ലോക്ക് ഡൗണ്‍ മൂലം ക്ലേശങ്ങള്‍ അനുഭവിക്കുന്ന സാധാരണക്കാരിലേക്ക് സര്‍ക്കാര്‍ ഇറങ്ങിച്ചെല്ലണം; വിഡി സതീശന്‍

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കേരളവും കനത്ത ജാഗ്രതയിലാണ്. മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചികൊണ്ടാണ് സംസ്ഥാനം വൈറസിനെ നേരിടുന്നത്. വൈറസിനെ നേരിടാന്‍ ലോക്ക് ഡൗണ്‍ നല്ലതാണെങ്കിലും ഈ പ്രഖ്യാപനത്തില്‍ കഞ്ഞി കുടി മുട്ടിയ ഒരു വിഭാഗം ജനങ്ങളുണ്ട് ..ദിവസ കൂലിക്ക് ജോലി ചെയ്യുന്നവര്‍ ..വൈറസ് ബാധയെ തുരത്തനുള്ള കഠിന ശ്രമങ്ങളുടെ ഭാഗമായിയുള്ള സര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം വളരെ ശെരിയായ തീരുമാനം തന്നെയാണ് എന്നിരുന്നാലും സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ മനഃപൂര്‍വം മറന്നു പോയ ജനവിഭാഗങ്ങളാണ് ദിവസവേതനത്തിന് ജോലി ചെയ്യുന്ന മനുഷ്യര്.. ലോക ജനസംഖ്യ കണക്ക് പ്രകാരം കേരളത്തിലാകമാനം 3 അര കോടി ജനങ്ങള്‍ ഉണ്ട് ..എന്നാല്‍ ഇതില്‍ ദിവസ കൂലിക്ക് ജോലി ചെയ്യുന്ന ജനങ്ങളാണ് ഏറ്റവും അധികമുള്ളത്

എന്നാല്‍ മറ്റൊരു വിഭാഗക്കാരായ പെന്‍ഷണേഴ്സ്, ഗവണ്മെന്റ് എംപ്ലോയീസ് ഇവരുടെ ഒക്കെ കാര്യത്തില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, ജോലിക്ക് പോയാലും ഇല്ലെങ്കിലും അവര്‍ക്ക് കഞ്ഞി കുടി മുട്ടില്ല, മാസാമാസം ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്റ്റില്‍ പണമേത്തതും ..എന്നാല്‍ അന്നന്നു പണിയെടുത്തു അരവയര്‍ നിറക്കുന്നവരുണ്ട്, അവരുടെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ് പിണറായി സര്‍ക്കാര്‍ , ലോക്ക് ഡൗണ്‍ കാലയളവില്‍ അവരുടെ കാര്യത്തില്‍ ഒരു തീരുമാനമോ യാതൊരു ഉറപ്പോ ഇതുവരെ നല്‍കിയിട്ടല്ല,അന്നന്നത്തെ കഞ്ഞികുടിക്കായി അത്തരം ആളുകളുടെ ഭക്ഷണം, ആവശ്യ വസ്തുക്കള്‍ ഇവ ഉറപ്പു വരുത്താന്‍ ഗവര്‍മെണ്റ്റിന് ഉത്തരവാദിത്തമുണ്ട് ..കൊറോണ പാക്കേജ് പ്രഖ്യാപിച്ചു കൊടുക്കാനുള്ള തുക കൊടുക്കാം എന്ന് വാഗ്ദാനം ചെയ്യുന്നതിന് പകരം ആവശ്യവസ്തുക്കള്‍ എല്ലാ ജനങ്ങളിലെക്കും എത്തിക്കുക എന്നത് ഗവണ്മെന്റ് ന്റെ ഉത്തരവാദിത്തം തന്നെയാണ് ദിവസവേദനക്കാരായ കുടുംബങ്ങള്‍ക്ക് എത്രയും പെട്ടെന്ന് തന്നെ വേണ്ട സഹായങ്ങള്‍ ലഭ്യമാക്കണം.സാധാരണ കാരെ പോലെ ചിന്തിക്കുവാന്‍ സാധാരണ മനുഷ്യന്റെ വേദനകള്‍ കൊപ്പം നില്‍ക്കുവാന്‍ കഴി യുന്നു എന്നതാണ് vd സതീശന്‍ എന്ന ജനങ്ങള്‍ സ്‌നേഹിക്കുന്ന ഈ രാഷ്ട്രീയക്കാരന്റെ പ്രതെയ്കതഅദ്ദേഹം അധികമൊന്നും ആവശ്യപ്പെടുന്നില്ല, അരപ്പട്ടിണി കാരന്റെ വേവലാതി മാത്രമാണ് ഇദ്ദേഹം ഏറ്റെടുതത്തു… അദ്ദേഹത്തെ പോലെ ചിന്തിക്കാന്‍ മറ്റുള്ള എല്ലാ ഭരണാധികാരികള്‍ക്കും കഴിയണമെന്നതാണ് ഇപ്പോള്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആവിശ്യം . അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ..

ലോക്ക് ഡൗണ്‍ മൂലം ധാരാളം പേര്‍ക്ക് തൊഴിലില്ലാതായി. ദിവസ വേതനം ഉപയോഗിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന ധാരാളം ആളുകള്‍ താമസിക്കുന്ന സ്ഥലമാണ് കേരളം. മത്സ്യബന്ധന മേഖലയൊക്കെ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. പരമ്പരാഗത വ്യവസായങ്ങള്‍ ചെയ്ത് ജീവിക്കുന്നവരെല്ലാം പട്ടിണിയിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്.ജീവിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ഒരു പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ അവരെ സഹായിക്കണം. സഹകരണ ബാങ്കില്‍ നിന്ന് ലോണടുത്തവര്‍ ഇന്ന് അടയ്ക്കാനാവാതെ പ്രതിസന്ധിയിലാണ്. ജനുവരി 31 വരെ കൃത്യമായി പണമടച്ചവര്‍ക്ക് മാത്രം മൊറോട്ടോറിയം നീട്ടി നല്‍കിയ നട പടി അംഗീകരിക്കാനാവില്ല. കാരണം കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ജനങ്ങള്‍- വിഡി സതീശന്‍