Home entertainment പുസ്തകത്തിന്റെ ഇ ബുക്ക് പതിപ്പിലെ തെറ്റ് തുറന്ന് പറഞ്ഞ് വിസ്മയ മോഹന്‍ലാല്‍, ഉടന്‍ തിരുത്തുമെന്നും താരപുത്രി

പുസ്തകത്തിന്റെ ഇ ബുക്ക് പതിപ്പിലെ തെറ്റ് തുറന്ന് പറഞ്ഞ് വിസ്മയ മോഹന്‍ലാല്‍, ഉടന്‍ തിരുത്തുമെന്നും താരപുത്രി

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പുതിയ പുസ്തകം ഫെബ്രുവരി 14ന് ആണ് പുറത്തിറങ്ങിയത്. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പേരില്‍ പുറത്തിറങ്ങിയ പുസ്തകം ഇരു കൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മകളുടെ പുസ്തകം പുറത്തിറങ്ങുന്ന കാര്യം അറിയിച്ച് മോഹന്‍ലാലും രംഗത്ത് എത്തിയിരുന്നു. അഭിമാന നിമിഷമെന്നാണ് മകളുടെ പുസ്തപ്രകാശനത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. മകളുടെ പുസ്തകം ബെസ്റ്റ് സെല്ലറായതിന്‌റെ സന്തോഷവും നടന്‍ പങ്കുവെച്ചു. പെന്‍ഗ്വിന്‍ ബുക്ക്‌സ് ആയിരുന്നു മായയുടെ പുസ്‌കം പ്രസിദ്ധീകരിച്ചത്.

അതേസമയം ഇപ്പോള്‍ പുസ്തകത്തിലെ ചില തെറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്. പുസ്തകത്തിന്റെ ഇ ബുക്കില്‍ തെറ്റുകളുണ്ടെന്ന വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. വിസ്മയ തന്നെയാണ് ഈ വിവരം അറിയിച്ചത്. ഉടന്‍ തന്നെ തെറ്റു തിരുത്തുമെന്ന് അറിയിച്ചുകൊണ്ട് ആയിരുന്നു വിസ്മയ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയകളില്‍ എത്തിയത്. ഇബുക്കില്‍ തെറ്റുകള്‍ വന്നിട്ടുണ്ട്. ലേ ഔട്ട് മാറിപ്പോയി. അത് തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വാങ്ങിയവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ അപ്‌ഡേറ്റ് ചെയ്ത ബുക്ക് നിങ്ങള്‍ക്ക് കിട്ടുമെന്നും, വിസ്മയ പറഞ്ഞു.

അച്ഛന്‍ മോഹന്‍ലാലിന്റെ പാത പിന്തുടര്‍ന്ന് മകന്‍ പ്രണവ് അഭിനയ രംഗത്ത എത്തി തിളങ്ങി നില്‍ക്കുകയാണ്. എന്നാല്‍ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയതാത്പര്യം തുറന്ന് പറയുകയോ പ്രകടമാക്കുകയോ ചെയ്തിട്ടില്ല. എപ്പോഴും എഴുത്തും വരകളുമാണ് വിസ്മയയ്ക്ക് ഇഷ്ടം. മാത്രമല്ല തായ് ആയോധന കലകളും പ്രിയമാണ്. ആയോധന കല അഭ്യസിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വിസ്മയ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ വിസ്മയ സഹസംവിധായിക ആകുമെന്ന വിവരവും പുറത്തെത്തുന്നുണ്ട്.