15-ാം വയസില്‍ വേശ്യാലയത്തില്‍ എത്തി; നൈമിഷിക സുഖം തേടി ചെന്ന യുവാവ് അവൾക്ക് ജീവിതം തന്നെ നല്കി

വേശ്യാലയങ്ങൾ എന്നത് ഒരു യാഥർഥ്യം തന്നെയാണ്‌. അവിടെയും മനുഷ്യർ ഉണ്ട്. അനാശാസ്യം തൊഴിൽ എന്നു നമ്മൾ വിളിക്കും എങ്കിലും കേവലം അത്തരം കാര്യങ്ങൾക്കോ, ശരീര മാനസീക സുഖങ്ങൾക്കോ ഒന്നും അല്ല. ജീവിക്കാനായി ശരീരം ഉപയോഗിക്കുന്നു. രാജ്യത്ത് പല സർക്കാരുകൾ വന്നു. പല പാർട്ടികൾ മാറി വന്നു. എന്നിട്ടും വേശ്യാലയങ്ങളും വേശ്യാ തെരുവുകളും, നക്ഷത്ര ഹോട്ടലിലെ വേശ്യാ വൃത്തിയിലോ ഒന്നും ആരും കൈവയ്ച്ചിട്ടില്ല. കണ്ണടച്ച് അതെല്ലാം അനുവദിക്കുന്നു. കാരണം അതു കൂടിയാണ്‌ ലോകം. ആർക്കും അത് തടയാൻ ആകില്ല. പ്രകൃതിയിൽ മനുഷ്യൻ ഉള്ള കാലം മുതൽ ഇത് ഉള്ളതും നിലനില്ക്കുന്നതുമാണ്‌. എന്നാൽ ഇത്തരം സ്ഥലങ്ങളിൽ പോകുന്നവർ ശാരീരികമായി ബന്ധപ്പെടുന്ന അനവധി സ്ത്രീകളേ ജീവിതത്തിലേക്ക് കൊണ്ടുവരാറുണ്ട്. ഒരു നിമിഷത്തേ കിടപ്പറക്കായി എത്തുന്നവർക്ക് ജീവിതം മുഴുവൻ ഭാര്യയായി നിന്ന് കിടപ്പറ ഒരുക്കുന്ന സ്ത്രീകളും ധാരാളം.

ചിലരുടെ പ്രണയം മനോഹരമായ കഥകളേക്കാള്‍ സുന്ദരം ആയിരിക്കും. ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടാവുകയുമില്ല. അത്തരത്തില്‍ ഒരു കഥയാണ് കൊല്‍ക്കത്ത സ്വദേശിയായ യുവതിക്ക് പറയാനുള്ളത്. പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്തതിനാല്‍ തത്കാലം സുലേഖ എന്ന് വിളിക്കാം അവരെ. ദുരിതമായിരുന്നു സുലേഖയുടെ കുട്ടിക്കാലം. 15-ാം വയസില്‍ വേശ്യാലയത്തില്‍ എത്തി. അവളുടെ ഈ ഭൂതകാലം അറിഞ്ഞു കൊണ്ടും അംഗീകരിച്ചു കൊണ്ടും അവളെ ജീവിത പങ്കാളി ആക്കാനും ഇനിയുള്ള കാലം താങ്ങായും തണലായും ഒപ്പം നില്‍ക്കാന്‍ തയ്യാറായിരിക്കുക ആണ് സുജോയ്   എന്ന യുവാവ്.

സുലേഖയ്ക്ക് ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. പിന്നീട് അമ്മൂമ്മയ്ക്ക് ഒപ്പം അവരുടെ സംരക്ഷണത്തിലാണ് സുലേഖയും അമ്മയും കഴിഞ്ഞിരുന്നത്. എന്നാല്‍ അമ്മൂമ്മ നിരന്തരമായി സുലേഖയെ ഉപദ്രവിച്ചിരുന്നു. അത് ചെറുക്കാനുള്ള ശക്തി സുലേഖയുടെ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. ഒരിക്കല്‍ 15കാരിയായ സുലേഖയെ അമ്മൂമ്മ വീട്ടില്‍ നിന്നും അടിച്ചു പുറത്താക്കി. തുടര്‍ന്ന് ഉപജീവന മാര്‍ഗത്തിനായി സുലേഖ റെയില്‍ വേ സ്റ്റേഷനില്‍ പിച്ചയെടുക്കാന്‍ ആരംഭിച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ രണ്ട് പേര്‍ എത്തി വീട്ടു ജോലി ശരിപ്പെടുത്തി തരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി. പിറ്റേന്ന് കണ്ണ് തുറക്കുമ്പോള്‍ ഒരു വേശ്യാലയത്തിലായിരുന്നു സുലേഖ. തുടര്‍ന്നാണ് മയക്കി കിടത്തി തന്നെ ക്രൂരമായി ശാരീരികമായി ദുരുപയോഗം ചെയ്തുവെന്ന് സുലേഖ അറിയുന്നത്. രക്ഷ പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പലവട്ടം പലരും ശാരീരികമായി ദുരുപയോഗം ചെയ്തു.

സുലേഖയുടെ പതിനെട്ടാമത്തെ വയസില്‍ വേശ്യാലയത്തില്‍ റെയ്ഡ് നടന്നു. അവിടെ നിന്നും രക്ഷിച്ച പെണ്‍കുട്ടികളെ ഒരു സംഘടനയുടെ സഹായത്തോടെ പുനരധിവസിപ്പിച്ചു. പതിനെട്ടു വയസാകുന്നതുവരെ അവിടെയായിരുന്നു. അതിനുശേഷം സംഘടന തന്നെ അവള്‍ക്ക് ഒരു ബേക്കറിയില്‍ ജോലി ശരിയാക്കി നല്‍കി. കേക്ക് ഉണ്ടാക്കാനും ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കാനും സുലേഖ പഠിച്ചു. അവിടെ വെച്ചാണ് സുജോയ് സുലേഖയെ പരിചയപ്പെടുന്നതും അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും. ബേക്കറിക്ക് അരികിലായി ബാഗ് നന്നാക്കുന്ന കട നടത്തി വരികയായിരുന്നു സുജോയ്. അധികം വൈകാതെ ഇരുവരും അടുക്കുകയും സുജോയ് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. തന്റെ ഭൂതകാലത്തെക്കുറിച്ച് സുലേഖ യാതൊന്നും ഒളിച്ചുവെച്ചില്ല. എല്ലാം അറിഞ്ഞശേഷവും സുജോയ് പ്രണയത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ സുലേഖയെ പുനരധിവസിപ്പിച്ച സംഘടന മുന്‍കയ്യെടുത്ത് ഇരുവരുടെയും വിവാഹം കഴിഞ്ഞ ദിവസം നടത്തി.

സുലേഖയ്ക്ക് സ്വന്തമായൊരു ബേക്കറി തുടങ്ങാനുള്ള പണം സ്വരൂപിക്കാനുള്ള പ്രയത്‌നത്തിലാണ് ഇരുവരും. സുലേഖയുടെ ആ സ്വപ്നത്തിനൊപ്പം സുജോയിയുടെ സ്‌നേഹത്തണലുമുണ്ട്.