വിജിലൻസ് അന്വേഷണത്തിൽ മുൻ മന്ത്രി ബാബു നിഷ്കളങ്കൻ

മുന്‍ മന്ത്രി കെ. ബാബു വരവില്‍ കവിഞ്ഞ് 150 കോടിയുടെ സ്വത്തു കൈവശം ഉണ്ടെന്ന വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് വിശ്വസിച്ചു കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ഇപ്പോൾ വെട്ടിലായിരിക്കുന്നതു. ബാബുവിന്റെ പക്കല്‍ 29.68 ലക്ഷം രൂപ മാത്രമാണുള്ളതെന്നും വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്താനായില്ലെന്നുമാണ് കുറ്റപത്രത്തില്‍ വിജിലന്‍സിന്റെ വിശദീകരണം വിജിലൻസ് ഈ കേസിലും അന്വേഷണം മതിയാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ വിജിലൻസ് മിന്നൽ വേഗത്തിൽ കേസുകൾ അവസാനിപ്പിക്കുന്നുവെന്നാണ് പൊതുവെ ഉയരുന്ന ആരോപണം മതിയായ തെളിവില്ലെന്ന കാരണത്താൽ എട്ടു മാസത്തിനിടെ 128 ത്വരിതാന്വേഷണങ്ങളാണ് അവസാനിപ്പിച്ചത്..ഉന്നതന്മാർക്കു എതിരെ ഉണ്ടായ പല കേസുകളും വ്യക്‌തമായ രേഖകളില്ലെന്ന കാരണത്താൽ വിജിലൻസ് അവസാനിപ്പിച്ച കേസുകൾ ഒട്ടേറെ. വീണ്ടുംമുൻമന്ത്രി ബാബുവിനെ നല്ലവനെന്നു അവരോധിച്ചു ഒരു വിജിലൻസ് സ് കൂടി അവസാനിപ്പിക്കുകയാണ്. യുഡിഫ് സർക്കാരിന്റെ കാലത്തു കേരളത്തെ ഇളക്കി മരിച്ച സംഭവമാണ് അനധികൃതമായി സ്വത്തു സമ്പാദിച്ചു എന്ന പേരിൽ മുൻ മന്ത്രി ബാബുവിനെ കുറ്റാരോപിതനാക്കിയത്, ബാർ കോഴ കേസിൽ അദ്ദേഹം പത്തു ലക്ഷം രൂപ വാങ്ങിയെന്ന ആരോപണവും ഉണ്ടായിരുന്നു.ഇപ്പോൾ ഇടതു പക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഈ സർക്കാരിന്റെ വിജിലൻസ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഇതേ ഗവണ്മെന്റ് നപ്രതിപക്ഷത്തിരുന്നപ്പോഴാണ്, ബാബുവിനെതിരെയുള്ള കസ് കുട്ടി പൊക്കി കേരളത്തെ ഇളക്കിമറിച്ചതും.അണ്ണാ മുൻ മന്ത്രി ബാബുവിനെതിരെ സമരം നടത്തിയവർ ഇന്ന് മന്ത്രിയ്ക്ക് നൽകുന്നത് ക്ലീൻ ചിറ്റ്.

ബാബുവിന് 150 കോടിയോളം രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന വിജിലന്‍സ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണു കെ. ബാബു ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ അന്വേഷണം നടത്തിയത്. എന്നാല്‍ ബാബുവിന്റെ ബിനാമികളെന്ന് ആരോപിക്കപ്പെട്ട റോയല്‍ ബേക്കറി ഉടമ മോഹനന്‍, ബാബുറാം എന്നിവരെ വിജിലന്‍സ് കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി.വരുമാനത്തെക്കാള്‍ 49.45 ശതമാനം അധികം സ്വത്തു സമ്പാദിച്ചെന്ന വാദം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍.

2007 ജൂെലെ ഒന്നിനു ബാബുവിന്റെ പേരില്‍ 1.43 ലക്ഷം രൂപയും 63 പവനും 16 സെന്റ് ഭൂമിയും കെട്ടിടവുമാണ് ഉണ്ടായിരുന്നത്. 2016 മേയ് മൂന്നായപ്പോള്‍ സ്വത്ത് 29.68 ലക്ഷം രൂപയും 25 പവനും 16 സെന്റ് ഭൂമിയുമായെന്നാണു വിജിലന്‍സിന്റെ കണ്ടെത്തല്‍. ഒരു വില്ലേജ് ഓഫീസറുടെ പത്തു വര്‍ഷത്തെ വരുമാനമെടുത്താല്‍പോലും ഇതില്‍ കൂടുതലുണ്ടാകുമെന്നാണ് ഇ.ഡിയുടെ കണക്ക്. 24 വര്‍ഷം എം.എല്‍.എയും അഞ്ചു വര്‍ഷം മന്ത്രിയുമായിരുന്ന ഒരാള്‍ക്ക് ഈ നിക്ഷേപം അസ്വാഭാവികമല്ല. ട്രഷറി അക്കൗണ്ടിലാണു പണം സൂക്ഷിച്ചിരിക്കുന്നത്.

സര്‍ക്കാരില്‍ നിന്ന് ലഭിച്ച ആനുകൂല്യമെല്ലാം ഈ അക്കൗണ്ടിലാണ്. ഇത്തരത്തില്‍ അദ്ദേഹത്തിന് 40 ലക്ഷം രൂപ വരുമാനമുള്ളതായി കണ്ടെത്തി. ഇതു വരവില്‍ കവിയുന്നതുമല്ല.ജനപ്രതിനിധിയായിരിക്കെ ബാബുവിനു ലഭിച്ച യാത്രാബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്താതെയാണു വിജിലന്‍സ് വരുമാനം കണക്കാക്കിയത്. അതുകൂടി ഉള്‍പ്പെടുത്തിയാല്‍ അനധികൃത സ്വത്തു സമ്പാദിച്ചെന്ന വാദം നിലനില്‍ക്കാന്‍ സാധ്യത കുറവാണ്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു െഹെക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. െഹെക്കോടതി നിര്‍ദേശിച്ചാല്‍ മാത്രമേ തുടരന്വേഷണമുള്ളൂ.
സാധാരണ ഗതിയില്‍ വിജിലന്‍സ് കണ്ടെത്തിയ സമ്പാദ്യങ്ങള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്ന നടപടിയിലേക്ക് എന്‍ഫോഴ്സ്മെന്റ് നീങ്ങും. എന്നാല്‍ 25 ലക്ഷം മാത്രമാണ് അനധികൃത സമ്പാദ്യമെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ കേസ് അവസാനിപ്പിച്ചിരിക്കുകയാണ്.