ക്രിക്കറ്റ് താരവുമായി വിവാഹം, പ്രതികരണവുമായി വരലക്ഷ്മി ശരത് കുമാര്‍

മലയാളികളുടെയും പ്രിയപ്പെട്ട നടിയാണ് തമിഴ് താരമാണ് വരലക്ഷ്മി ശരത് കുമാര്‍. നടന്‍ ശരത് കുമാറിന്റെ മകളായ വരലക്ഷ്മി മാസ്റ്റര്‍പീസ് കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയായി. തമിഴിനും മലയാളത്തിനും പുറമെ കന്നഡ, തെലുങ്ക് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. നിരവധി പ്രാവശ്യം ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ച നടിയാണ് വരലക്ഷ്മി. നടന്‍ വിശാലുമായി വരലക്ഷ്മി പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതര്‍ ആകുമെന്നുമുള്ള വാര്‍ത്തകള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ നടിയും വിശാലുമായി പിരിഞ്ഞെന്ന വാര്‍ത്തയും എത്തി. ഇതിന് ബലം നല്‍കി വിശാലിന്റെ വിവാഹ നിശ്ചയ വാര്‍ത്തകളുമെത്തി.

അടുത്തിടെ നടി ഒരു ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതയാകും എന്നും വാര്‍ത്ത പ്രതചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍ വിവാഹം നടക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനൊക്കെ മറുപടി നല്‍കി നടി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

താനിപ്പോള്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യാതൊരു ജോലിയും ഇല്ലാത്തവരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ എഴുതിയുണ്ടാക്കുന്നതെന്നും താരം പറഞ്ഞു.

വിശാലിന് വേണ്ടി പിതാവ് ശരത് കുമാറിനെ പോലും വരലക്ഷ്മി തള്ളി പറഞ്ഞുവെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. വലിയ കോളിളക്കമാണ് ഈ വാര്‍ത്ത തമിഴ് സിനിമ ലോകത്ത് സൃഷ്ടിച്ചത്. എന്നാല്‍ പിന്നീട് ബാസ്‌കറ്റ് ബോള്‍ താരവും നടിയുമായ അനീഷ അല്ല റെഡ്ഡിയുമായി വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഈ ഗോസിപ്പുകള്‍ അവസാനിക്കുകയും ചെയ്തിരുന്നു.