വിഴിഞ്ഞത്ത് കേന്ദ്രസേനയിറങ്ങിയാൽ ലാത്തിക്കു പകരം മിഷ്യൻ ​ഗൺ

കേന്ദ്ര സേന മിഷ്യൻ ഗണ്ണുകളുമായി വിഴിഞ്ഞത്ത് വന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്ന വിവരങ്ങൾ പുറത്ത്. പോലീസിനേക്കാളും വലിയ അധികാരങ്ങൾ ഉള്ള സേനയാണ്‌ കേന്ദ്ര സേന. പ്രധാനമായും 2 ആഭ്യന്തര സൈന്യമാണ്‌ ഇന്ത്യ സർക്കാരിനുള്ളത്. സി ആർ പി എഫും, സി.ഐ.എസ്.എഫും. ഇതിൽ സി.ആർ.പി എഫിനെ കേന്ദ്ര റിസർവ്വ് പോലീസ് എന്നും , സി ഐ എസ് എഫിനെ കേന്ദ്ര വ്യവസായ സുരക്ഷാസേന എന്നും വിളിക്കാറുണ്ട്. അർദ്ധ സൈനീക വിഭാഗമായാണ്‌ ഈ 2 സൈന്യവും പ്രവർത്തിക്കുന്നത്. ആഭ്യന്തര സുരക്ഷയ്ക്കായി സൈനീക നീക്കങ്ങൾ ഇവരാണ്‌ നടത്തുക. കേന്ദ്ര റിസർവ്വ് പോലീസ് എന്ന് ഐ ആർ.പി എഫിനു പേരിൽ തന്നെ ഉണ്ട് ചില സൂചനകൾ. കേന്ദ്ര റിസർവ് സൈനീക വിഭാഗം. ആഭ്യന്തിര ക്രമസമാധാനം സംസ്ഥാനങ്ങളുടേയും സംസ്ഥാന പോലീസിന്റെയും ചുമതലയാണ്‌. എന്നാൽ ഒരു സംസ്ഥാനത്തേ സ്ഥിതിഗതികൾ അവിടുത്തേ പോലീസിനു കൈകാര്യം ചെയ്യാൻ ആകുന്നില്ലെങ്കിൽ ഏത് സമയത്തും രാജ്യത്തേ ആ സംസ്ഥാനത്തെ രക്ഷിക്കാൻ കേന്ദ്രം കരുതി വയ്ക്കുന്ന ഒരു കരുതൽ സൈനീക ശേഖരമാണ്‌ സി ആർ പി എഫ് വിഭാഗം

ഇവർ വിഴിഞ്ഞത്ത് വന്നാൽ കൈയ്യിൽ ഏറ്റവും അത്യാധുനികമായ മിഷ്യൻ ഗണ്ണുകൾ ആയിരിക്കും. ലാത്തിയും ചൂരലും ഇല്ല. ലാത്തികൊണ്ട് ഒതുക്കുന്നത് ഇവർ മിഷ്യൻ ഗണ്ണിലെ വെടിയുണ്ടകൾ കൊണ്ട് ഒതുക്കും. മറ്റൊന്ന് അക്രമം കണ്ടാൽ ഉടൻ വെടി ഉണ്ടാകും. വെടി വയ്പ്പ് നടത്താൻ സാധാരന ഗതിയിൽ പോലീസ് സേനയ്ക്കുള്ള നിയന്ത്രണങ്ങൾ ഒന്നും കേന്ദ്ര സേനയ്ക്ക് ഇല്ല. വെടിവയ്ക്കാൻ പോലും ഉത്തരവിന് കാക്കേണ്ട

ഇന്ത്യയിലെ ഏറ്റവും വലിയ അർധ സൈനിക വിഭാഗമാണ് കേന്ദ്ര റിസർവ്വ് പോലീസ് എന്ന സി ആർ പി എഫ്. ലോകത്തേ ഫെഡറൽ സംവിധാനം ഉള്ള രാജ്യങ്ങളിൽ ഒരിടത്തും ഇത്ര വൻ ആഭ്യന്തിര സൈനീക ശേഖരം ഇന്ത്യക്ക് മാത്രമേ ഉള്ളു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.കേന്ദ്ര ആഭ്യന്തിര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ആയിർക്കും അംഗീകരിക്കുക. സംസ്ഥാനത്ത് വന്നാൽ ഡി ജി പിയുടെ നിയന്ത്രണത്തിൽ എങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ ധാരണ ഇല്ലെങ്കിൽ ഈ സൈന്യം നടപ്പാക്കുക കേന്ദ്ര ആഭ്യന്തിര മന്ത്രിയുടെ തീരുമാനങ്ങൾ ആയിരിക്കും. 1949-ലെ കേന്ദ്ര റിസർവ്വ് പോലീസ് ആക്ട് പ്രകാരം രൂപം കൊണ്ട ഈ സേനാവിഭാഗത്തിന്റെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ കുൽദീപ് സിങ് ആണ്. ഇന്ത്യയിലെ ക്രമസമാധാന നില കാത്ത്‌ സൂക്ഷിക്കാൻ ആണ്‌ സി ആർ പി എഫ്‌ കൂടുതലായി നില കൊള്ളുന്നത്‌.. കേന്ദ്ര റിസർവ് പോലീസിനായി 30000 കോടി രൂപയോളമാണ്‌ കേന്ദ്ര ബജറ്റിൽ തന്നെ വകയിരുത്തിയിട്ടുള്ളത്.

