കടക്കാരൻ മുട്ടപൊതിഞ്ഞു നൽകിയത് എന്റെ ഫോട്ടോയും വാര്‍ത്തയും വന്ന പേപ്പറില്‍- വിജയ് ബാബു

മലയാളത്തിന്റെ പ്രിയ നടനും നിര്‍മ്മാതാവുമാണ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ വിജയ് ബാബു നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിട്ടുണ്ട. ഇപ്പോൾ ഇൻസ്റ്റാ​ഗ്രാമിൽ ഷെയർ ചെയ്ത ചിത്രം വൈറലാവുകയാണ്. ഫോട്ടോവില്‍ ഉള്ളത്, കടയില്‍ പോയപ്പോള്‍ മുട്ട പൊതിഞ്ഞു തരുന്ന കടക്കാരന്റെ ചിത്രമാണ്. ആ പേപ്പറിലാകട്ടെ വിജയ് ബാബുവിന്റെ മുഖവും.

രസകരമായ ക്യാപ്ഷന്‍ തന്നെ. അഭിനയം മാത്രമല്ല നിര്‍മ്മാണ രംഗത്ത് തന്റേതായ സ്ഥാനം നേടിയ താരമാണ് വിജയ് ബാബു. നിരവധി ആളുകളാണ് പോസ്റ്റിന് പ്രതികരണവുമായെത്തിയിരിക്കുന്നത്.

 

View this post on Instagram

 

Oru divasam Mutta vaangaan poyata…????

A post shared by Vijay Babu (@actor_vijaybabu) on

കോവിഡ് വ്യാപനവും ലോക്ക്‌ഡൗണും കാരണം പ്രതിസന്ധിയിലായ മലയാള സിനിമാലോകത്തു നിന്ന് പുതിയൊരു മാറ്റത്തിലേക്കുള്ള ചുവടു വെയ്ക്കുകയാണ് വിജയ് ബാബു ഇപ്പോൾ.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന സൂഫിയും സുജാതയും ഡിജിറ്റൽ റിലീസിന് ഒരുങ്ങുകയാണ്. ഇന്ത്യൻ ഭാഷകളിൽ നിന്നായി ഏഴോളം സിനിമകളാണ് ഇപ്പോൾ ഡിജിറ്റൽ റിലീസിനൊരുങ്ങുന്നത്, മലയാളത്തിൽ നിന്ന് ആദ്യമായി ഡിജിറ്റൽ റിലീസിന് ഒുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആമസോൺ പ്രൈം വഴിയാണ് ചിത്രം റിലീസിനെത്തുക.