Friday, March 29, 2024, 09 :19 PM
Home crime ഉത്രയുടെത് കൊലപാതകം, അണലി കടിച്ചിട്ട് നടക്കാതെ വന്നപ്പോൾ മൂർഖനെ കൊണ്ട് കടിപ്പിച്ചു

ഉത്രയുടെത് കൊലപാതകം, അണലി കടിച്ചിട്ട് നടക്കാതെ വന്നപ്പോൾ മൂർഖനെ കൊണ്ട് കടിപ്പിച്ചു

ഉത്രയും ഉത്രയേ കൊലപെടുത്തിയ പാമ്പും

കൊല്ലം അഞ്ചലിൽ ഉണ്ടായ ഒരു കൊലപാതകം അല്ലെങ്കിൽ വളരെ ദുരൂഹമായ മരണം കേരളത്തിന്റെ ക്രൈം ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത അത്യപൂർവ്വ സംഭവം ആണ്‌. പാമ്പ് കടി ഏറ്റ് ചികിൽസയിൽ ഉണ്ടായിരുന്ന അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്ര എന്ന 25 കാരി യുവതിക്ക് വീണ്ടും പാമ്പ് കടി ഏറ്റ് മരിക്കുകയായിരുന്നു. അതും വീട്ടിലേ അടച്ച് പൂട്ടിയ എ.സി മുറിക്കുള്ളിൽ വയ്ച്ച് മൂർഖൻ പാമ്പ് കൊത്തി കൊലപ്പെടുത്തുകയായിരുന്നു.

അതേ ഈ ചോദ്യുങ്ങൾക്ക് ഭർത്താവ് സൂരജ് ഉത്തരം പറയണം., എന്നാൽ കേസ് തെളിയും

1. എ.സി മുറിയിൽ മൂർഖൻ പാമ്പിനെ കൊണ്ടുവന്ന് വയ്ച്ചത് ആരാണ്‌. 2. പാമ്പ് വളർത്തൽ കേന്ദ്രം ആയിരുന്നോ ഉത്ര താമസിച്ചിരുന്ന വീട്. 3. വേനലിൽ നല്ല ചൂടുള്ള സമയത്ത് വിഷ പാമ്പുകളേ പിടികൂടി തണുപ്പിൽ സൂക്ഷിക്കാൻ കിടപ്പ് മുറിയിലെ എ.സിയുടെ ശീതിളമയിൽ തുറന്നു വിട്ടോ? 4. അതോ ഉത്രയേ കൊലപ്പെടുത്താൻ അവൾ കിടന്ന മുറിയിലേക്ക് 4 വയസ് എങ്കിലും പ്രായമുള്ള മൂർഖൻ പാമ്പിനെ കടത്തി വിടുകയായിരുന്നുവോ.. 5. പാമ്പ് കടിച്ചിട്ട് ഉത്രയേ മരണം ഉറപ്പാക്കും വരെ ആശുപത്രിയിൽ എത്തിച്ചില്ല. ഇതേ മുറിയിൽ ഒപ്പം ഭർത്താവ് ഉണ്ടായിരുന്നിട്ടും 6. പാമ്പ് തോൽ, പാമ്പ് വിഷം കടത്ത് കണ്ണികളുമായി ഭർത്താവിനുള്ള ബന്ധം എന്ത് 7.  എല്ലാം പാമ്പിന്റെ തലയിൽ കെട്ടിവയ്ച്ച് നടത്തിയ ഒരു കൊലപാതകമോ.

