പശുവിനെ അഴിക്കാന്‍ പോയ വീട്ടമ്മക്ക് സംഭവിച്ചത്, ഞടുങ്ങി വിറച്ച് വണ്ടിപെരിയാർ ഗ്രാമം

ഓർമ്മയുണ്ടാകും പെരുമ്പാവൂരിൽ ക്രൂരമായി കൊലപ്പെടുത്തി ജനനേന്ദ്രിയം വരെ കീറി മുറിച്ച് വികലമാക്കിയ ജിഷയെ. ആ സംഭവത്തിൽ കേരളം മുഴുവൻ പ്രതിഷേധ ജ്വാലകൾ ആയിരുന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഒരു സർക്കാർ തന്നെ ആ അരിശത്തിൽ നിലപെരിശായി. എന്നാൽ പിന്നീട് അങ്ങോട്ട് കേരളത്തിൽ ജിഷമാർ പെരുകുകയായിരുന്നു. ഇപ്പോൾ എന്നും ജിഷമാർ ഉണ്ടാകുന്നു. പ്രതിഷേധം ഒന്നും ഇല്ല. എന്ത് പ്രതിഷേധിക്കാൻ..ഞെട്ടാൻ..ജിഷയേ പോലെ കേരളത്തിലെ അമ്മ പെങ്ങന്മാരെ കൊല്ലുന്നത് എന്നും എല്ലാ ദിവസവും ഇപ്പോൾ പതിവായി മാറി.

പറമ്പിൽ കെട്ടിയ പശുവിനെ അഴിക്കാൻ പോയ ഒരു ദരിദ്രയായ വീട്ടമ്മക്ക് ഉണ്ടായ അതി ദാരുണമായ അവസ്ഥയിൽ ഞെട്ടലിലാണ്‌ ഇടുക്കിയിലെ വണ്ടിപെരിയാർ ഗ്രാമം. വീട്ടമ്മയെ മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക ആയിരുന്നു.വീട്ടമ്മ പെശുവിനെ തീറ്റാൻ ചെന്നപ്പോൾ അവിടെ പക്ഷി പിടിക്കാൻ 3 യുവാക്കൾ എത്തിയിരുന്നു. വീട്ടമ്മയെ ഒറ്റക്ക് കണ്ടതും രതീഷ് എന്ന യുവാവിൽ അരുതാത്ത വികാരങ്ങൾ കയറി. 2 കൂട്ടുകാരെ സൂത്രത്തിൽ രതീഷ് പറഞ്ഞ് വിട്ട ശേഷം വീട്ടമ്മയോട് ക്രൂരത കണിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിലും കാമ ഭ്രാന്ത കാണിച്ചു.

സംഭവവും ആയി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കത്തിയുടെ പിടി കൊണ്ട് കഴുത്തില്‍ അടിച്ച് വീട്ടമ്മയെ ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയാണ് പ്രതി ചെയ്തത്. ഇതിനിടെ വീട്ടമ്മ ഉണര്‍ന്നു എന്ന് മനസിലായ പ്രതി കത്തി കൊണ്ട് വീട്ടമ്മയുടെ തലയ്ക്ക് പിന്നില്‍ മൂന്ന് പ്രാവശ്യം വെട്ടി മരണം ഉറപ്പു വരുത്തി. തുടർന്ന് മരണം ഉറപ്പാക്കി വീട്ടമ്മയുടെ മൃതദേഹത്തേയും പ്രതി ലൈംഗീക ചൂഷണം നടത്തി.

ജീവിച്ചിരിക്കുന്നവർക്ക് മാത്രമല്ല, മരിച്ച് കഴിഞ്ഞാലും വെറുതേ വിടാത്ത അവസ്ഥയാണ്‌ ഇപ്പോൾ കേരലത്തിലെ കുരുന്നു കുട്ടികൾ മുതൽ മുത്തശിമാർക്ക് വരെ. സ്ത്രീയാണോ ഭയന്നോളൂ. പേടിച്ചോളൂ. കൊലപ്പെടുത്തി കഴിഞ്ഞും പീഢിപ്പിക്കും. എന്തൊരു പ്രാകൃതമായ അവസ്ഥയാണ്‌ നാട്ടിൽ നിലനില്ക്കുന്നത്.

