വാജ്പോയ് ഓര്‍മ്മയായിട്ട് ഒരു വര്‍ഷം, ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഓര്‍മയായിട്ട് ഒരുവര്‍ഷം. വാജ്പേയിയുടെ ശവകുടീരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് അമിത് ഷാ, രാഷ്ട്രപതി രാം നാഥ് കോവിന്ദ് എന്നിവര്‍ പ്രണാമമര്‍പ്പിച്ചു. ബി.ജെ.പി. വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ, വാജ്പേയിയുടെ വളര്‍ത്തുമകള്‍ നമിത കൗള്‍ ഭട്ടാചാര്യ, പേരമകള്‍ നിഹാരിക തുടങ്ങിയവരും ചരമവാര്‍ഷികദിനത്തില്‍ സദൈവ് അടലില്‍ എത്തിയിരുന്നു.

ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ 2018 ഓഗസ്റ്റ് 16-നാണ് അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചത്. 1999 മുതല്‍ 2004 വരെപ്രധാനമന്ത്രിയായിരുന്ന അദ്ദേഹം അഞ്ചുവര്‍ഷം പ്രധാനമന്ത്രി പദത്തിലിരുന്ന ആദ്യ കോണ്‍ഗ്രസ് ഇതര നേതാവായിരുന്നു. അതിനുമുന്‍പ് 1996-ല്‍ 13 ദിവസവും 1998 മുതല്‍ 1999 വരെ 13 മാസവും അദ്ദേഹം പ്രധാനമന്ത്രി കസേരയിലിരുന്നു. ദീര്‍ഘകാലം ലഖ്നൗവിനെ പ്രതിനിധീകരിച്ച് ലോക്സഭാംഗമായും പ്രവര്‍ത്തിച്ചു.