അച്ഛനെന്നെ വീട്ടിൽ നിന്ന് പുറത്താക്കി; മകനെ എന്നിൽ നിന്നകറ്റി- വനിത വിജയകുമാർ

തമിഴ് സിനിമാ രം​ഗത്ത് ഏറെ വിവാദങ്ങൾ സ്യഷ്ടിച്ച ഒന്നായിരുന്നു മുതിർന്ന നടൻ വിജയ്കുമാറിന്റെ വനിത വിജയ്കുമാറിന്റെ വിവാഹങ്ങൾ. വനിതയുടെ ആദ്യ വിവാഹം നടന്നത് 2000ൽ ആയിരുന്നു. ആകാശ് ആയിരുന്നു ആദ്യ ഭർത്താവ്.വിവാഹ ശേഷം സിനിമയിൽ നിന്നും അവധി എടുത്ത വനിത 2007ൽ ആദ്യ ബന്ധം അവസാനിപ്പിച്ചു. വർഷം തന്നെ ആനന്ദ് ജയ് രാജൻ എന്ന ബിസിനസ്സുകാരനെ രണ്ടാമത് വിവാഹം ചെയ്തു. 2012 വരെയെ ഈ ബന്ധവും നീണ്ടു നിന്നൊള്ളു. 2013ൽ നാൻ രാജാവാഗ പോകിരേൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരികെ എത്തി. ആദ്യ ബന്ധത്തിൽ രണ്ട് മക്കളും രണ്ടാം ബന്ധത്തിൽ ഒരു കുട്ടിയുമാണ് വനിതയ്ക്കുള്ളത്. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കൾ.

വനിതയെ തങ്ങളുടെ മകളായി കണക്കുകൂട്ടില്ലെന്നും ഇങ്ങനെയൊരു മകൾ പിറന്നതിൽ പശ്ചാത്തപിക്കുന്നെന്നും മാതാപിതാക്കൾ അന്ന് തുറന്നടിച്ചു. കുടുംബമൊട്ടുക്കും തനിക്കെതിരെ തിരിഞ്ഞിട്ടും വനിത തളർന്നില്ല. രണ്ട് പെൺമക്കൾക്കുമൊപ്പം ജീവിക്കുന്ന വനിത ബിസിനസ് സംരഭക കൂടിയാണ്. തന്റെ കുടുംബത്തിൽ നിന്ന് നേരിട്ട അവഗണനയെക്കുറിച്ച്‌ സംസാരിച്ചിരിക്കുകയാണ് വനിതയിപ്പോൾ.

കുടുംബത്തിന് പുറത്ത് നിന്നുള്ളവരുടെ കടന്ന് വരവോടെയാണ് തനിക്കും കുടുംബത്തിനും ഇടയിൽ പ്രശ്നങ്ങൾ വന്നതെന്ന് നടി പറയുന്നു. ‍‍അമ്മയുടെ മരണത്തോടെ വീട്ടിൽ നിന്ന് പുറത്തായി. തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടാം വിവാഹ മോചനത്തിന്റെ കേസ് നടന്ന് കൊണ്ടിരിക്കെയാണ് ഈ പ്രശ്നങ്ങളുണ്ടാവുന്നത്. മകനെ തെറ്റിദ്ധരിപ്പിച്ച്‌ എന്നിൽ നിന്നകറ്റി.

മകനെ എന്നോടൊപ്പം വിടുന്നത് ആപത്താണെന്ന് അച്ഛനും കരുതി. പൊലീസിന്റെ സഹായത്തോടെയാണ് അച്ഛൻ എന്നെ വീട്ടിൽ നിന്നും ഇറക്കിയത്. തമിഴ്നാട്ടിലേക്ക് കാല് കുത്താൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ അസുഖം ബാധിച്ച അമ്മ എല്ലാവരും മകളെ ചതിക്കുകയാണെന്ന് തിരിച്ചറിഞ്ഞു. എന്നെ അമ്മ വിളിച്ചു. അമ്മയെ ആശുപത്രിയിൽ കൊണ്ട് പോയത് ഞാൻ ഒറ്റയ്ക്കാണ്.

മാധ്യമങ്ങളെയും വക്കീലിനെയും വിളിക്കൂ. എല്ലാ സത്യവും തുറന്ന് പറയാമെന്ന് അമ്മ പറഞ്ഞതാണ്. എന്നാൽ ഇപ്പോൾ അത് വേണ്ടെന്ന് ഞാൻ പറഞ്ഞു. വിൽപ്പത്രം എഴുതാമെന്ന് പറഞ്ഞെങ്കിലും വേണ്ടെന്ന് പറഞ്ഞു. അമ്മയുടെ മരണ ശേഷം ‌എല്ലാവരും വീണ്ടും തനിക്കെതിരെ തിരിഞ്ഞെന്നും വനിത വിജയകുമാർ ഓർത്തു.

വിജയകുമാറും മറ്റ് മക്കളും താമസിക്കുന്ന വീടിനെ ചൊല്ലി നേരത്തെ വനിത കേസ് നടത്തിയിട്ടുണ്ട്. വീട് അമ്മയുടെ ഉടമസ്ഥതയിലാണ്. തനിക്കും വീടിന് മേൽ അവകാശമുണ്ട്. എന്നാൽ അച്ഛനും ബന്ധുക്കളും ഇതംഗീകരിക്കുന്നില്ലെന്നും തന്നെ പുറത്താക്കിയെന്നുമാണ് വനിതയുടെ ആരോപണം. വിജയകുമാറിന്റെ ആദ്യ ഭാര്യയിലെ മകനാണ് നടൻ അരുൺ വിജയ്. തന്റെ അമ്മയുടെ സ്വത്തുക്കൾ അർധ സഹോദരനായ അരുൺ വിജയ് കൈക്കലാക്കുന്നു എന്നും വനിത അന്ന് ആരോപിച്ചു.