ഗ്ലാമറസ് ലുക്കിൽ തിളങ്ങിയ ചന്ദനമഴയിലെ അമൃതയുടെ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ

നിരവധി ആരാധകരുണ്ടായിരുന്ന പരമ്പരയായിരുന്നു ചന്ദനമഴ.അതിലെ താരങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.മേഘ്ന വിൻസന്റ് അവതരിപ്പിച്ച അമൃത എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.വിവാഹത്തോടെ ചന്ദനമഴയിൽ മഴയിൽ നിന്നും പിന്മാറിയ മേഘ്‌നയ്ക്ക് പകരക്കാരിയായി എത്തിയത് വിന്ദുജ വിക്രമൻ ആണ്.തമിഴ്,മലയാളം സീരിയലുകളിൽ സുപരിചിതയാണ് വിന്ദുജ

കഥാപാത്രത്തിന്റെ പെട്ടെന്നുള്ള മാറ്റം ആരാധകർക്ക് ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ലെങ്കിലും പതിയെ വിന്ദുജയ്ക്ക് പിന്തുണയേറുകയായിരുന്നു.വിന്ദുജാ ആദ്യമായി അഭിനയിച്ചത് മഴവിൽ മനോരമയിലെ മായാമോഹിനി എന്ന സീരിയലിലാണ്.ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലാണ് വിന്ദുജാ ഇപ്പോൾ അഭിനയിക്കുന്നത്.സീരിയലിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവതാരം കൂടിയാണ് വിന്ദുജാ.വിന്ദുജയുടെ അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ ഭയങ്കര സ്വീകാര്യതയാണ് ലഭിക്കുന്നത്ഇപ്പോഴിതാ വിന്ദുജാ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

സീരിയലിൽ നാടൻ വേഷങ്ങളിൽ കണ്ടിട്ടുളള വിന്ദുജയെ പെട്ടന്ന് ഇത്തരത്തിൽ ഒരു വേഷത്തിൽ കണ്ടപ്പോൾ ശരിക്കും ആരാധകർ ഞെട്ടിപ്പോയി.ചന്ദനമഴയിലെ അമൃത തന്നെയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്.ഫാഷൻ ഫോട്ടോഗ്രാഫറായ ഷിജിത്ത് ഷാജഹാനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്

അടുത്തിടെ തനിക്ക് പ്രണയമുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു.പ്രണയമുണ്ടെന്നുള്ള കാര്യം മറച്ച്‌ വെക്കാനാഗ്രഹിക്കുന്നില്ല.എന്നാൽ കോളേജ് കുട്ടികളുടേത് പോലെ ലവർ എന്ന പ്രയോഗമൊന്നും നൽകാൻ താൽപര്യമില്ലെന്നും വൈകാതെ തന്നെ തന്റെ വിവാഹമുണ്ടാവുമെന്നും താരം പറഞ്ഞു