മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതിലല്ല. നമ്മള്‍ ചെയുന്ന പ്രവൃത്തിയില്‍ നമ്മള്‍ സംതൃപ്തരാണോ അതിലാണ് കാര്യം, വീണ നായര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ താരമാണ് വീണ നായര്‍. ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായ വീണ പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു. സോഷ്യല്‍ മീഡിയകളിലും നടി സജീവമാണ്. കുടുംബത്തിന് ഒപ്പമുള്ള വിശേഷങ്ങളും വിവരങ്ങളും പങ്കുവെച്ച് വീണ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ വീണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പുതിയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ആയിരുന്നു വീണയുടെ കുറിപ്പ്. ‘മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതിലല്ല. നമ്മള്‍ ചെയുന്ന പ്രവൃത്തിയില്‍ നമ്മള്‍ സംതൃപ്തരാണോ അതിലാണ് കാര്യം അറിഞ്ഞോ അറിയാതെയോ അത് ആര്‍ക്കും ദോഷം ആവരുതെന്നു മാത്രം. ഇപ്പം ഇങ്ങനെ പറയാന്‍ കാരണം ഒന്നുമില്ല. പറയാന്‍ തോന്നി പറഞ്ഞു. വീണ നായര്‍ കുറിച്ചു.

കഴിഞ്ഞ ദിവസം കുട്ടിക്കാല ചിത്രം പങ്കുവെച്ചും വീണ എത്തിയിരുന്നു. ‘കുഞ്ഞുവീണ? ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങള്‍, നമ്മുടെ ബാല്യം. തിരിച്ചു കിട്ടിയിരുന്നെങ്കില്‍ ആ ദിവസങ്ങള്‍. അച്ഛനും, അമ്മക്കും ചേട്ടനുമൊപ്പം വാശിപിടിച്ചു കളിച്ചു ചിരിച്ചുല്ലസിച്ചു നടന്നിരുന്ന ആ ദിനങ്ങള്‍ എന്നായിരുന്നു താരം കുട്ടിക്കാല ചിത്രം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്..