കേന്ദ്ര സൈന്യം വിഴിഞ്ഞത്ത് ഇറങ്ങിയാൽ മുള വടിയും, ചൂരലും ആയിരിക്കില്ല കൈയ്യിൽ മിഷ്യൻ ഗൺ ആയിരിക്കും. മറ്റൊരു കാര്യം ഇവർക്ക് മലയാളം ഒന്നും അറിയില്ല. അതിനാൽ തന്നെ സമരക്കാരുടെ വിരട്ടൽ ഒന്നും ഏല്ക്കില്ല. സമരക്കാർ ആക്രമണം നടത്തിയാലോ സംഘർഷം ഉണ്ടാക്കിയാലോ സേനയേ ആക്രമിച്ചാലോ പോലീസ് നിന്നത് പോലെ നോക്കി നില്ക്കില്ല. തോക്കിൻ കുഴലുകൾ ഗർജിക്കുക തന്നെ ചെയ്യും

ഇനി പോലീസിന്റെ വെടിക്കും കേന്ദ്ര സേനയുടെ വെടിവയ്പ്പിനും ഉണ്ട് പ്രത്യേകതകൾ. സംസ്ഥാന പോലീസ് വെടി വയ്ച്ചാൽ കേരളത്തിൽ ക്രിസ്ത്യൻ സഭകൾ തെരുവിൽ ഇറങ്ങും. ചിലപ്പോൾ കലാപം കേരളമാകെ നടന്നേക്കാം. എന്നാൽ കേന്ദ്ര സേനയാണ്‌ വെടി ഉതിർക്കുന്നത് എങ്കിൽ തിരുമേനിമാരും, മെത്രാൻ മാരും, കർദ്ദിനാൾ മാരും അനങ്ങില്ല. കാരണം അങ്ങ് തലപ്പത്ത് നരേന്ദ്ര മോദിയും അമിത്ഷായും ആണിരിക്കുന്നത്. വിദേശ ബാങ്ക് പണം എത്താനും ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടാതിരിക്കാനും, സ്വത്തുക്കൾ നിലനിർത്താനും ഒക്കെ മോദിയും അമിത്ഷായും പറയുന്നത് അതേ പടി അനുസരിക്കേണ്ടി വരും. ആദായ നികുതി വകുപ്പ് അരമനകൾ കയറിൽ ഉണ്ടാകുന്ന ഭഷ്യത്ത് സഭാ മേലധികാരികൾക്ക് നന്നായറിയാം. അതിനാൽ തന്നെ കേന്ദ്ര സർക്കാരുമായി വളരെ സ്നേഹ ബന്ധത്തിലാണ്‌ മെത്രാന്മാരും കർദ്ദിനാൾ മാരും .

മോദിയെ പിണക്കി അരമനക്കാർക്കും സഭാ നേതാക്കൾക്കും മുന്നോട്ട് പോകാൻ ആകില്ല. അതിനാൽ തന്നെ കേന്ദ്ര സേനക്കെതിരെ നീങ്ങിയാലോ അതിന്റെ പേരിൽ കലാപം ഉണ്ടായാലോ കേന്ദ്രത്തിന്റെ അടുത്ത നീക്കം ഗുരുതരമായിരിക്കും എന്നും പോപ്പുലർ ഫ്രണ്ടിനേ പോലെ ഒതുക്കും എന്നും നന്നായറിയാം. മാത്രമല്ല സഭകളുടെ സാമ്പത്തിക ഉറവിടങ്ങളിലെല്ലാം പിടി മുറുക്കും എന്നും ഉറപ്പാണ്‌. അതിനാൽ തന്നെ കേന്ദ്ര സേന ഇറങ്ങി വെടി വയ്ച്ചാലും കേരളത്തിൽ സഭാ നേതാക്കൾക്ക് കരികില അനക്കം പോലും നടത്താൻ ആകില്ല

