യുഡിഎഫിന്റെ ഫ്‌ളോര്‍ മാനേജ്‌മെന്റ് എകെജി സെന്ററിലിരുന്ന് കോടിയേരി തീരുമാനിക്കേണ്ട;വിഡി സതീശന്‍

സര്‍ക്കാരിനെതിരെയും അഴിമതിക്കെതിരെയും ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ വി.ഡി സതീശന്‍. സ്വപ്‌ന കേസുമായി ബന്ധപ്പെട്ടും ലൈഫ് മിഷനുമായി ബന്ധപ്പെട്ടും സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും തുടരെ തുടരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുള്ള നേതാവ് കൂടിയാണ് അദ്ദേഹം. തന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് ഇട്ടും പോസ്റ്റുകള്‍ കൊണ്ടും അദ്ദേഹം തന്റേതായ അഭിപ്രായം ഉന്നയിക്കാറുമുണ്ട്.

ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എത്തിയിരിക്കുകയാണ് വി.ഡി സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കോടിയേരിക്ക് മറുപടി നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം.അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മന്ത്രിമാരുടെ പ്രസംഗങ്ങള്‍ കേട്ട് വോട്ടെടുപ്പില്‍ പങ്കെടുത്തു വേണം യുഡിഎഫ് എം എല്‍ എ മാര്‍ പോകേണ്ടതെന്ന് കോടിയേരി.

എന്തായാലും യുഡിഎഫിന്റെ ഫ്‌ലോര്‍ മാനേജ്‌മെന്റ് എ കെ ജി സെന്ററിലിരുന്ന് കോടിയേരി തീരുമാനിക്കണ്ട. അതിനൊക്കെ യോഗ്യതയുള്ള പരിണതപ്രജ്ഞരായ നേതാക്കള്‍ യു ഡി എഫിലുണ്ട്.അവരു നോക്കിക്കൊള്ളും. കോടിയേരി ആദ്യം ചീഞ്ഞുനാറുന്ന ഈ അഴിമതിയൊക്കെ പിണറായി പ്പേടി കൂടാതെ പാര്‍ട്ടിയില്‍ ഒന്ന് ചര്‍ച്ച ചെയ്യണം