ഉത്രയുടെ ചിരിച്ച മുഖം നൊമ്പരമായകുന്നു, വിവാഹ വീഡിയോ വൈറൽ

അഞ്ചലിൽ പാമ്പുകടിയേറ്റ്‌ മരണപ്പെട്ട ഉത്രയുടെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. പെൺമക്കളുള്ള ഏതൊരു മാതാപിതാക്കളുടെയും ഉള്ളൊന്ന് നീറും ആ വീഡിയോ കണ്ടാൽ. മെയ്‌ ഏഴിനാണ്‌ അഞ്ചൽ ഏറത്ത്‌ സ്വന്തം വീട്ടിൽ ഉത്ര പാമ്പുകടിയേറ്റ്‌ മരണപ്പെടുന്നത്‌. സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞതോടെ ഭർത്താവ്‌ അടക്കം 4 പേർ പോലീസ്‌ പിടിയിലായിരുന്നു.

പണം മാത്രം ആ​ഗ്രഹിച്ചാണ് സൂരജ് തന്നെ കെട്ടിയതെന്ന് മനസ്സിലാകാതെ ചിരിച്ച മുഖവുമായി വിവാഹ വേദിയിൽ നിൽക്കുന്ന ഉത്തര നൊമ്പരമാവുകയാണ്. നിരവധി ആളുകളാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്.

വീഡിയോ കാണാം.

അതേ സമയം ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറും. കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടു. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഉത്രയുടെ മാതാ പിതാക്കള്‍ക്ക് വിട്ട് നല്‍കാന്‍ തീരുമാനിച്ചത്.