അന്ത്യ ചുംബനമെങ്കിലും ഭാര്യക്ക് നൽകണം, നെഞ്ച് പൊട്ടിക്കരഞ്ഞ് വിജയകുമാർ

മൂന്ന് ദിവസം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ട ഭാര്യയെ ഒരു നോക്കുകാണാനായി കാത്തിരിക്കുകയാണ് വിജയകുമാർ. അവസാനമായി അന്ത്യ ചുംബനമെങ്കിലും ഭാര്യക്ക് നൽകാൻ കഴിയണമെന്ന ഒറ്റ ആ​ഗ്രഹമേ വിജയകുമാറിനൊള്ളൂ. ഇന്ന് കണ്ണൂരിലേക്ക് പോകുന്ന വിമാനത്തിൽ നിന്ന് ഏതെങ്കിലും ഒരു യാത്രക്കാരൻ സഹായിച്ചാൽ മാത്രമെ ഇയാൾക്ക് ഭാര്യയെ ഒരുനോക്കുകാണാൻ സാധിക്കുവൊള്ളൂ.

മരണ വിവരം അറിഞ്ഞതുമുതൽ ഇദ്ദേഹം നെഞ്ചുപൊട്ടി കരയുകയായിരുന്നു. സുഹൃത്തുക്കൾക്കോ സഹപ്രവർത്തകർക്കോ ആശ്വസിപ്പിക്കാൻ കഴിയുന്നതിലും അധികമായിരുന്നു വിജയകുമാറിന്റെ ദുംഖം. ഒരു മകൻ പോലും ഇല്ലാത്ത ഇദ്ദേഹത്തിന്റെ വീട്ടിൽ കരഞ്ഞ് തളർന്ന അമ്മയും കൊച്ചുകൊട്ടുകളും മാത്രമാണുള്ളത്.

ഇന്നലെ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ തനിക്ക് പോകേണ്ട അടിയന്തര സാഹചര്യം വിശദമാക്കി പേര് റജിസ്റ്റർ ചെയ്തെങ്കിലും ഫലമുണ്ടായില്ല. അബുദാബിയിലെ എംബസിയിൽ ചെന്ന് അധികൃതരെ കാര്യം ധരിപ്പിച്ചെങ്കിലും . അവർ ഇദ്ദേഹത്തെ ഒന്നു പരിഗണിക്കുക പോലും ചെയ്തില്ല. തങ്ങൾ നിസ്സഹായരാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കൈമലർത്തിയപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് താണുകേണ് അപേക്ഷിച്ചു. എങ്കിലും ഫലമുണ്ടായില്ല. മൃതദേഹത്തിന് മുൻപിൽ കരഞ്ഞു തളർന്നിരിക്കുന്ന പ്രായമുള്ള മാതാവിനെ ആശ്വസിപ്പിക്കാൻ പോലുമാരുമില്ല. അമ്മക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയും വിജയകുമാർ പങ്കുവയ്ക്കുന്നുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 2ന് ദുബായിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യാ എക്സ്പ്രസ് എക്സ് 814 വിമാനമാണ് ഇനി വിജയകുമാറിന്റെ പ്രതീക്ഷ. ‌ അങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മാത്രമേ എന്നും കൂട്ടായിട്ടുള്ള ഭാര്യയെ ഒരുനോക്ക് കാണാൻ സാധിക്കൂ

https://www.youtube.com/watch?v=lDcC5MbTzm8