ഭാര്യക്ക് അന്ത്യചുംബനം നല്കാൻ വിമാനത്താവളത്തിൽ നിലവിളിച്ച് വിജയകുമാർ, ആരും കനിഞ്ഞില്ല

കഴിഞ്ഞ ദിവസം എല്ലാ മലയാളികളുടേയും പ്രവാസികളുടേയും കണ്ണ്‌ നനയിച്ച ഒരു വാർത്തയായിരുന്നു. ഭാര്യക്ക് അന്ത്യ ചുംബനം നല്കാൻ യാചിക്കുന്ന വിജയകുമാറിന്റെ വാർത്ത.വിജയ കുമാർ ദൂബൈയിലാണ്‌. തന്റെ ഭാര്യയുടെ മൃതദേഹം കണ്ണൂരിലും. ഹൃദയാഘാതം മൂലം മരിച്ചതാണ്‌ ഭാര്യ. കോവിഡ് 19 ന്റെ പശ്ചാതലത്തിൽ മൃതദേഹ സംസ്കാരത്തിന്റെ പ്രോട്ടോകോൾ അനുസരിച്ച് അധിക നേരം മൃതദേഹം സൂക്ഷിക്കാനും സാധിക്കില്ലായിരുന്നു

കണ്ണൂരിലേക്കുള്ള മെയ് 12ന്റെ വിമാനത്തിൽ വിജയകുമാർ ഒരു സീറ്റിനായി യാചിച്ചു. ഇന്ത്യൻ എംബസിയും നോർക്കയും എല്ലാം കൈയ്യൊഴിഞ്ഞു. ടികറ്റ് കിട്ടിയ ആരെങ്കിലും ഒരാൾ വിചാരിച്ചാലേ കാര്യങ്ങൾ നടക്കൂ എന്നും അവർ അറിയിച്ചു. എന്നാൽ എല്ലാവരേയും വിജയകുമാർ മുട്ടി വിളിച്ച് യാചിച്ചു..ആരും ഒഴിവായി കൊടുത്തില്ല. ദുബൈ വിമാനത്താവളത്തിൽ കരഞ്ഞ് നിലവിളിച്ചിട്ടും ആരും കരുണ കാട്ടിയില്ല. എല്ലാവരും കിട്ടിയ വണ്ടിയിൽ നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നതിനിടെ വിജയകുമാറിന്റെ കണ്ണീർ വെറുതേ ആയി

തുടർന്ന് 12ന്റെ മംഗലാപുരം വിമാനത്തിലും വിജയകുമാർ ഒരു സീറ്റ് ഒഴിഞ്ഞ് തരാമോ എന്ന് എല്ലാ യാത്രക്കാരോടും യാചിച്ചു. ആരും അത് കേട്ട ഭാവം പോലും വയ്ച്ചില്ല. ഇപ്പോൾ വിജയ കുമാറിനു മെയ് 16നു ടികറ്റ് ലഭിച്ചിട്ടുണ്ട്. എന്നാൽ മെയ് 16 എന്നത് അദ്ദേഹത്തേ സംബന്ധിച്ച് വളരെ അകലെയാണ്‌. 13നോ 14 നോ 15 നോ കണ്ണൂർക്കോ മംഗലാപുരത്തിനോ ഉള്ള ഏതേലും ഒരു യാത്രക്കാരൻ ഒഴിവായി കൊടുത്താൽ വിജയകുമാറിനു പെട്ടെന്ന് കണ്ണൂരിൽ എത്താം.

ഇത് ഒരു മനുഷ്യന്റെ അത്യാവശ്യത്തിനുള്ള യാചനയും കണ്ണീരും ആണ്‌. ഈ അവസരത്തിലാണ്‌ ദുബൈയിൽ നിന്നുള്ള ആദ്യ വിമാനത്തിൽ പിതാവിനു സുഖം ഇല്ല എന്ന് പറഞ്ഞ് യു.എ.ഇയിലെ അര ലക്ഷം കോടിയുടെ ബാങ്ക് ലോൺ തട്ടിപ്പ് കേസിലെ എൻ.എം.സി ഫിനാസ് മാനേജർക്ക് വിമാനത്തിൽ നിയമ വിരുദ്ധമായി സീറ്റു നല്കിയത്. അദ്ദേഹത്തിനു മാത്രമല്ല ഭാര്യക്കും 2 മക്കൾക്കും, വേലക്കാരിക്കും അടക്കം 6 സീറ്റുകളാണ്‌ എംബസിയിൽ നിന്നും അനുവദിച്ചത്. യു.എ.ഇയിൽ വൻ തട്ടിപ്പ് നടത്തി അതിനെല്ലാം സമാധാനം പറയേണ്ട എൻ.എം.സി ഫിനാസ് ഓഫീസർ സുരേഷ് കൃഷ്ണമൂർത്തിയേയാണ്‌ ഇത്തരത്തിൽ കൊച്ചിയിൽ എത്തിച്ചത്.

