വിവാദങ്ങൾക്കു പിന്നാലെ ചോപ്പ്ഷോപ്പുമായി വിജയ് യേശുദാസ്

അടുത്തിടെ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായിരുന്നു വിജയി യേശുദാസ്.മലയാളത്തിൽ ഇനി പാടില്ലെന്ന് പറഞ്ഞതാണ് വൻ വിവാദങ്ങൾക്ക് വഴി തെളിച്ചത്.വെളിപ്പെടുത്തലിന്റെ പേരിൽ തെറിവിളികളും പരിഹാസവും മാത്രമല്ല, ട്രോളുകളും താരം നേരിടേണ്ടി വന്നു.ഇതിന് മറുപടിയായി താരം കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു.എന്നാലിപ്പോളിതാ പുതിയ സംരഭത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് വിജയ്.

അഭിനയത്തിലും കഴിവു തെളിയിച്ച വിജയ് ഇപ്പോൾ സംരംഭകന്റെ വേഷത്തിലാണ് എത്തിയിരിക്കുന്നത്. പുരുഷൻമാർക്കുള്ള ഒരു സലൂൺ ആണ് വിജയിയുടെ പുതിയ സംരംഭം. ചോപ്പ് ഷോപ്പ് കൊച്ചി എന്നാണ് സലൂണിന് പേര് നൽകിയിരിക്കുന്നത്.അന്താരാഷ്ട്ര ബ്രാൻഡായ ചോപ്പ് ഷോപ്പിന്റെ സൗത്ത് ഇന്ത്യൻ ഫ്രാഞ്ചൈസിയാണ് വിജയ് യേശുദാസ് ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ ആദ്യ സംരംഭമായാണ് കൊച്ചിയിൽ ചോപ്പ് ഷോപ്പ് ആരംഭിക്കുന്നത്.

സുഹൃത്തുക്കളായ അനസ്, നസിർ, എന്നിവരോടൊപ്പം ചേർന്നാണ് വിജയ്യുടെ ഈ പുതിയ സംരംഭം. കൊച്ചി പനമ്പള്ളി നഗറിൽ സലൂണിന്റെ ആദ്യ ശാഖയുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും ബ്രാഞ്ചുകൾ തുടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമായതിനാൽ എല്ലാ മുൻകരുതലും സ്വീകരിച്ചുകൊണ്ടാണ് ഷോപ്പിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മാറുന്ന പുരുഷസൗന്ദര്യ സങ്കല്പങ്ങൾക്ക് ആവശ്യമായതെല്ലാം സലൂണിൽ ലഭ്യമാക്കുമെന്ന് വിജയ് പറഞ്ഞു.വിവാഹ മേക്കപ്പ്, ഹെയർ സ്‌റ്റൈൽ, മസാജ്, ഫേഷ്യൽ തുടങ്ങി എല്ലാവിധ സേവനങ്ങളും കൊച്ചിയിൽ തുടങ്ങുന്ന ഷോപ്പിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.