കരിപ്പൂരിൽ മഴക്കാലത്ത് ഇറങ്ങിക്കഴിഞ്ഞാല്‍ ഇറങ്ങി എന്നു പറയാം, തനിക്ക് അനുഭവം ഉണ്ട്- വി മുരളീധരന്‍ പറയുന്നു

കരിപ്പൂർ വിമാനത്താവളത്തിലെ ആപകടങ്ങളേ കുറിച്ച് സൂചനകൾ നല്കി കേന്ദ്ര മന്ത്രി വി മുരളീധരൻ. മഴക്കാലത്ത് ടേബിള്‍ ടോപ് വിമാനത്താവളങ്ങളിലുണ്ടാകുന്ന ഗൗരവമായ സാഹചര്യമാണ് ഇത്. കോഴിക്കോട് വിമാനത്താവളത്തില്‍ മഴക്കാലത്ത് ഇറങ്ങിക്കഴിഞ്ഞാല്‍ ഇറങ്ങി എന്നു പറയാവുന്ന അവസ്ഥയാണ് തനിക്കു നേരത്തെ ഉണ്ടായിട്ടുള്ളത്. ഓരോ തവണയും പൈലറ്റ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആശങ്കയുണ്ടാകാറുണ്ട്.

കാലാവസ്ഥ മോശമാകുന്ന സാഹചര്യമുണ്ടായാല്‍ മറ്റൊരു വിമാനത്താവളത്തിലേയ്ക്ക് തിരിച്ചു വിടുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നിട്ടും എന്തുകൊണ്ട് ഇറക്കാന്‍ ശ്രമിച്ചു എന്നത് അറിയേണ്ടതുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്ദേഭാരത് മിഷന്റെ ഭാഗമായ ദുബായില്‍ നിന്നുള്ള യാത്രക്കാരുമായി എത്തിയ വിമാനത്തിനുണ്ടായ അപകടത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. കരിപ്പൂര്‍ വിമാനത്താവളം ഒരു ടേബിള്‍ േേടാപ്

അതേസമയം ഇന്ന് രാവിലെ മുരളീധരന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തി. ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്ന് വെളുപ്പിന് വിമാനാപകടം നടന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തി. അപകടസ്ഥലത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വിലയിരുത്താനുമായിട്ടാണ് കരിപ്പൂരിലെത്തിയിട്ടുള്ളത്. അപകടത്തില്‍പ്പെട്ട് പരിക്കേറ്റ യാത്രക്കാരെയും കുടുംബത്തെയും നേരില്‍ സന്ദര്‍ശിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കരിപ്പൂരില്‍ രാജ്യത്തെ ഞെട്ടിച്ച വിമാനാപകടത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. കേരളത്തില്‍ ഒരു ദിവസം രണ്ട് വലിയ അപകടങ്ങളാണുണ്ടായത്. ഇടുക്കിയിലെ രാജമല സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് രാജ്യത്തെ ഞെട്ടിച്ച കരിപ്പൂര്‍ ദുരന്തം ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.