മാലാഖ എന്നൊരു ലേബൽ വേണ്ട സീസണൽ മാലാഖ ആയിപോകുന്നുണ്ടോന്നൊരു സംശയം, വൈറലായി നഴ്സിന്റെ കുറിപ്പ്

കൊറോണ വൈറസ് വ്യാപിക്കുന്ന പാശ്ചാത്തലത്തിൽ വലിയ പ്രതിരോധ പ്രവർത്തനങ്ങൾ ആണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസം കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. സമൂഹം ഇതിനോട് മികച്ച മിന്തുണ ആണ് നൽകുന്നത്. എല്ലാവരും വീട്ടിൽ ഇരിക്കുമ്പോൾ അതിനാകാത്ത ചിലരുണ്ട്. പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ഇതില് ഉൾപ്പെടുന്നുണ്ട്. ഇത്തരത്തിൽ കൊറോണ സ്പെഷ്യൽ ജോലിക്ക് ആയി നഴ്സുമാരെ സര്ക്കാർ വിളിക്കുന്നുണ്ട്. ഇത്തരത്തിൽ കൊറോണ ഡ്യൂട്ടിക്ക് വിളിച്ച നഴ്സ് ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പ് ആണ് വൈറൽ ആകുന്നത്. അഞ്ചു ദേവസ്യ എന്ന യുവതി ആണ് കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ രൂപം;

മാർച്ച്‌ 21 ദിവസകരാറിൽ കാസർഗോഡ് ജനറൽ ഹോസ്പിറ്റലിൽ ജോലി എടുത്തിട്ട് 1 വർഷമാകുന്നു. ഇന്ന് ടെർമിനേഷൻ. പാക്ക് അപ്പ്‌ ചെയ്ത് വീട്ടിലേക്ക് ഇനി എന്ത് എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് മാർച്ച്‌ 22 dmo ഓഫീസിൽ നിന്നും വിളിക്കുന്നത് corona എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ 3 മാസത്തേക്ക് സ്റ്റാഫിനെ നിയമിക്കുന്നുണ്ട് താല്പര്യമുണ്ടെങ്കിൽ പിറ്റേന്ന് വന്നു ഓർഡർ സ്വീകരിക്കണം ഒട്ടും ആലോചിക്കേണ്ടി വന്നില്ല യെസ് പറയാൻ. വീട്ടുകാരുടെ സപ്പോർട്ട് പിന്നെ ജോലിയുടെ അത്യാവശ്യം 23 നു വന്നു ഓർഡർ സ്വീകരിച്ചു 24 നു വീണ്ടും ജനറൽ ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ പ്രവേശിച്ചു. മുൻപ് തന്നെ കൊറോണ ക്ലാസ്സ്‌ ലഭിച്ചിരുന്നത് കൊണ്ട് അന്ന് തന്നെ 12 to 5 ഷിഫ്റ്റിൽ പേ വാർഡ് ഐസൊലേഷനിൽ എന്റെ കൂടെ ഷീന എന്ന ചേച്ചിയും ചെറിയൊരു പേടിയുണ്ടെങ്കിലും മനസ്സിന് ധൈര്യം കൊടുത്ത് പ്രാർത്ഥിച്ചു ജോലിയിലേക്ക്.

ഇടയ്ക്കിടെ ഉള്ള വെള്ളം കുടി ഇല്ലാത്തതും വൈകുന്നേരത്തെ ചായകുടിയും ഒക്കെ ഗോവിന്ദ. അതൊക്കെ സഹിക്കാം ഈ ചൂട് കാലത്ത് ഈ മൂടിക്കെട്ടിയ ഡ്രെസ്സിനുള്ളിൽ വെന്തുരുകി തളർന്നു പോകുന്നത് പോലെ. എന്റെ ഡ്യൂട്ടി തുടങ്ങിയതേ ഉള്ളു. തളരരുത് രാമൻ കുട്ടി തളരരുത് ഈ മഹാമാരിയെ തുടച് നീക്കാൻ മുന്നോട്ട് പോയെ മതിയാകു. എന്റെ സഹപ്രവർത്തകർ മേലുദ്യോഗസ്ഥർ എല്ലാവരും നല്ല സപ്പോർട്ട് ആണ്. ബുദ്ധിമുട്ടുകൾ ഉണ്ട് എങ്കിലും നമുക്ക് അതിജീവിചേ മതിയാവു. നിപ്പയെ അതിജീവിച്ച പോലെ 2വട്ടം പ്രളയത്തെ അതിജീവിച്ച പോലെ ഈ കൊറോണ വൈറസിനെയും തുരത്തിയോടിച് നമ്മൾ അതിജീവിക്കും.. ഞങ്ങൾ നിങ്ങൾക്ക് വേണ്ടി കൂടെ ഉണ്ടാവും നിങ്ങൾ വീട്ടിലിരുന്ന് ഞങ്ങളോട് സഹകരിക്കുക. മാലാഖ എന്നൊരു ലേബൽ വേണ്ട സീസണൽ മാലാഖ ആയിപോകുന്നുണ്ടോന്നൊരു സംശയം. ഇനിയും ഞങ്ങളുടെ വിഷമതകൾ മനസ്സിലാക്കി ഞങ്ങളെ മനുഷ്യരായി കണ്ടാൽ മതി എന്നൊരു പ്രാർത്ഥന മാത്രേ ഉള്ളൂ….
*നമ്മൾ അതിജീവിക്കും*
# break the chain