അവള്‍ ഇങ്ങനെ ഇരിക്കുന്നതില്‍ എനിക്ക് പ്രശ്‌നമില്ല, പിന്നെന്തിനാണ് മറ്റുള്ളവര്‍ക്ക്, വിനീത് പറയുന്നു

അമ്മയാകുന്നതിന് മുമ്പ് നിറവയറിലുള്ള മനോഹര നിമിഷങ്ങള്‍ ഫോട്ടോകളായി പകര്‍ത്തി സൂക്ഷിക്കുന്നവരുണ്ട്. മറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകാറുമുണ്ട്. എന്നാല്‍ ചില ഫോട്ടോഷൂട്ടുകള്‍ക്ക് മോശമായ കമന്റുകളും പ്രതികരണങ്ങളും ലഭിക്കാറുമുണ്ട്. മറ്റേണിറ്റി ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട ദമ്പതികളാണ് വിനീതും ആര്യയും. രേഷ്മയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ഫോട്ടോഷൂട്ടിന് മോശമായ പ്രതികരണങ്ങളും ലഭിച്ചിരുന്നു. ഇപ്പോള്‍ ആ ഫോട്ടോ ഷൂട്ടിലൂടെയാണ് ഞങ്ങള്‍ ശ്രദ്ധ നേടിയതെന്ന് പറയുകയാണ് ആര്യയും വിനീതും. പറ്റാവുന്ന ആഗ്രഹങ്ങളാണെങ്കില്‍ ചെയ്യുക എന്നതാണ് ഞങ്ങളുടെ പോളിസിയെന്നും ഇരുവരും പറയുന്നു.

വിനീതിന്റെ വാക്കുകള്‍, 8ാം മാസത്തിന്റെ തുടക്കത്തിലാണ് ആ ഫോട്ടോ ഷൂട്ട് ചെയ്തത്. ഇങ്ങനൊരു ഐഡിയ ഉണ്ടായിരുന്നു. ഇത് വര്‍ക്കൗട്ടാവുമോ എന്നൊന്നും അറിയില്ലായിരുന്നു. ആര്യയുടെ സുഹൃത്താണ് രേഷ്മ. നമുക്കൊരു ഷൂട്ട് ചെയ്താലോയെന്ന് ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. ആശയങ്ങളെല്ലാം ഒരുപോലെയായപ്പോള്‍ അത് ചെയ്യാമെന്ന് ഉറപ്പിക്കുകയായിരുന്നു. അമ്പൂരിയിലെ തന്നെ ഫോട്ടോഗ്രാഫറാണ് അത് എടുത്തത്.

പ്രസവ ശേഷമായാണ് ആ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അതിന് മുന്‍പ് പോസ്റ്റ് ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു. ട്രോളുകളും പരിഹാസങ്ങളുമെല്ലാം പ്രതീക്ഷിച്ച് തന്നെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഞങ്ങള്‍ക്ക് അതില്‍ മോശമായൊന്നും തോന്നിയില്ല. ഞങ്ങള്‍ പോസിറ്റീവാണ്. ഞങ്ങളുടെ ഇഷ്ടമാണ്, ഒരുപാട് പേര്‍ നല്ല അഭിപ്രായം പറഞ്ഞു. മോശം അഭിപ്രായം പറഞ്ഞവരുമുണ്ട്. അതും അംഗീകരിക്കുന്നു.

സദാചാരക്കാരുടെ ചില കമന്റുകളൊക്കെ അസഹനീയമാണ്. അങ്ങനെയുള്ള കമന്‍സൊന്നും വായിക്കേണ്ട, വിഷമം വരും എന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു. എന്തിനാണ് പ്രഗ്‌നന്‍സി സമയത്ത് ഇങ്ങനൊരു റിസ്‌ക്ക് എടുത്തതെന്ന് ചോദിച്ചിരുന്നു. നിങ്ങള്‍ വിചാരിക്കുന്നത്ര റിസ്‌ക്കല്ല. എല്ലാം സേഫായാണ് ചെയ്തത്. കരയുടെ തൊട്ടടുത്തായാണ് ആ പ്ലേസ്. മുട്ടോളം വെള്ളമേ വരു. ഷോട്ടില്‍ ഞാനില്ലെങ്കിലും അടുത്ത് തന്നെ ഞാനുണ്ടായിരുന്നു.

ലൊക്കേഷന്‍ വെറൈറ്റിയായിരിക്കണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈ ഒരു പ്ലേസിലേക്കെത്തിയത്. 2 അബോര്‍ഷനായത് കൊണ്ടല്ല ഈ ഒരു ഫോട്ടോ ഷൂട്ട് ചെയ്തത്. ടെന്‍ഷനൊക്കെയുണ്ടായിരുന്നു. പോസിറ്റീവായിട്ട് തന്നെ എല്ലാവരും ഇതെടുക്കണം. ആ പെണ്ണിന് വയര്‍ മാത്രമേയുള്ളൂ, ഭക്ഷണം എന്തേലും വാങ്ങിക്കൊടുക്ക് എന്നുള്ള കമന്റിന് വിനീത് മറുപടി നല്‍കിയിരുന്നു. ചിന്നു ഇങ്ങനെ ഇരിക്കുന്നത് എനിക്ക് ഓക്കേയാണ്, ഇയാള്‍ വണ്ണം വെക്കില്ല. ചിന്നൂനെ അറിയാവുന്നവര്‍ക്ക് അറിയാം.

ഇങ്ങനെയിരിക്കുന്നതാണ് എനിക്ക് ഇഷ്ടം. എന്റെ ഭാര്യ മെലിഞ്ഞിരിക്കുന്നതില്‍ എനിക്കൊരു പ്രശ്‌നമില്ല. നാട്ടുകാര്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ഞാനെന്ത് പറയാനാണ്. ഫോട്ടോ ഷൂട്ടിനേക്കാളും വലുതാണ് കുഞ്ഞ്. പെട്ടെന്ന് ഫോട്ടോ കണ്ടപ്പോള്‍ പേടിയാണ് തോന്നിയതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. അത്രയും സേഫായാണ് അത് ചെയ്തത്. എന്റെ അമ്മയും കൂടെയുണ്ടായിരുന്നുവെന്നായിരുന്നു വിനീത് പറഞ്ഞു.