പ്രഗ്നാനന്ദയ്ക്ക് പിന്നാലെ ചരിത്ര നേട്ടത്തില്‍ സഹോദരി, ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമായി വൈശാലി

ചെന്നൈ. പ്രഗ്നാനന്ദയ്ക്ക് പിന്നാലെ ചരിത്ര നേട്ടവുമായി സഹോദരി വൈശാലി രമേഷ്ബാബുവും. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വൈശാലി. കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഫിഡെ റേറ്റിങ്ങില്‍ 2500 പോയന്റുകള്‍ പിന്നിട്ടാണ് വൈശാലി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തിയത്.

വെള്ളിയാഴ്ച സ്പെയിനില്‍ നടന്ന എല്‍ ലോബ്രഗറ്റ് ചെസ് ടൂര്‍ണമെന്റിലെ ജയത്തോടെയായിരുന്നു നേട്ടം. രണ്ടാം റൗണ്ടില്‍ തുര്‍ക്കിയുടെ ടാമര്‍ താരിക് സെല്‍ബസിനെ തോല്‍പ്പിച്ചാണ് വൈശാലി റേറ്റിങ് മറികടന്നത്.

സ്‌പെയിനില്‍ നടന്ന എല്ലോബ്രഗേറ്റ് ഓപ്പണ്‍ ചെസ് പോരാട്ടത്തിലാണ് റേറ്റിങ് പോയിന്റുകള്‍ താരം മറികടന്നത്. ഇതോടെ ലോക ചെസ് ചരിത്രത്തില്‍ തന്നെ ഒരു അപൂര്‍വ നേട്ടവും വൈശാലിയും ഒപ്പം പ്രഗ്നനാനന്ദയും സ്വന്തമാക്കി. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ സഹോദരങ്ങളായി വൈശാലിയും പ്രഗ്നാനന്ദയും മാറി.

2018ല്‍ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന പദവി നേടിയാണ് പ്രഗ്‌നാനന്ദ വിസ്മയ വരവ് നടത്തിയത്. വൈശാലി 15ാം വയസില്‍ ഇന്റര്‍നാഷണ്‍ മാസ്റ്റര്‍ പദവി സ്വന്തമാക്കിയും അത്ഭുതപ്പെടുത്തി. 17ാം വയസില്‍ വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലും 20ാം വയസില്‍ ഇന്റര്‍ നാഷണല്‍ മാസ്റ്റര്‍ പദവിയും ഇപ്പോള്‍ 22ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും താരം സ്വന്തമാക്കി.