uthra death

അതേ ഈ ചോദ്യുങ്ങൾക്ക് ഭർത്താവ് ഉത്തരം പറയണം. ഭർത്താവിൽ നിന്നും പോലീസ് മുറയിൽ ഇതിനുത്തരം ലഭ്യമാക്കിയാൽ ഈ കൊലപാതകം അല്ലെങ്കിൽ ദുരൂഹ മരണം തെളിയും.ഭർത്താവ് സൂരജിനൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. എന്നിട്ടും ഭർത്താവിനെ കടിക്കാതെ പാമ്പ് ഒരിക്കൽ കടിച്ച് ചികിൽസയിൽ ആയിരുന്ന ഉത്രയേ തന്നെ കടിച്ചു. ഭർത്താവ് സൂരജിന്റെ കരങ്ങൾ ഈ കൊലപാതകത്തിലേക്ക് നീണ്ടുവോ എന്ന് കൃത്യമായി പോലീസ് കണ്ടെത്തുക തന്നെ ചെയ്യും. കാരണം ഭർത്താവ് അറിയാതെ ആ എ.സി മുറിയിൽ മൂർഖൻ പാമ്പ് വരില്ല

ഉത്രയുടെ ജീവിത നായകൻ പ്രതി സ്ഥാനത്തേക്ക്

എ.സി മുറിയിൽ നിന്നും ഉത്രയുടെ മരണത്തിനു ശേഷം ആയിരുന്നു ഈ പാമ്പിനെ നാട്ടുകാർ തല്ലി കൊന്നത്

കേസിൽ ഭർത്താവ് സൂരജ് കുടുങ്ങുന്നത് ഇങ്ങിനെ. സൂരജിന്റെ അസ്വാഭാവിക പെരുമാറ്റവും വീട്ടുകാരുമായുണ്ടായ അസ്വാരസ്യവുമാണ് ഇത്തരമൊരു പരാതിയിലേക്കു നയിച്ചത്. മാത്രവുമല്ല സൂരജിന്റെ വീട്ടിൽവച്ചും നേരത്തേ ഉത്രയ്ക്ക് പാമ്പുകടിയേറ്റിയിരുന്നു. അതിന്റെ ചികിത്സ കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു രണ്ടാമതും പാമ്പുകടിയേറ്റത്. മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്നാണു മാതാപിതാക്കൾ പറയുന്നത്. ഇതുൾപ്പെടെയുള്ള മാതാപിതാക്കളുടെ ആരോപണങ്ങളെപ്പറ്റി റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിൽ മൊഴിയെടുത്തതായാണു സൂചന. വരുംദിവസങ്ങളിലും ഇത് തുടരും. ഹരിശങ്കർ ഈ കേസ് തെളിയിക്കാൻ ഏറ്റവും സമർഥനായ ഉദ്യോഗസ്ഥൻ തന്നെയാണ്‌.

സാചര്യ തെളുവുകൾ അനുസരിച്ച് കൊലപാതകം, പ്രതി മൂർഖൻ അല്ല, മൂർഖനെ ചാക്കിൽ കൊണ്ടുവന്ന ഭർത്താവ്

uthra death

ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. എന്നിട്ടും പാമ്പ് എങ്ങനെ മുറിക്കകത്തെത്തി എന്നാണു പരിശോധിക്കുന്നത്. സൂരജ് കൊണ്ടുവന്ന ബാഗിൽ പാമ്പുണ്ടായിരുന്നെന്നാണു സംശയം. പാമ്പുകടിയേറ്റ ദിവസം ദമ്പതിമാർ എ.സി. മുറിയിൽ രണ്ട് കട്ടിലിലാണ് കിടന്നത്. രാത്രി ഒൻപതരയ്ക്ക് ഉത്രയുടെ അമ്മ മുറിയുടെ ജനാലകൾ അടച്ചിരുന്നു. മറ്റൊരു സുപ്രധാന കാര്യം പാമ്പ് കടിച്ച ഉടൻ ഉത്രയേ ആശുപത്രിയിൽ എത്തിച്ചില്ല. രാവിലെ ഉത്രയുടെ അമ്മ ചായയുമായി ചെന്നു വിളിച്ചപ്പോൾ മകൾ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്.

ഉടനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പാമ്പുകടിയേറ്റതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇടതുകൈയിൽ പാമ്പ് കടിച്ചതിന്റെ പാടും ഉണ്ടായിരുന്നു. വീട്ടിലെത്തി ഉത്രയും ഭർത്താവും കിടന്ന മുറി പരിശോധിച്ചപ്പോൾ മൂർഖനെ കണ്ടെത്തുകയും അതിനെ കൊല്ലുകയും ചെയ്തു. രണ്ടുതവണ പാമ്പ് കടിച്ചത് യുവതി അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്ന് രക്ഷിതാക്കൾ പറയുന്നു. മാർച്ച് 2ന് അടൂർ പറക്കോടെ ഭർതൃവീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. അന്ന് അണലി വർഗത്തിൽപ്പെട്ട പാമ്പിന്റെ കടിയാണേറ്റത്. അന്നും അവശ നിലയിൽ ആയ ശേഷമാണ്‌ ഉത്രയേ ആശുപത്രിയിൽ എത്തിച്ചത്. അതായത് ഉത്രയേ കൊല്ലുവാൻ തന്നെ തീരുമാനിച്ച് ഉറപ്പിച്ച സാഹചര്യ തെളിവുകൾ ശക്തം.

അതായത് ഒന്നിച്ച് കിടന്നുറങ്ങിയ മുറിയിൽ നിന്നും പാമ്പ് കടിച്ചിട്ട് ഭാര്യ ഉത്രയുടെ ബോധം മറയുന്നത് വരെയോ മരണം ഉറപ്പാക്കുന്നത് വരെയോ ഭർത്താവ് ചികിസ വൈകിച്ച് എന്ന് പറഞ്ഞാൽ അതും നിഷേധിക്കാൻ ആകില്ല.   സൂരജിനു പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അച്ഛന്‍ ആരോപിച്ചിരുന്നു.

സൂരജ് പാമ്പ് പിടുത്തക്കാരൻ, പാമ്പിനെ കളിപ്പിക്കും

സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. അടൂരിലെ ഭർതൃവീട്ടിലും ഒരുതവണ ഉത്ര പാമ്പിനെ കണ്ടിരുന്നു. സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറ‌ഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. മുൻപ് ഭർത്തൃവീടിന്റെ മുകൾനിലയിൽ ഒരു പാമ്പ് കിടക്കുന്നതുകണ്ട് ഉത്ര ബഹളംെവച്ചപ്പോൾ സൂരജ് അതിനെയെടുത്ത് ചാക്കിലാക്കിയെന്ന് മകൾ പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു. പാമ്പിനെ കൈകാര്യം ചെയ്യാൻ വൈദഗ്ധ്യമുള്ളയാളാണ് സൂരജെന്ന സംശയം തോന്നാൻ കാരണമിതാണെന്ന് ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞു.സൂരജ് പാമ്പ് പിടിക്കുന്ന കണ്ണികളുമായി ബന്ധം ഉണ്ട് എങ്കിൽ പാമ്പ് വിഷം വില്ക്കുന്ന കണ്ണികളുമായും ബന്ധം ഉണ്ടാകണം. വിഷപാമ്പുകളേ പിടിച്ച് സൂക്ഷിക്കുന്നത് വിഷം കടത്തുകാരാണ്‌. ഇതിനിടെ മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

വാവ സുരേഷിനെ വിളിക്കണം, കേരളത്തിലെ ഏറ്റവും നല്ല വിദഗ്ദൻ

ഈ കേസിൽ പാമ്പുകളുടെ ഉറ്റ തോഴൻ വാവ സുരേഷിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കണം എന്ന ആവശ്യം ഉയരുന്നു. പാമ്പ് മുറിയിൽ വരാനുള്ള സാധ്യതയും ഉത്രയേ കടിക്കാനുള്ള സാധ്യതയും കൂടാതെ അതിലേ ഗൂഢാലോചനയും ഒക്കെ വാവ സുരേഷിനു പറയാൻ ആകും. പോലീസിന്റെ അന്വേഷണത്തേ ഇത് ഏറെ സഹായിക്കും