കുവൈത്തിൽ അറസ്റ്റിലായ നഴ്‌സുമാരുടെ മോചനത്തിനുള്ള നടപടികൾ തുടരുന്നുവെന്ന് വി മുരളീധരൻ

ന്യൂഡല്‍ഹി. കുവൈത്തില്‍ അറസ്റ്റിലായ നഴ്‌സുമാരുടെ സംഘത്തെ മോചിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളാധരന്‍. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും അധികാരികളുമായി സംസാരിച്ചുവരുകയാണ്. കുവൈത്ത ആരോഗ്യമന്ത്രാലത്തിന്റെ അനുമതി ഇല്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നത്.

ഇതേ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെട്ട 19 പേരെ തടവുകേന്ദ്രത്തിലേക്ക് മാറ്റുകയായിരിന്നു. ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും. കുട്ടികള്‍ ഉള്ളവര്‍ക്ക് അവരെ കാണാനും മുലയൂട്ടാനും ഉള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം നിയം ലഘിച്ച് ജോലി ചെയ്തതിന്റെ പേരില്‍ പിടിക്കപ്പെട്ട വരില്‍ 34 ഇന്ത്യക്കാരുണ്ടെന്നും ആകെ 60 പേരാണ് സംഘത്തിലുള്ളതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.