ഇന്ത്യയിലേക്ക് രക്ഷപെട്ടതിൽ യു.എ.ഇയിലെ എം.എൻ.സി ഹോസ്പിറ്റൽ സാമ്പത്തിക വിഭാഗം തലവൻ സുരേഷ് കൃഷ്ണമൂര്‍ത്തിയും കുടുംബവും കുടുംബവും ഉണ്ടായിരുന്നു. ഇന്ത്യാ സർക്കാർ ഏർപെടുത്തിയ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് ഇവരെ ആരാണ്‌ വിമാനത്തിൽ കയറ്റി കേരളത്തിൽ എത്തിച്ചത് എന്നത് ഗൗരവമായ ചോദ്യം ആണ്‌. എന്തുകൊണ്ടാണ്‌ സുരേഷ് കൃഷ്ണമൂര്‍ത്തിയും കുടുംബവും വേലക്കാരിയും യു.ഇ ഇയിൽ നിന്നും വിട്ടത് എന്നറിയണം എങ്കിൽ ഒരു വൻ തട്ടിപ്പ് കേസുകൂടി അറിയണം. 6.6 ബില്യൺ ഡോളർ കടബാധ്യത ഉള്ള എൻ.എം.സി ആശുപത്രിയുടെ സാമ്പത്തിക വിഭാഗം തലവൻ ആണ്‌ സുരേഷ് കൃഷ്ണമൂര്‍ത്തി . ഇതിൽ 2.7 ബില്യൺ ഡോളർ ബാങ്ക് ലോൺ തട്ടിപ്പ് നടത്തിയതിനും യു.എ.ഇ ബാങ്കുകൾ ക്രിമിനൽ കേസ് ആരംഭിക്കുകയും ചെയ്തിരുന്നു. ഏതാണ്ട് അര ലക്ഷം കോടി രൂപയുടെ സാമ്പത്തിക ബാധ്യതയും അതിൽ 25000 കോടിയോളം തട്ടിപ്പും നടന്നതായാണ്‌ കണ്ടെത്തിയത്. ഈ കേസിൽ പ്രതികളായ എൻ.എം.സി മുൻ സി.ഇ.ഒ പ്രശാന്ത് മാങ്ങാട്ടും സംഘവും അയാളുടെ കുടുംബവും നേരത്തേ യു.എ ഇയിൽ നിന്നും മുങ്ങിയിരുന്നു. ഡോ ബി.ആർ ഷെട്ടി യായിരുന്നു സ്ഥാപനത്തിന്റെ തലവൻ. ഷെട്ടിയും കേസിൽ കുടുങ്ങിയതോടെ യു.എ ഇ വിട്ടിരുന്നു. ഈ അവസരത്തിലാണ്‌ അര ലക്ഷം കോടി രൂപ ലോൺ എടുത്ത് തിരിമറി നടത്തിയ സ്ഥാപനത്തിലെ മലയാളി ഫിനാൻസ് ചീഫ് സുരേഷ് കൃഷ്ണമൂര്‍ത്തിയും കുടുംബവും കിട്ടിയ വിമാനത്തിൽ കേരളത്തിൽ രക്ഷപെട്ടത്

അന്ത്യ ചുംബനമെങ്കിലും ഭാര്യക്ക് നൽകണം, നെഞ്ച് പൊട്ടിക്കരഞ്ഞ് വിജയകുമാർ

കള്ളന്മാർക്കും കൊള്ളക്കാർക്കും തുറന്ന് നല്കുന്ന വാതിൽ ഒരു മനുഷ്യന്റെ അത്യാവശ്യത്തിനും, അടിയന്തിറ്റ്ര ആവശ്യത്തിനും പോലും തുറന്ന് നല്കാത്ത അവസ്ഥയാണ്‌ ഇപ്പോൾ കാണുന്നത്. പണവും കൈയ്യൂക്കും ഉള്ളവർക്ക് ഒരു രാജ്യത്ത് എന്ത് തട്ടിപ്പും നടത്തി കേരളത്തിലേക്ക് മുങ്ങാം. സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ അനേകം ആളുകളും. എല്ലാം കോടികൾ വാങ്ങിയുള്ള പണത്തിന്റെ പുറത്ത് ഉള്ള കള്ള കളികൾ. വിമാനത്താവളത്തിൽ ഭാര്യക്ക് അന്ത്യ ചുംബനം പോലും നല്കാൻ ആകാതെ ഒരു സീറ്റിനായി അലമുറയിടുന്ന കണ്ണൂരുകാരൻ വിജയകുമാറിന്റെ അവസ്ഥ ആർക്കും ഇനി ഉണ്ടാകാതിരിക്കട്ടേ.