Home kerala വർക്കലയിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് യുവാവ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ

വർക്കലയിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് യുവാവ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: വർക്കലയിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യ വിഷബാധയെന്ന ആരോപണവുമായി ബന്ധുക്കൾ. വർക്കല ഇലകമൺ സ്വദേശി വിനു(23)വാണ് ഇന്ന് രാവിലെ മരിച്ചത്.

29 ന് വർക്കലയിലെ കടയിൽ നിന്നും കേക്ക് വാങ്ങി കഴിച്ചിരുന്നു. തുടർന്നുണ്ടായ വയറുവേദനയും ശാരീരിക അസ്വസ്ഥതയും മൂലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിനു. ശാരീരിക അസ്വസ്ഥതകൾ ആദ്യം കാര്യമാക്കിയില്ല. എന്നാൽ, ഇന്ന് രാവിലെ അത് മൂർച്ഛിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു.

ആശുപത്രിയിലെത്തും മുമ്പേ വിനു മരിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സമാന ലക്ഷണങ്ങളോടെ വിനുവിന്റെ അമ്മയും സഹോജരനും സഹോദരിയും ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വർക്കലയിൽ 64 പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ മറ്റൊരു സംഭവത്തിൽ ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. വിനുവിൻ്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും എന്ന് പൊലീസ് അറിയിച്ചു.