പ്രതിസന്ധികളില്‍ കട്ടക്ക് കൂടെ നിന്ന എന്റെ മാത്രം അളിയന്, വീണ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായര്‍.ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞ് നില്‍ക്കുകയാണ് നടി.നടി എന്നതിലുപരി മികച്ച ഒരു നര്‍ത്തകിയും ഗായികയുമാണ് വീണ.ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയും ആയിരുന്നു വീണ.ഷോയില്‍ മികച്ച പിന്തുണയാണ് വീണയ്ക്ക് ലഭിച്ചത്.അവസാന അഞ്ച് മത്സരാര്‍ത്ഥികളില്‍ നില ഉറപ്പിച്ച മത്സരാര്‍ത്ഥിയുമായിരുന്നു വീണ നായര്‍.ബിഗ്‌ബോസിലൂടെ വീണയുടെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരായി.

വീണയുടെ ഭര്‍ത്താവ് അമനേയും മകനേയും കുറിച്ച് പറയാത്ത ഒരു ദിവസം പോലും ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ വീണയ്ക്ക് ഉണ്ടായിരുന്നില്ല.ഭര്‍ത്താവ് ആര്‍ ജെ അമാനെ വീണയുടെ കണ്ണേട്ടന്‍ എന്നാണ് പ്രേക്ഷകര്‍ക്ക് ഇടയിലും അറിയപ്പെടുന്നത്.അതുപോലെതന്നെ അമ്പുച്ചനും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.അമാന്റെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസ നേര്‍ന്ന് വീണ രംഗത്ത് എത്തിയിരിക്കുകയാണ്.ഇന്‍സ്റ്റഗ്രാമില്‍ മനോഹരമായ കുടുംബചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു തന്റെ പ്രിയപ്പെട്ട കണ്ണേട്ടന് പിറന്നാള്‍ ആശംസ നേര്‍ന്നത്.

ജീവിതത്തിന്റെ എല്ലാ പ്രതി സന്ധികളിലും കട്ടക്ക് കൂടെ നിന്നിട്ടുള്ള എന്റെ മാത്രം അളിയന് ഒരായിരം ജന്മദിനാശംസകള്‍.പിറന്നാള്‍ ആശംസകള്‍ കണ്ണേട്ടാ.. ഒരുപാട് സ്‌നേഹിക്കുന്നു. ഏറെ മിസ് ചെയ്യുന്നുമ എന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.മകനും ഭര്‍ത്താവിനു ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് വീണ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.ആരാധകരും വീണയുടെ കണ്ണേട്ടന് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.