എനിക്ക് മകളോടെന്ന പോലെ ജീവനാണ് ഭാമയെ, ക്യാമറമാന്‍ വിപിന്‍ മോഹന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ.ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് എത്തുന്നത്.ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് നടിയുടെ കൈ നിറയെ ചിത്രങ്ങളായിരുന്നു. മലയാള സിനിമയിലെ മുന്‍ നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യ നായികയായി തിളങ്ങാന്‍ ഭാമയ്ക്ക് സാധിച്ചു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങലിലും നടി ഒരു സമയത്ത് സജീവമായിരുന്നു.

ഇപ്പോള്‍ ഭാമയെ കുറിച്ച് ക്യാമറമാന്‍ വിപിന്‍ മോഹന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. തന്റെ മകള്‍ മഞ്ജിമയെ പോലെ ആണ് താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഭാമയുടെ സംസാരവും പെരുമാറ്റവുമെന്ന് വിപിന്‍ മോഹന്‍ പറയുന്നു.

ഭാമയെക്കുറിച്ച് വിപിന്‍ മോഹന്‍ പറഞ്ഞ വാക്കുകളിങ്ങനെ, ‘ഭാമ നായികയായ ഒരു സിനിമയില്‍ മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളൂ. എനിക്ക് എന്റെ മകളെ പോലെ തോന്നുന്ന കുട്ടിയാണ് ഭാമ. ആ സംസാരവും, നോട്ടവുമെല്ലാം അങ്ങനെ തോന്നും. അതുകൊണ്ട് തന്നെ സെറ്റില്‍ ഭാമയുടെ കാര്യത്തില്‍ ഞാന്‍ കുറച്ചു ഓവര്‍ പ്രൊട്ടക്റ്റീവ് ആയിരിക്കും. അത് എത്രകണ്ടു ഭാമയ്ക്ക് ഇഷ്ടാമാകുന്നുണ്ട് എന്നൊന്നും ചിന്തിക്കാറില്ല.

എന്തായാലും മഞ്ജിമയെ പോലെ തോന്നുന്നത് കൊണ്ടു എനിക്ക് മകളോടെന്ന പോലെ ജീവനാണ്. ‘ഈ പുസ്തകം വായിക്കണം’, ‘ആ സിനിമ കാണണം’ എന്നൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കും. നല്ല മെസേജ് ഒക്കെ കാണുമ്‌ബോള്‍ എന്റെ ഫോണില്‍ നിന്ന് ഫോര്‍വേര്‍ഡ് ചെയ്യും. അങ്ങനെ ഒരു അച്ഛന്‍ മകള്‍ സ്‌നേഹം പോലെയായിരുന്നു സെറ്റില്‍ ഞങ്ങള്‍. മഞ്ജിമയെ മിസ് ചെയ്യുന്നത് ഭാമ അടുത്തുവരുമ്‌ബോള്‍ മാറിക്കിട്ടും’.