ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജ് തിരഞ്ഞെടുക്കപ്പെട്ടു

കണ്ണൂർ സ്വദേശിയായ വി കെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയാകും. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്എഫ്ഐ സംസ്ഥാന എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായും നേരത്തെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എഎ റഹീം ദേശീയ പ്രസിഡന്റായതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് സനോജിനെ തെരഞ്ഞെടുത്തത്. നിലവിൽ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ് വികെ സനോജ്.

അതേസമയം അഭ്യന്തരവകുപ്പിലെ വീഴ്ചകൾ മുൻനിർത്തി സിപിഎം തിരുവനന്തപുരം ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമര്‍ശനമുയർന്നു. തൈക്കാട് ലോക്കല്‍ കമ്മിറ്റിയിലെ പ്രതിനിധികളാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ രംഗത്ത് എത്തിയത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്തിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി വീഴ്ചകള്‍ ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം . മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും വിമർശനം ഉണ്ടായി . മന്ത്രിമാരുടെ ഓഫീസിൽ കൊണ്ടുവന്ന മാനദണ്ഡം മുഖ്യമന്ത്രി എന്തുകൊണ്ടാണ് പാലിക്കാത്തതെന്നും , ആരോപണ വിധേയരെ നില നിർത്തിയത് എന്തിനാണെന്നും ചോദ്യമുണ്ടായി.