൊത്തി കൊലപ്പെടുത്തുക എന്ന സർപ്പ ദോഷ വിശ്വാസവും ശരിയല്ല എന്നും വാവ സുരേഷ് പറഞ്ഞു. പക വീട്ടാൻ പാമ്പുകൾ പാത്ത് പതിഞ്ഞ് കിടക്കും എന്നതും തെറ്റാണ്‌.

ഉത്രയെ 2 തവണ പാമ്പ് കടിച്ചപ്പോഴും ആശുപത്രിയിൽ കൃത്യ സമയത്ത് കൊണ്ടുപോയില്ലായിരുന്നു. ആദ്യം അണലി കടിച്ചപ്പോൾ അബോധവാസ്ഥയിൽ ആകും വരെ കാത്തിരുന്നു. കരി മൂർഖൻ കടിച്ചപ്പോൾ മരണം ഉറപ്പാക്കും വരെ ആശുപത്രിയിൽ എത്തിച്ചില്ല എന്നു തന്നെ പറയാം. അതും ഭർത്താവ് ഇതേ മുറിയിൽ രാത്രി മുഴുവൻ ഉണ്ടായിട്ടും. മാത്രമല്ല രാവിലെ ഉത്രയുടെ അമ്മ വന്ന് കുലുക്കി വിളിച്ചപ്പോഴാണ്‌ മകൾ ചലനമറ്റ് കിടക്കുന്നത് അറിയുന്നത്. ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു. അതായത് മരണം വീടിനുള്ളിൽ വയ്ച്ച് തന്നെ നടന്നു എന്ന് അനുമാനിക്കാം.