ഉത്ര വധം , സ്വർണ്ണവും സ്വത്തുക്കളും കൈക്കലാക്കാൻ മകളെ കൊന്നു, പണവും പൊന്നും എടുത്തിട്ട് മോളെ തിരികെ തന്നാൽ മതിയായിരുന്നു

ഉത്ര വധത്തിനു പിന്നിൽ പ്രതു സൂരജിന്റെ പൊന്നിനും പണത്തിനും ഉള്ള ആർത്തി.കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റുമരിച്ച ഉത്രയുടെ മരണത്തിന് പിന്നിൽ നടന്ന കാര്യങ്ങൾ വ്യക്തമാക്കി ഉത്രയുടെ പിതാവ് വിജയസേനൻ.
അവന്‌ അവളുമായി ഒരു വിഷയവും ഉള്ളതായറിയില്ല. പൊന്നും പണവും തട്ടാൻ ആയിരുന്നേൽ അത് എടുത്തിട്ട് അവളേ ഞങ്ങളേ ഏല്പ്പിച്ചാം മതിയായിരുന്നു. കൊലപാതകി സൂരജിനോട് ഉത്രയുടെ പിതാവിന്റെ ചോദ്യങ്ങൾ കേട്ട് നിന്നവരുടെ ഹൃദയം മരവിപ്പിക്കും. പൊന്നിനും പണത്തിനും വേണ്ടിയാണ്‌ മോളേ ഇത്ര ക്രൂരമായി കൊന്നത്.

സ്വർണ്ണവും സ്വത്തുക്കളും തട്ടിയെടുക്കാനായി സൂരജ് ഉത്രയെ കൊല്ലുകയായിരുന്നു. തന്റെ മകൾക്ക് ചെറിയ ഒരു മന്ദത പ്രശ്നം ഉണ്ടായരുന്നെന്നും അത് പറഞ്ഞാണ് വിവാഹം കഴിപ്പിച്ചെന്നും പിതാവ് വ്യക്തമാക്കി. മകളുടെ കുറവുകൾ അവളുടെ ജീവിതത്തിന് ബാധിക്കരുത് എന്ന് കരുതി സ്ത്രീധനമായി നൽകിയത് അഞ്ചു ലക്ഷം രൂപയും നൂറ്റിയൊന്നു പവനും ഒരു ബലേനോ കാറുമാണ്. ഇത് കൂടാതെ എല്ലാ മാസവും മകളുടെ അക്കൗണ്ടിലേക്ക് 8000 രൂപ വീതം ഇട്ടുകൊടുക്കുമായിരുന്നു.

വിവാഹം കഴിഞ്ഞ ഉടനെ സൂരജിന്റെ ജോലി നഷ്ടമായെങ്കിലും ഒരു ബുദ്ധിമുട്ടുമുണ്ടാകാതെ ആ കുടുംബത്തെ ഞങ്ങൾ നോക്കി. സൂരജിന്റെ പിതാവിന് മബന്ന് ലക്ഷം രൂപയുടെ ൊരു പിക്കപ്പ് വാൻ വാങ്ങി കൊടുത്തു സഹോദരിയുടെ പഠനത്തിനാവശ്യമായ തുകയും ചിലവക്കിയെന്ന് വിജയസേനൻ പറഞ്ഞു. എന്നാൽ മരുമകന്‍ കുറെയധികം ചെറുപ്പക്കാർ അടങ്ങുന്ന ഗുണ്ടസംഘത്തിൽപെട്ട ആളാണെന്നുള്ള കാര്യം അറിയാൻ വൈകിയെന്നും സ്വകാര്യ ബാങ്കിലെ വാഹന ലോണുകൾ തിരിച്ചുപിടിക്കാൻ വേണ്ടി ഏർപ്പാടാക്കിയിട്ടുള്ള ഗുണ്ടാ സംഘത്തിലെ ഒരാളാണ് സൂരജെന്നുള്ള കാര്യം നാലു മാസങ്ങൾക്ക് മുമ്പാണ് തങ്ങൾ അറിഞ്ഞതെന്നും പിതാവ് പറയുന്നു. മകളുടെയും കുഞ്ഞിന്റെ ഭാവി കരുതിയാണ് ഞങ്ങൾ യാതൊരുതരത്തിലും പരാതിപ്പെടാതെയിരുന്നതെന്നും എന്നിട്ടും തന്റെ മകൾക്ക് ഈ ഒരു അവസ്ഥ വന്നതിൽ അതിയായ വിഷമമുണ്ടെന്നും വിജയസേനൻ വ്യക്തമാക്കി.

അടൂര്‍ പറക്കോട് ആണ് സൂരജിന്റെ വീട്. ഇവിടെ വെച്ചാണ് ആദ്യം ഉത്രയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നത്. എന്നാല്‍ പാമ്പ് കടിയേറ്റത് ഉത്ര അറിഞ്ഞിരുന്നില്ല. ബോധം കെട്ട് വീണ ഉത്രയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി അറിയുന്നത്. 16 ദിവസം ചികിത്സ കഴിഞ്ഞതിനെ തുടര്‍ന്ന് ഉത്ര സ്വന്തം വീട്ടിലേക്കാണ് പോയത്. മെയ് ഏഴിനാണ് കിടപ്പു മുറിയിൽ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഇടത്‌ കൈയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തി.

പാമ്പ് കടിയേറ്റ ദിവസം ഒപ്പമുണ്ടായിരുന്ന ഭർത്താവ് സൂരജ് രാത്രിയിൽ കിടപ്പു മുറിയുടെ ജനാലകൾ തുറന്നിട്ടത് സംശയത്തിന് ഇട നൽകിയിട്ടുണ്ട്. ടൈല്‍ പാകിയതും, എ.സി ഉള്ളതുമായ കിടപ്പു മുറിയുടെ ജനാലകൾ രാത്രി ഉത്രയുടെ അമ്മ അടച്ചിരുന്നു. രാത്രി വളരെ വൈകി സൂരജ് ഇത് വീണ്ടും തുറക്കുകയായിരുന്നെന്നും പരാതിയിൽ ആരോപിക്കുന്നു. പാമ്പിനെ ആദ്യം കണ്ടെത്തിയതും സൂരജാണ്.അടൂരിലെ വീട്ടിൽ വച്ച് പാമ്പ് കടി ഏൽക്കുന്നതിന് മുമ്പ് ഒരു തവണ വീടിന്റെ ഗോവണിക്ക് സമീപം ഉത്ര പമ്പിനെ കണ്ടിരുന്നു. അന്ന് ഈ പാമ്പിനെ സൂരജ് പിടികൂടി വീടിന് പുറത്തു കൊണ്ടു പോയി കളഞ്ഞു. പാമ്പ് പിടിത്തക്കാരുമായി സൂരജിന് ബന്ധമുണ്ടെന്നും ഉത്രയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു