പ്രധാനമന്ത്രിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് വിജയത്തിന് പിന്നിലെ ശക്തി, വസുന്ധര രാജെ സിന്ധ്യ

പ്രധാനമന്ത്രിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് വിജയത്തിന് പിന്നിലെ ശക്തിയെന്ന് മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. പ്രധാനമന്ത്രി നൽകിയ ‘സബ്കാ സാത്ത്, സബ്കാ വിശ്വാസ്, സബ്കാ പ്രാർത്ഥന’ എന്ന മന്ത്രമാണ് രാജസ്ഥാനിലെ വിജയത്തിന് പിന്നിൽ. അദ്ദേഹം നൽകിയ ഉറപ്പിന്റെ വിജയമാണ്. രാജസ്ഥാനിലെ പാർട്ടിയുടെ മുന്നേറ്റത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സിന്ധ്യ .

ബിജെപിയുടെ അതിശക്തമായ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു സിന്ധ്യ. 2024-ലും പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ എത്തുമെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.

അമിത് ഷാ നൽകിയ തന്ത്രത്തിന്റെയും ജെപി നദ്ദ നൽകിയ സമർത്ഥമായ നേതൃത്വത്തിന്റെയും വിജയം. രാജസ്ഥാനിലെ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും. ആധികാരികമായ ജനവിധി ലഭിച്ചതിന് പിന്നിൽ പ്രധാനമന്ത്രിയുടെ ശക്തമായ സാന്നിദ്ധ്യമായിരുന്നു ഉണ്ടായിരുന്നതെന്നും സിന്ധ്യ പറഞ്ഞു