പ്രവാസി മടക്കം; ടിക്കറ്റുകള്‍ ഇനി നേരിട്ട് ബുക്ക് ചെയ്യാം

യു.എ.ഇയില്‍ നിന്ന് വന്ദേഭാരത് വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയോ, അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ ഓഫീസുകളില്‍ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. അബുദാബിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ഇനി എംബസിയുടെ അനുവാദം കാക്കേണ്ടെന്ന് ചുരുക്കം.

വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലേക്കാണ് യാത്രക്കാര്‍ക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുമതി.  href=”http://www.airindiaexpress.in/”>www.airindiaexpress.in എന്ന വെബ്‌സൈറ്റിലൂടെയോ, അബുദാബി, അല്‍ഐന്‍, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളിലെ അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ ഓഫീസുകളില്‍ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. യു.എ.ഇയിലെ അംഗീകൃത എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് ഏജന്റുകളില്‍ നിന്നും ടിക്കറ്റ് വാങ്ങാം.

ജൂലൈ മൂന്ന് മുതല്‍ 14 വരെയാണ് വന്ദേഭാരത് നാലാംഘട്ടം. ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതിയെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്.