കൈക്കൂലി വാങ്ങിയ വെഹിക്കിൾ ഇൻസ്പക്ടറെ കൈയ്യോടെ പിടികൂടി, വീഡിയോ

പൊൻകുന്നത്ത് കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ വിജിലൻസ് പിടിയിൽ, മാസപ്പടി എത്തിച്ചു നൽകുന്ന രണ്ട് ഏജന്റുമാരും അറസ്റ്റിൽ, പൊൻ കുന്നത്ത് സ്ഥിതി ചെയ്യുന്ന ആർ ടി ഒ ഓഫീസിലെ എ എം വി ഐ ശ്രീജിത്ത് സുകുമാരനെന്ന യുവ ഉദ്യോഗസ്ഥനാണ്‌ അറസ്റ്റിലായത്. മാസപ്പടി കിട്ടിയിരുന്നത് 30,000 രൂപ വരെ ആയിരുന്നു ഇവർ വാങ്ങിയിരുന്നത്. ഓരോ ഡ്രൈവിങ്ങ് സ്കൂളുകളും കൂടാതെ മാസപ്പടി നല്കി വന്നു. വിജിലസിന്റെ സംഘം കാറിനു മുന്നിലേക്ക് പാഞ്ഞടുത്ത് ഡ്രൈവിങ്ങ് സീറ്റിൽ നിന്നു തന്നെ ഇയാളേ പൊക്കിയപ്പോൾ AMVI ആദ്യം പകച്ചു പോയി. നോട്ടുകൾ കൈയ്യിൽ ചുരുട്ടി കൂട്ടി നശിപ്പിക്കാൻ തുടങ്ങിയപോൾ വിജിലൻസ് കൈയ്യിൽ കയറി പിടിച്ച് സാഹസികമായാണ് പടികൂടിയത്.

സംസ്ഥാനത്ത് നടക്കുന്ന റോഡ് അപകടങ്ങളുടെ പ്രധാന കാരണം മതിയായ റോഡ് നിയമങ്ങൾ പാലിക്കാത്ത ഡ്രൈവർ മാരാണ്‌. ഗുണ നിലവാരമില്ലാത്ത ഡ്രൈവർമാർക്ക് ലൈസൻസ് നല്ല്കി പുറത്തിറക്കുന്ന ഫാക്ടറി തന്നെയായി മോട്ടോർ വാഹന വകുപ്പ് മാറി. സംസ്ഥാന വ്യാപകമായി ഡ്രൈവിങ്ങ് സ്കൂളുകളിൽ അഴിമതി നടക്കുന്നു. ഫീസിനൊപ്പം ഉദ്യോഗസ്ഥർക്ക് നല്കേണ്ട കൈക്കൂലി പണം കൂടിയാണ്‌ ഡ്രൈവിങ്ങ് വിദ്യാർഥികളിൽ നിന്നും വാങ്ങുന്നത്. . അഴിമതിക്കാരായ ഉദ്യോഗസ്ഥർ പുറത്ത് വിടുന്ന ഡ്രൈവർമാർക്ക് ഫലത്തിൽ സീബ്രാ ലൈനിൽ കാൽ നടയാത്രക്കാർ ഉണ്ടേൽ വാഹനം നിർത്താനോ ഒന്നിലധികം ട്രാക്കുള്ള റോഡിൽ എങ്ങിനെ ട്രാക്കുകൾ പാലിക്കണം എന്നോ റൗണ്ട് എബൗട്ടിൽ എങ്ങിനെ വാഹനം ഓടിക്കണം എന്നോ..ഓവർ ടേക്കിങ്ങ്, സിഗ്നൽ ലൈറ്റ് നിയമം എന്നിവയും ഒന്നും അറിയില്ല. ഫലത്തിൽ വാഹന അപകടങ്ങളും കൂട്ട മരണങ്ങളും.