ഫെമ നിയമ ലംഘനം, ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇഡി

ന്യൂഡല്‍ഹി. ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇഡി. വിദേശ വിനിമയ നിയമങ്ങളുടെ ലംഘനത്തെ തുടര്‍ന്നാണ് നോട്ടീസ്. അതേസമയം ബെംഗളൂരു ഓഫീസിനെതിരെ നിലവില്‍ ആന്വേഷണം നടന്നുവരുകയാണ്.

ബെജൂസിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ നാല് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് കെട്ടിടം ഒഴിയാനുള്ള ശ്രമത്തിലാണ്. പ്രസ്റ്റീജ് ടെക് പാര്‍ക്കുമായിട്ടുള്ള പാട്ടക്കരാര്‍ ഈ വര്‍ഷം ആദ്യം തന്നെ റദ്ദാക്കിയിരുന്നു.