പ്രതിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയ ശേഷം വീട്ടമ്മയുടെ  തല തകർന്ന  മൃതദേഹം വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ കൊണ്ടു പോയി ഉപേക്ഷിച്ചു. പ്രതി സ്ഥലം വിടുകയും ചെയ്തു. ഡൈമുക്ക് പുന്നവേലി വീട്ടില്‍ വിക്രമന്‍ നായരുടെ ഭാര്യ വിജയമ്മ എന്ന 50 വയസുകാരിയാണ് അതി ദാരുണമായി കൊല ചെയ്യപ്പെട്ടത്. കേസില്‍ പ്രതിയായ ഡൈമുക്ക് ബംഗ്ലാവ് മുക്ക് സ്വദേശി 28 കാരനായ രതീഷിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. രാത്രിയോടെയാണ് രാജമ്മയുടെ മൃതദേഹം കണ്ടെത്തിയതും കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതും. തേയില തോട്ടത്തിലെ മൊട്ടക്കുന്നില്‍ മേയാന്‍ വിട്ട പശുവിനെ തിരികെ കൊണ്ടുവരാന്‍ വിജയമ്മ നടന്ന് പോകുന്നത് രതീഷ് കണ്ടിരുന്നു. പക്ഷികളെ പിടിക്കാന്‍ മരത്തില്‍ കയറുന്നത് രതീഷിന് പതിവായിരുന്നു. തുടര്‍ന്ന് തന്റെ ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ രതീഷ് ഒഴിവാക്കുകയും വിജയമ്മയെ ആക്രമിക്കുകയും ആയിരുന്നു.

2020 ഫിബ്രവരി 23നാണ്‌ വണ്ടിപ്പെരിയാറിലെ തോട്ടം മേഖലയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവ സമയം പ്രദേശത്ത് നിന്ന് ഒരാള്‍ ഓടി പോകുന്നതായി കണ്ടു എന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് മൂന്നംഗ സംഘം ഇരുന്ന് മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് മൂന്ന് പേരെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് പ്രതി രതീഷാണെന്ന് കണ്ടെത്തിയത്. രതീഷിന്റെ ഫോണ്‍ സംഭവ സ്ഥലത്ത് നിന്നും, ചോരപുരണ്ട വസ്ത്രങ്ങളും, കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തിയും വീട്ടില്‍ നിന്ന് കണ്ടെത്തി

പക്ഷി പിടിക്കുന്നതിനായാണ് മൂവരും ഇവിടെ എത്തിയത്. വീട്ടമ്മ ഒറ്റക്ക് വരുന്നത് കണ്ടതോടെ മറ്റ് രണ്ട് പേരെ രതീഷ് ഒഴിവാക്കുകായായിരുന്നു. കൂടെയുള്ളവരെ പറഞ്ഞു വിട്ടതിനു ശേഷം രതീഷ് വീട്ടമ്മയെ കടന്നുപിടിച്ചു. കുതറി ഓടാന്‍ ശ്രമിച്ച വീട്ടമ്മയുടെ കഴുത്തില്‍ കത്തിയുടെ പിടി ഉപയോഗിച്ച് അടിച്ച് അബോധാവസ്ഥയിലാക്കിയതിന് ശേഷം ബലാത്സംഗം ചെയ്തു. തുടര്‍ന്ന് വാക്കത്തി ഉപയോഗിച്ച് പല തവണ തലയ്ക്കു വെട്ടി കൊലപ്പെടുത്തി. തലയ്ക്കു പിന്നില്‍ കത്തി കൊണ്ടു വെട്ടിയപ്പോള്‍ രക്തം വാര്‍ന്നാണു വീട്ടമ്മ മരിച്ചത് എന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ രതീഷിനെ റിമാന്‍ഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.

കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വിജയമ്മയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തെളിവെടുപ്പിനായി പ്രതി രതീഷിനെ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. കൂട്ടത്തോടെ എത്തിയ നാട്ടുകാര്‍ ഇയാളെ വളഞ്ഞിട്ടു തല്ലുകയായിരുന്നു. പൊലീസുകാരെ തള്ളി മാറ്റിയാണു പ്രതിയെ, നാട്ടുകാര്‍ കൈകാര്യം ചെയ്തത്. ഏറെ പാടു പെട്ടാണ് പ്രതിയെ നാട്ടുകാരില്‍ നിന്നു പൊലീസുദ്യോഗസ്ഥര്‍ രക്ഷിച്ചത്.