പലരും പരിഹാസത്തോടെ കാണുന്നുണ്ട് എങ്കിലും എനിക്ക് ഒരു നാണക്കേടും ഇല്ലാതെ പറയും ഇത് എന്റെ രണ്ടാം വിവാഹം ആണെന്ന്.., വീണ പറയുന്നു

മലയാളികള്‍ക്ക് പ്രിയപ്പെട്ട പാചക റാണിയാണ് വീണ ജാന്‍.യൂട്യൂബില്‍ വീണാസ് കറി വേള്‍ഡ് എന്ന ചാനല്‍ വന്‍ ഹിറ്റാണ്.നിരവധി ആരാധകരാണ് വീണയുടെ ഓരോ വീഡിയോയ്ക്കും ഉള്ളത്. എന്നാല്‍ ഇന്ന് കാണുന്ന വീണയിലേക്ക് എത്താനായി താന്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്തുവെന്നാണ് വീണ പറയുന്നത്.

പ്രവാസി വീട്ടമ്മയാണ് വീണയുടെ ഭര്‍ത്താവ് ജാന്‍ ഓഫീസ് ജോലിയാണ്. മകന്‍ സ്‌കൂളിലും പോയി ഭര്‍ത്താവ് ഓഫീസിലും പോയി കഴിഞ്ഞ് കിട്ടുന്ന സമയത്താണ് ആദ്യ കാലങ്ങളില്‍ വീണ കുക്കിങ് ചെയ്തിരുന്നത്. കൂട്ടുകാരിയും ഭര്‍ത്താവും നല്‍കിയ പ്രചോദനമാണ് താന്‍ ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കാന്‍ കാരണം. ആദ്യ കാലങ്ങളില്‍ ബ്ലോഗ് ആയിരുന്നു പിന്നീടാണ് വ്‌ളോഗിങ്ങിലേക്ക് മാറിയതെന്നും വീണ പറയുന്നു.

വീണയുടെ വാക്കുകള്‍ ഇങ്ങനെ .. ‘ഞാന്‍ പറയും മുന്‍പേ എന്റെ ജീവിത കഥ പലര്‍ക്കും അറിയാം എന്ന് അറിയാം. പക്ഷെ പലരും ചോദിക്കുന്ന കാര്യമാണ് എന്തുകൊണ്ട് വിവാഹ ഫോട്ടോ ഇടുന്നില്ല എന്ന്. അതിനു ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് കാണുന്ന എന്റെ ജീവിതത്തിലേക്ക് എത്തും മുന്‍പേ എന്റെ ജീവിതം ഒരുപാട് പ്രതിസന്ധികളില്‍ കൂടിയാണ് കടന്നു പോയത്. ഇന്ന് നിങ്ങള്‍ കാണുന്ന വീണയായി എന്നെ മാറ്റിയത് എന്റെ ഭര്‍ത്താവ് ജാന്‍. പലരും പരിഹാസത്തോടെ കാണുന്നുണ്ട് എങ്കിലും എനിക്ക് ഒരു നാണക്കേടും ഇല്ലാതെ പറയും ഇത് എന്റെ രണ്ടാം വിവാഹം ആണെന്ന്..

ലക്ഷക്കണക്കിന് രൂപ പൊടിപൊടിച്ചു നടത്തുന്ന വിവാഹങ്ങളില്‍ ഒരു കാര്യവും ഇല്ല, അതിനു താന്‍ ഉത്തമ ഉദാഹരണം ആണ്. എന്റെ ജീവിത കഥ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആയാല്‍ എന്ന് കരുതി കൊണ്ടാണ് എന്റെ പുതിയ ജീവിതത്തെ കുറിച്ച് ഞാന്‍ സംസാരിക്കാന്‍ തയ്യാറായത്. എന്റെ ആദ്യ മകന് ഒരു വയസ്സുള്ളപ്പോള്‍ ആണ് മറ്റൊരു ജീവിതത്തിലേക്ക് താന്‍ കാലെടുത്തു വച്ചത്. ജീവിതത്തില്‍ തളര്‍ന്നുപോകുന്ന അവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ തളരാതെ മുന്‍പോട്ട് പോകാന്‍ എന്തെങ്കിലും പിടിവള്ളി കിട്ടിയാല്‍ അതില്‍ പിടിച്ചു കയറാന്‍ ശ്രമിക്കണം തളര്‍ന്നുപോകരുത്.പുതിയ ജീവിതത്തില്‍ കടപ്പാട് ദൈവം, ഭര്‍ത്താവ്, മക്കള്‍, അച്ഛനനമ്മാര്‍, സബ്‌സ്‌ക്രൈബേഴ്‌സ് ഇവരോടാണ്.’