കൈകൂലി വാങ്ങിയത് പിടികൂടിയതിനു പിന്നാലെ പയ്യന്നൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ്

കണ്ണൂർ പയ്യന്നൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ്. ഈ മാസം 18നു വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ എഎംവിഐ പി.വി പ്രസാദ് അറസ്റ്റിലായിരുന്നു. ഓഫിസിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വീണ്ടും പരിശോധന.

എഎംവിഐ പി.വി പ്രസാദിൽ നിന്നും പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ പിലാത്തറയിലെ കേംബ്രിഡ്ജ് ഡ്രൈവിംഗ് സ്‌കൂളിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം രേഖകളിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തി. തുടർന്നാണ് സബ് ആർടി ഓഫിസിൽ വിജിലൻസ്പരിശോധന.

ഓഫിസിലെ ഔദ്യോഗിക ഈമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വിവരങ്ങൾ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും ഇടനിലക്കാരും കൈകാര്യം ചെയ്യുന്നതായി പരിശോധനയിൽ കണ്ടെത്തിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതലുള്ള ലൈസൻസും, ആർസി ബുക്കുളും യഥാസമയം കൈ മാറാതെ വൈകിപ്പിച്ചതായും പരിശോധനയിൽ വ്യക്തമായി. ഉദ്യോഗസ്ഥർ വാഹനങ്ങൾ കാണതെ തന്നെ ഫിറ്റ്‌നസ് നൽകിയതായും വിജിലൻസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.