Home entertainment ഞാന്‍ പ്രണയം പറഞ്ഞിട്ടുള്ളവര്‍ അത് നിഷേധിച്ചിട്ടേ ഉള്ളു, വീണ നന്ദകുമാര്‍ പറയുന്നു

ഞാന്‍ പ്രണയം പറഞ്ഞിട്ടുള്ളവര്‍ അത് നിഷേധിച്ചിട്ടേ ഉള്ളു, വീണ നന്ദകുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നന്ദകുമാര്‍. കെട്ടിയോള്‍ ആണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ചിത്രത്തിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റേതായ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ ഒരു മടിയും കാണിക്കാത്ത താരമാണ് വീണ. ഇപ്പോള്‍ തന്റെ പഴയകാല അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വീണ. സ്‌കൂളില്‍ പഠിക്കുന്ന കാലത്തുണ്ടായ തന്റെ പ്രണയ കഥയാണ് നടി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ, സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ആണ്‍കുട്ടികളുടെ നല്ല അടുപ്പമായിരുന്നു. അതില്‍ ഒരാളോട് എനിക്ക് ഭയങ്കര പ്രണയം ആയിരുന്നു. അന്ന് ഞാന്‍ അവനോട് തുറന്നു പറഞ്ഞപ്പോള്‍, അവന്‍ അത് മൈന്‍ഡ് ചെയ്തില്ല. കുട്ടികാലത്ത് തന്നെ കാണാന്‍ ഒട്ടും കൊള്ളില്ലായിരുന്നു. ഭംഗി ഇല്ലാഞ്ഞത് കൊണ്ട് തന്നെ ഞാന്‍ പ്രണയം പറഞ്ഞിട്ടുള്ളവര്‍ അത് നിഷേധിച്ചിട്ടേ ഉള്ളു. അവനും അങ്ങനെ തന്നെ ചെയ്തു. എന്നാല്‍ ഞാന്‍ സിനിമയില്‍ എത്തിയപ്പോള്‍ എന്റെ മാറ്റങ്ങള്‍ കണ്ടു അവന്‍ എന്നെ അന്വേഷിച്ച് വരുകയും ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ അപ്പോള്‍ തന്നെ അത് നിരസിക്കുകയും ചെയ്തു. കാരണം അവനു എന്നോട് അപ്പോള്‍ ആത്മാര്‍ത്ഥമായ പ്രണയം തോന്നിയത് കൊണ്ടൊന്നും അല്ലായിരുന്നു എന്നെ അന്വേഷിച്ചു വന്നത്.

അവനു എന്നെ ആയിരുന്നില്ല വേണ്ടത്, എന്റെ ശരീരത്തെ ആയിരുന്നു. എന്റെ ശരീരത്തിന് മാറ്റം വന്നപ്പോള്‍ ആണ് അവന്‍ പ്രണയം പറഞ്ഞു എന്റെ അടുക്കല്‍ വന്നത്. അങ്ങനത്തെ രീതികളോടൊന്നും എനിക്ക് ഒട്ടും താല്‍പ്പര്യം ഇല്ല. പ്രണയം ആണെങ്കില്‍ അതിന്റെ പരിശുദ്ധിയോട് കൂടി പ്രണയിക്കാന്‍ ആണ് എനിക്ക് ഇഷ്ട്ടം. അവന്റെ ഉദ്ദേശം മനസിലാക്കിയത് കൊണ്ട് തന്നെയാണ് ഞാന്‍ അത് നിരസിച്ചത്.