മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് വി. മുരളീധരന്‍

മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരന്‍ കേന്ദ്രമന്ത്രിയാകും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ അംഗമാണ് വി.മുരളീധരന്‍.

ആന്ധ്രയിലായിരുന്ന വി.മുരളീധരനെ ഇന്ന് രാവിലെ തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കേന്ദ്ര നേതൃത്വം മുരളീധരനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇത് കേരളത്തിലെ ജനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ നിന്ന് നേരത്തെ മന്ത്രിസഭയിലുണ്ടായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് മുരളീധരനെ ഉള്‍പ്പെടുത്തിയത്. എബിവിപിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടാണ് വി.മുരളീധരന്‍ രാഷ്ട്രീയത്തിലെത്തിയത്. കുമ്മനം രാജശേഖരനെയും കേന്ദ്ര ബിജെപി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.