നമ്മളെ വീണ്ടും വീണ്ടും ആകർഷിക്കുന്ന എന്തോ ഒരു സംഭവം ബി​ഗ്ബോസിലുണ്ട്,വിളിച്ചാൽ ഇനിയും പോകും- വീണ നായർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായർ.ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് നടി.നടി എന്നതിലുപരി മികച്ച ഒരു നർത്തകിയും ഗായികയുമാണ് വീണ.ബിഗ്‌ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയും ആയിരുന്നു വീണ.ഷോയിൽ മികച്ച പിന്തുണയാണ് വീണയ്ക്ക് ലഭിച്ചത്.അവസാന അഞ്ച് മത്സരാർത്ഥികളിൽ നില ഉറപ്പിച്ച മത്സരാർത്ഥിയുമായിരുന്നു വീണ നായർ.ബിഗ്‌ബോസിലൂടെ വീണയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരായി. വീണയുടെ ഭർത്താവ് അമനേയും മകനേയും കുറിച്ച് പറയാത്ത ഒരു ദിവസം പോലും ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ വീണയ്ക്ക് ഉണ്ടായിരുന്നില്ല.

ഇപ്പോളിതാ പുതിയ വിശേഷത്തെക്കുറിച്ച് വീണ മനസ്സ് തുറക്കുകയാണ്. കൊറോണയൊക്കെ കുറഞ്ഞൊക്കെ വരുന്നുണ്ടെന്ന് കേൾക്കുന്നുണ്ട്. അത് തന്നെ ഒരു സമാധാനമാണ്, പിന്നെ തട്ടീം മുട്ടീമിൽ വീണ്ടും ജോയിൻ ചെയ്തു. അതാണ് എറ്റവും പുതിയ വിശേഷം.ഞാൻ ബിഗ് ബോസിൽ പോവുംമുൻപ് ഒരു കുഴപ്പവുമില്ലാത്ത നാടായിരുന്നു. എന്നാൽ ബിഗ് ബോസിൽ നിന്ന് തിരിച്ചുവന്നപ്പോഴേക്കും വാ വരെ മൂടിച്ചു.ലോകത്തിന്റെ വാ വരെ മൂടിക്കളയുന്ന രീതിയിലായി പോയി. ഞങ്ങള് ബിഗ് ബോസിനകത്ത് ആയതുകൊണ്ട് ഒന്നും അറിഞ്ഞില്ലല്ലോ

ബിഗ് ബോസിൽ ഇനിയും വിളിച്ചാൽ ഞാൻ ഉറപ്പായിട്ടും പോകും. എന്ത് തെറി വിളി വിളിച്ചാലും എങ്ങനെയൊക്കെയായാലും, നമ്മളെ വീണ്ടും വീണ്ടും ആകർഷിക്കുന്ന എന്തോ ഒരു സംഭവം അതിലുണ്ട്. അവിടെ ഷോയിൽ ചെന്നാലെ അത് മനസിലാക്കാൻ സാധിക്കൂവെന്നും താരം കൂട്ടിച്ചേർത്തു