Home national സമ്പൂർണ രാഷ്ട്രീയ പാർട്ടിയാകാൻ വിജയ് മക്കൾ ഇയക്കം, അദ്ധ്യക്ഷനായി വിജയ്‌, തിരഞ്ഞെടുപ്പിൽ സജീവമാകും

സമ്പൂർണ രാഷ്ട്രീയ പാർട്ടിയാകാൻ വിജയ് മക്കൾ ഇയക്കം, അദ്ധ്യക്ഷനായി വിജയ്‌, തിരഞ്ഞെടുപ്പിൽ സജീവമാകും

ചെന്നൈ: വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി സമ്പൂർണ രാഷ്ട്രീയ പാർട്ടിയാകുന്നു. ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്യും. ചെന്നൈക്ക് സമീപം പനയൂരിൽ ചേർന്ന ചേർന്ന ഇയക്കം ജനറൽ കൗൺസിൽ യോഗം പാർട്ടി അദ്ധ്യക്ഷനായി വിജയ്‌യെ തിരഞ്ഞെടുത്തു. കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിക്കും ജനറൽ കൗൺസിൽ യോഗം രൂപം നൽകി. പാർട്ടിയുടെ പേര് തീരുമാനിക്കാൻ വിജയ്‌യെ ചുമതലപ്പെടുത്തി. പേര് തീരുമാനിച്ചാലുടൻ രജിസ്‌ട്രേഷൻ നടത്തും

ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെയും നിയമിച്ചു. കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിക്കും ജനറൽ കൗൺസിൽ യോഗം രൂപം നൽകി. 2026ലെ നിയമസഭാ തിര‌ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടി രൂപീകരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തനം സജീവമാക്കും.

പത്തു വർഷമായി വിജയ് രാഷ്ട്രീയത്തിലെത്തുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. 68 സിനിമകളിൽ അഭിനയിച്ച വിജയ് ആരാധക കൂട്ടായ്മകൾ സജീവമായി നിലനിർത്താൻ ശ്രദ്ധിക്കാറുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങൾ, സൗജന്യ ഭക്ഷ്യവിതരണം, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, വായനശാലകൾ, സായാഹ്ന ട്യൂഷൻ, നിയമസഹായം തുടങ്ങിയ പ്രവർത്തനങ്ങളാണ് വിജയ് ഫാൻസ് തമിഴ്നാട്ടിലുടനീളം നടത്തുന്നത്.