വന്ദനത്തിലെ ഗാഥയെ അന്വേഷിച്ച് ലണ്ടനിലെത്തിയ പ്രിയദര്‍ശനും ശ്രീനിവാസനും കണ്ട കാഴ്ച

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് വന്ദനം. ചിത്രത്തിലെ നായിക കഥാപാത്രമായ ഗാഥയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. ഗിരിജ എന്ന നടിയാണ് ഗാഥയെ അവതരിപ്പിച്ചത്. എന്നാല്‍ അധികകാലം സിനിമയില്‍ നിലനില്‍ക്കാനോ സജീവമാകാനോ ഗിരിജയ്ക്ക് ആയില്ല. അധികം വൈകാതെ ഗിരിജ സിനിമ വിട്ടു. ലണ്ടനില്‍ ജീവിച്ചിരുന്ന ഗിരിജ അങ്ങോട്ട് തന്നെ മടങ്ങി പോവുകയായിരുന്നു.

ഒരിക്കല്‍ ഒരു ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ശ്രീനിവാസനും പ്രിയദര്‍ശനും ഗിരിജയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആകുന്നത്. ഒരിക്കല്‍ പ്രിയദര്‍ശനും ശ്രീനിവാസനും ലണ്ടന്‍ സന്ദര്‍ശനത്തിന് ഇടെ ഗിരിജയെ അന്വേഷിച്ച് അവരുടെ വീട്ടില്‍ എത്തി. എന്നാല്‍ അവരെ വീട്ടില്‍ കണാനായില്ല. പുറത്ത് എവിടെയോ പോയിരുന്ന ഗിരിജയെ കാണാതെ പ്രിയദര്‍ശനും ശ്രീനിവാസനും മടങ്ങി.

തിരികെ പോരുന്ന വഴി അടുത്ത ജംഗ്ഷനില്‍ വെച്ച് അവര്‍ ഗിരിജയെ കണ്ടു. ഇരുവരും ആ കാഴ്ച കണ്ട് അമ്പരന്നു. ട്രാഫിക് സിഗ്നല്‍ കാത്ത് നില്‍ക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്ന ജോലി ചെയ്യുന്ന ഗിരിജയെയാണ് അവര്‍ അവിടെ കണ്ടത്. ലോകം അറിയപ്പെടുന്ന വ്‌ളോഗറും പത്ര പ്രവര്‍ത്തകയുമായിരുന്നു ഗിരിജ. അവര്‍ കാറു തുടയ്ക്കുന്നത് ഉള്‍പ്പടെയുള്ള ജോലികള്‍ ചെയ്താണ് അവര്‍ വരുമാനം കണ്ടെതുന്നത്.