ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ പണം നല്‍കിയത് കൃത്യ സമയത്താണ്; വി.ഡി സതീശന്‍

സംസ്ഥന സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ പണം നല്‍കിയതിനെ വിമര്‍ശിച്ച് വിഡി സതീശന്‍ എംഎല്‍എ. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. കൊറോണ ഭീതിയില്‍ ലോകം മുഴവന്‍ കഴിയുന്ന ഈ സമയത്ത് വേണമായിരുന്നോ ഇത്തരമൊരു പ്രവൃത്തി എന്ന് വിഡി സതീശന്‍ ചോദിക്കുന്നു. കോവിഡ് പ്രതിരോധത്തിനു വേണ്ടി ശമ്പളത്തിനും സംഭാവനക്കുമായി സര്‍ക്കാര്‍ വീണ്ടും കൈ നീട്ടുകയാണ്. ഹെലികോപ്ടര്‍ വാങ്ങിക്കാന്‍ ഇതിനെക്കാള്‍ നല്ല സമയം വേറെ ഏതാണ് വി ഡി സതീശന്‍ ഫെയ്‌സ്ബുക്കിലൂടെ ചോദിക്കുന്നു

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകക്ക് എടുക്കാന്‍ പണം നല്‍കിയത് കൃത്യ സമയത്താണ്. ഒന്നിനും പണമില്ലാത്ത സമയത്ത്.കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രളയ പുനര്‍നിര്‍മ്മാണത്തിന് 1000 കോടി രൂപ അനുവദിച്ചിരുന്നു. ഒരു രൂപ പോലും ചെലവാക്കിയില്ല. ലോക ബാങ്ക് പ്രളയ പുനര്‍നിര്‍മ്മാണത്തിന് 1780 കോടി നല്‍കി. അതും വകമാറ്റി ചെലവഴിച്ചു. പ്രളയ ഫണ്ടിലേക്ക് സംഭാവന നല്‍കിയവരെയും ശമ്പളം നല്‍കിയവരെയും കബളിപ്പിച്ചാണ് എറണാകുളം കളക്ട്രേറ്റില്‍ 8.15 കോടി രൂപ സഖാക്കള്‍ അടിച്ചു മാറ്റിയത്. ഇപ്പോള്‍ വീണ്ടും കോവിഡ് പ്രതിരോധത്തിനു വേണ്ടി ശമ്പളത്തിനും സംഭാവനക്കുമായി സര്‍ക്കാര്‍ വീണ്ടും കൈ നീട്ടുകയാണ്. ഹെലികോപ്ടര്‍ വാങ്ങിക്കാന്‍ ഇതിനെക്കാള്‍ നല്ല സമയം വേറെ ഏതാണ്?