പ്രതിഫലമായി ലഭിച്ച മുഴുവന്‍ തുകയും നിര്‍ധനര്‍ക്ക് തന്നെ വിതരണം ചെയ്ത് വാവ സുരേഷ്

സുരേഷ് അല്ലെങ്കിൽ വാവ സുരേഷ് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംരക്ഷകനും, പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകം നൈപുണ്യം നേടിയ വ്യക്തിയുമാണ്

ഇതേ വരെ 30,000 ത്തോളം പാമ്പുകളെ ഇദ്ദേഹം സംരക്ഷിച്ചതായി കണക്കുകൾ പറയുന്നു. ജന മധ്യത്തിൽ പെട്ടു പോകുന്ന അപൂർവ്വ ഇനം പാമ്പുകളെ പിടി കൂടി കാട്ടിൽ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നീ പാരിസ്ഥിതികമായ പ്രാധാന്യമുള്ള പല പ്രവൃത്തികളും ഇദ്ദേഹം നടത്തി വരുന്നു. പലവട്ടം സർപ്പ ദംശനമേറ്റിട്ടും വിദഗ്ദ്ധ ചികിത്സ നൽകി അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്

ലയൺസ് ക്ലബ് ഇന്റർനാഷണലിൽ നിന്നും പാരിതോഷികമായി ലഭിച്ച തുക നിർധനരായ വ്യക്തിക്കൾക്ക് വീട് വയ്ക്കാൻ മെന്ന് വാവ സുരേഷ്. മികച്ച പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കുള്ള ലയൺസ് ക്ലബ് എക്സലൻസ് അവാർഡാണ് വാവ സുരേഷിന് ലഭിച്ചത്. ഉപലോകായുക്ത ജസ്റ്റിസ് കെ ബഷീറാണ് അവാർഡ് സമ്മാനിച്ചത്.

ഇതിനു മുൻപും പൊതുജന സേവനത്തിനിടെ ലഭിച്ചിട്ടുള്ള തുകയുപയോഗിച്ച് നിരവധിപ്പേരെ വാവ സഹായിച്ചിട്ടുണ്ട്. പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളെ വിവാഹാ വിശ്യങ്ങൾക്കും,​ നിർധനർക്ക് വീടുവച്ച് നൽകാനുമൊക്കെയായി ഇതുവരെ മൂന്ന് കോടി 32 ലക്ഷം രൂപ വാവ സുരേഷ് ചിലവാക്കിയിട്ടുണ്ട്.

വാവ സുരേഷ് 175 മത്തെ രാജവമ്പാലയെ പിടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാമ്പുകള്‍ക്കിടയിലെ രാജാവാണ് രാജവെമ്പാല. ഇവയുടെ അസാധാരണമായ വലുപ്പവും മറ്റു പാമ്പുകളെ ആഹാരമാക്കുന്ന ശീലവുമെല്ലാമാണ് ഈ പേരു വരാൻ കാരണം. അപ്പോൾ ഈ പാമ്പുകളെ പിടിച്ച് റെക്കോർഡ് സൃഷ്ടിക്കുന്ന വാവ സുരേഷിനെ എന്തു വിളിക്കണം എന്ന സംശയത്തിലാണ് കേരളത്തിലെ ജനങ്ങൾ.

പത്തനംതിട്ട ജില്ലയിലെ കോന്നി ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ വരുന്ന ഹാരിസൺ മലയാളം ലിമിറ്റഡ് എസ്റ്റേറ്റിന്റെ ‍ഡിസ്പൻസറിയിൽ നിന്നാണ് രാജ വെമ്പാലയെ പിടികൂടിയത്. ജനുവരി 5നാണ് ഇവിടെ നിന്നും രാജവെമ്പാലയെ കണ്ടെന്ന ഫോൺ സന്ദേശമെത്തിയത്. ഇവിടെയെത്തിയ വാവ സുരേഷ് വരാന്തയിൽ ചാരി വച്ചിരുന്ന ബോർഡിന്റെ പിന്നിൽ നിന്നാണ് പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടിയത്

പന്ത്രണ്ട് അടിയിലേറെ നീളമുണ്ടായിരുന്നു പെൺ രാജവെമ്പാലയ്ക്ക്. പിടി കൂടിയ രാജവെമ്പാലയെ പിന്നീട് വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. വലുപ്പത്തില്‍ രാജവെമ്പാലയെ മറികടക്കുന്ന രണ്ടേരണ്ടു പാമ്പുകളേ ലോകത്തുള്ളൂ. പെരുമ്പാമ്പും അന ക്കോണ്ടയും. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മഴക്കാടുകളിലുമാണ് രാജവെമ്പാലയെ കൂടുതലായും കണ്ടു വരുന്നത്.

ഏറ്റവും വലിയ വിഷ പ്പാമ്പായ രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും. എല്ലാ കടികളും മരണത്തിനു കാരണമാവാൻ സാധ്യതയുണ്ട്. പക്ഷേ, രാജവെമ്പാല കടിച്ച സംഭവങ്ങൾ കുറവാണ്