മഞ്ഞുമ്മലിലെ വീട്ടിൽ വിനോദ് എത്തി , വാവിട്ട് നിലവിളിച്ചു പ്രിയപ്പെട്ടവർ

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിനോദിന്റെ മൃതദേഹം കൊച്ചി മഞ്ഞുമ്മലിലെ വീട്ടിലേക്ക് എത്തിച്ചിരിക്കുകയാണ്, പ്രിയപ്പെട്ടവൺ ഒരു നോക്ക് കാണാൻ ജനസാഗരം എന്ന് വേണം പറയാൻ,കണ്ണീരോടെ ഒരു നാട് മുഴുവനായി ഇപ്പോൾ വിനോദിന്റെ മഞ്ഞുമ്മലിലെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ് .ഈ കഴിഞ്ഞ നാളിൽ ചിരിച്ച മുഖത്തോടെ സന്തോഷത്തോടെ തങ്ങളൊപ്പം കൂടെ ഉണ്ടായിരുന്ന പ്രായ സ്നേഹിതൻ വിനോദിന്റെ വേർപാട് ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളുടെയും കണ്ണീരിൽ ആകുകയാണ്,കൂട്ടക്കരച്ചിലും നിലവിളിയുമായി വിനോദിനെ ഒരു നോക്ക് കാണാൻ മഞ്ഞുമ്മലിലെ പുതിയ വീട്ടിലേക്ക് ആയിരങ്ങൾ ഓടി എത്തുകയാണ്, ദൃശ്യങ്ങളിൽ നമുക് കാണാൻ കഴിയും വാവിട്ട നിലവിളിക്കയാണ് പ്രിയപ്പെട്ടവർ,

ഈ കഴിഞ്ഞ ദിവസമാണ് തൃശൂർ ജില്ലയിലെ വെളപ്പായയിൽ ചൊവ്വാഴ്ച രാത്രി ഇതരസംസ്ഥാന തൊഴിലാളിയും ഒഡിഷ സ്വദേശിയുമായ രജനീകാന്ത ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊന്നതു .ഇപ്പോൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൻ്റെ പ്രാഥമിക വിവരങ്ങൾ പുറത്ത്. വിനോദിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രണ്ട് കാലുകളും അറ്റുപോയ നിയിലുള്ള ശരീരത്ത് ഉണ്ടായിരുന്നത് 9 ആഴത്തിൽ ഉള്ള മുറിവുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.രണ്ട് കാലുകളും അറ്റുപോയ നിലയിലായതിനാല്‍ എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു ട്രെയിൻ വിനോദിന്റെ ദേഹത്ത് കയറിയതെന്നാണ് നിഗമനം. ശരീരത്തിൽ ആഴത്തിലുള്ള 9 മുറിവുകൾ ഉള്ളതായും വിനോദിൻ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.രജനികാന്ത മനപൂര്‍വ്വം വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തുകയാരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പ്രതി പിന്നില്‍ നിന്ന് ഇരുകൈയും കൊണ്ട് തള്ളി ഇടുകയായിരുന്നു. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെയും കരുതലോടെയും ആണ് പ്രതി വിനോദിനെ തള്ളിയിട്ടതെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

എറണാകുളം – പട്‌ന എക്‌സപ്രസില്‍ വെച്ച് ഓഡീഷ സ്വദേശി രജനികാന്തയോട് വിനോദ് ടിക്കറ്റ് ചോദിച്ചതിനെ ചൊല്ലിയുള്ള പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വിനോദിന്റെ മൃതദേഹം എറണാകുളം മഞ്ഞുമ്മലിലേയ്ക്ക് കൊണ്ടുപോയി.അതേസമയം കുന്നംകുളത്തെ ബാര്‍ ഹോട്ടലില്‍ ജീവനക്കാരനായിരുന്ന രജനികാന്തയെ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് കഴിഞ്ഞ ദിവസം പിരിച്ചുവിടുകയായിരുന്നുവെന്ന് ബാര്‍ ഉടമ പറഞ്ഞു.

തൃശൂർ വെളപ്പായയില്‍ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റെയിൽവെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.