കാശ് വാങ്ങി കൗണ്‍സിലിംഗ് നടത്താന്‍ ഒരുങ്ങുകയാണെന്ന് ദിയ സന, എന്ത് യോഗ്യതയുണ്ടെന്ന് പൊതുജനം, ഒടുവില്‍ പോസ്റ്റ് മുക്കി തടിതപ്പി

യാതൊരു യോഗ്യതയുമില്ലാതെ കൗണ്‍സിലിംഗ് നടത്തുന്ന പലരും നമുക്ക് ചുറ്റിനുമുണ്ട്. ഇത്തരത്തില്‍ മുന്‍ ബിഗ്‌ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സനയും കൗണ്‍സിലിംഗ് നല്‍കുകയാണ്. ഇവര്‍ തന്നെയാണ് താന്‍ പണം വാങ്ങി കൗണ്‍സിലിംഗ് നല്‍കുന്ന വിവരം പറഞ്ഞത്. എന്നാല്‍ ഇത് തെറ്റായ രീതിയിലുള്ള കൗണ്‍സിലിംഗ് ആണ്, ക്രിമിനല്‍ കുറ്റ കൃത്യമാണ് ഇതെന്നും പറയപ്പെടുന്നു.

യോഗ്യതയില്ലാത്തവര്‍ മാനസിക രോഗികള്‍ക്കും മറ്റും പണം വാങ്ങി കൗണ്‍സിലിംഗ് നടത്തുന്നത് തെറ്റെന്ന് ഇരിക്കെയാണ് ദിയ സന ഇത്തരത്തില്‍ ഒരു നീക്കം നടത്തിയിരിക്കുന്നത്. വിനോ ബാസ്റ്റിന്‍ എന്ന യുവാവാണ് ദിയ സനയുടെ ഈ നിയമവിരുദ്ധമായ ഈ കൗണ്‍സിലിംഗ് പുറത്ത് കൊണ്ടുവന്നത്. ദിയ സനയുടെ കൗണ്‍സിലിംഗ് സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവെച്ച് വിനോ ബാസ്റ്റിന്‍ ഒരു ഫേസ്ബുക്ക് കുറിപ്പും പങ്കു വെച്ചിട്ടുണ്ട്.

നാട്ടുവൈദ്യം ചികിത്സാ മാര്‍ഗം ആക്കിയവര്‍ക്കു വരെ ലൈസന്‍സ് വേണം ചികില്‌സിക്കാനായി. അതുപോലെ കൗണ്‍സലിംഗ് നടത്താനായും ക്വാളിഫിക്കേഷനും ലൈസന്‍സും ആവശ്യമാണ്. ഇവര്‍ ചെയ്യാന്‍ പോകുന്നത് ഇതുവരെ പലതും ചെയ്തതുവന്നതുപോലെ തന്നെ നിയമവിരുദ്ധതയാണ്. ആര്‍ക്കും പോലീസിനെ ഇന്‍ഫോം ചെയ്യാം. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാം..- എന്നായിരുന്നു വിനോ ബാസ്റ്റിന്‍ കുറിച്ചത്.

കോവിഡ് സമയത്ത് പലര്‍ക്കും ഉള്ളത് പോലെ ബുദ്ധിമുട്ട് തനിക്കുമുണ്ട്, അത്‌കൊണ്ട് തന്നെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കൗണ്‍സിലിംഗ് കൊടുക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി പൈഡ് ആയി മാത്രമേ ചെയ്യാന്‍ പറ്റൂള്ളൂ. അത് ദീവിത വരുമാനത്തിന്റെ ഭാഗമാക്കാനും എന്റെ ചുറ്റുപാടും എന്ന് ഡിപെന്റ് ചെയ്ത് നില്‍ക്കുന്ന പാവപ്പെട്ടവരെ സഹായിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. മാനസിക ബുദ്ധിമുട്ടും, ജന്റര്‍ പ്രോബ്ലവും, പാര്‍ട്ണര്‍സ് തമ്മിലുള്ള പ്രശ്‌നങ്ങളുമൊക്കെ കൗണ്‍സിലിംഗ് കൊടുക്കും.. നിലവിലെ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ ഫോണിലൂടെ വീഡിയോ കോള്‍ ആയും ഓഡിയോ കോള്‍ ആയും അവൈലബിള്‍ ആണ്..എന്നായിരുന്നു ദിയ കുറിച്ചത്.

എന്നാല്‍ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ഇത്തരം കൗണ്‍സിലിംഗ് നിയമ വിരുദ്ധമാണെന്ന് പലരും കമന്റും ചെയ്തു. കൗണ്‍സിലിംഗ് നടത്താന്‍ എന്ത് ക്വാളിഫിക്കേഷനാണ് ദിയയ്ക്കുള്ളത് എന്നാണ് പലരും ചോദിച്ചത്. ഇതിന് ദിയ ഒരു മറുപടിയും നല്‍കിയിട്ടുണ്ട്. ”ഇതുവരെയും ഞാന്‍ സഹായിച്ചതും ജീവിച്ചതും എന്റെ കോളിഫിക്കേഷന്‍ കൊണ്ടല്ല.. വളരെ സീരിയസ് ആയി കൈകാര്യം ചെയ്യുന്ന വിഷയം ഞാന്‍ ചെയ്യുന്നതില്‍ തുറ്റുണ്ടെന്ന് പറയുന്നിടത്താണ് ലോജിക് മനസിലാകാത്തത്. കോവിഡ് സമയത്ത് ഇത് ചെയ്യാനാണ് തോന്നിയത്.. എന്തായാലും ഒരുപാട് ആളുകള്‍ അവരുടെ പ്രശ്‌നങ്ങള്‍ പറയുന്നു. അതിലൊക്കെ പറ്റുന്ന പോലെ ഇടപെടുകയും ചെയ്യുന്നുണ്ട്.. അത് ഇപ്പോ സമയമുള്ളത് കൊണ്ട് വരുമാനമാക്കി അതിലെന്താണ് തെറ്റ്?, നിലവില്‍ കോളേജ് സ്‌കൂള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൊക്കെ ഞാന്‍ ക്ലാസെടുക്കുന്നുണ്ട്.. ആ ഒരു എക്‌സ്പീരിയന്‍സ് ഉണ്ട്.. ഇതൊക്കെ നാട്ടുകാരെ ബോധിപ്പിച്ചാലേ പറ്റുള്ളൂ എന്നൊക്കെ ഉള്ള വിവരക്കേടാണ് മനസിലാകാത്തത്.. എന്നായിരുന്നു ദിയ സനയുടെ മറുപടി.

എന്നാല്‍ സംഭവം കൈവിട്ട് പോയെന്ന് മനസിലായ ദിയ പോസ്റ്റ് മുക്കി തടിതപ്പിയിരിക്കുകയാണ്.