ഇനി കേന്ദ്ര റിസർവ് സേനക്ക് വിഴിഞ്ഞത്ത് എന്തേലും വിഷയം ഉണ്ടായാൽ അവരെ സഹായിക്കാൻ അടുത്ത കേന്ദ്ര സൈന്യം തയ്യാറാകും. അതായത് കേന്ദ്ര വ്യവസായ സുരക്ഷാസേന.ഇന്ത്യയിലെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷക്കായി രൂപീകരിച്ച സായുധ സുരക്ഷാവിഭാഗമാണ് കേന്ദ്ര വ്യവസായ സുരക്ഷാസേന. അതിനാൽ തന്നെ വിഴിഞ്ഞം തുറമുഖം സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ഇന്ത്യയിലെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷക്കായി രൂപീകരിച്ച സായുധ സുരക്ഷാവിഭാഗമാണ് കേന്ദ്ര വ്യവസായ സുരക്ഷാസേനക്കാണ്‌ കൂടുതലും. ലോകത്തിലെ ഏറ്റവും വലിയ അർദ്ധ സൈനികവിഭാഗസേനയാണിത്‌. 1969-ൽ രൂപീകരിച്ച ഈ കേന്ദ്ര വ്യവസായ സുരക്ഷാസേനയിൽ ഇപ്പോൾ 142,526 പേരാണുള്ളത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന സേനയുടെ ആസ്ഥാനം ന്യൂഡൽഹിയിലാണ്.

കേന്ദ്ര സേന ഒരു അന്വേഷണ വിഭാഗം അല്ല. അവർ വരും വെടി വയ്ക്കും, അക്രമണം ഒതുക്കും. ആക്രമികളേ തകർക്കും..തിരികെ പോകും. കേസും അന്വേഷണവും എല്ലാം പിന്നാലെ സംസ്ഥാന പോലീസിന്റെ പണിയായിരിക്കും

കേന്ദ്രസേന എത്തിയാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ സർക്കാരിനെയും ലത്തീൻ കത്തോലിക്കാ സഭ നേതൃത്വത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയതോടെ ഇരുകൂട്ടരും ഒത്തുതീർപ്പിന് തിരക്കിട്ട നീക്കം തുടങ്ങി. കേന്ദ്രസേനയെ ഒഴിവാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന കാര്യത്തിൽ ധാരണയിലെത്തിയെന്നാണ് സൂചന. ഇതോടെ കേന്ദ്രസേനയെ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതുന്നത് സംസ്ഥാന സർക്കാർ നീട്ടിവച്ചിരിക്കുകയാണ്‌. കർദ്ദിനാൾ മാർ അടക്കം പിണറായിയുടെ കാലിൽ വീണാണ്‌ കേന്ദ്ര സേനയേ വിളിക്കുന്നത് ഇപ്പോൾ തല്ക്കാലം നിർത്തി വയ്ച്ചത്.തുറമുഖ നി​ർമ്മാണം തൽക്കാലത്തേക്ക് നി​റുത്തി​വച്ച് തീരശോഷണത്തെക്കുറി​ച്ച് പഠി​ക്കണമെന്ന നി​ലപാടി​ലേക്ക് സഭ അയഞ്ഞു. പൊലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ തലകുനിച്ചുനിന്ന പൊലീസിനെപ്പോലെ ആയിരിക്കില്ല കേന്ദ്രസേന സമരക്കാരെ നേരിടുന്നതെന്ന് ഇരുകൂട്ടർക്കും ബോധ്യമുണ്ട്. ഇന്നലെ വരെ വിഴിഞ്ഞത്ത് ആക്രോശം മുഴക്കിയവർ കേന്ദ്ര സേനയുടെ നിഴൽ കണ്ടതോടെ ദീന രോദനമായി.

കേന്ദ്ര സേനയേ ഒഴിവാക്കാൻ സംസ്ഥാന സർക്കാരും സമരക്കാരും ഇപ്പോൾ ആഞ്ഞു പിടിച്ച് നീക്കമാണ്‌.. മന്ത്രിമാരായ വി.അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവരെ ഒഴിവാക്കി ചീഫ്സെക്രട്ടറി വി.പി.ജോയിയെ മദ്ധ്യസ്ഥ ചർച്ചയ്ക്ക് നിയോഗിച്ചു.കർദ്ദിനാൾ ക്ലിമ്മിസ് കാതോലിക്കാ ബാവയെയും മുൻ കേന്ദ്രമന്ത്രി കെ.വി.തോമസിനെയും മദ്ധ്യസ്ഥരാക്കി സഭാനേതൃത്വത്തെ ചർച്ചയ്ക്ക് ക്ഷണിച്ചു.മാറാട് കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പങ്കുവഹിച്ച ഗാന്ധിസ്മാരക നിധിയെ രംഗത്തിറക്കി. സമരക്കാരുമായും അദാനിഗ്രൂപ്പുമായും ചർച്ചനടത്തി സമവായ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, ജോർജ് ഓണക്കൂർ, ടി.പി ശ്രീനിവാസൻ എന്നിവരുടെ സഹായം തേടി.കേന്ദ്രസേനയെ ഇറക്കി രംഗം കൂടുതൽ വഷളാകും മുൻപ് സമവായത്തിലെത്തണമെന്ന് ധാരണയിലെത്തി.ഇനി ഒരേ ഒരു ചോദ്യം…ഈ സമവായങ്ങളും ചർച്ചയും ഒക്കെ നേരത്തേ നടത്തിയിരുന്നു എങ്കിൽ ഇതിന്റെ വല്ല ആവശ്യവും ഉണ്ടാകുമായിരുന്നോ?