വി എം സുധീരന്‍ യുഡിഎഫിൽ ഇല്ല

വി എം സുധീരന്‍ യുഡിഎഫിൽ ഇല്ല, യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും രാജിവച്ചു.

ഇനി യുഡിഎഫിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും തനിക്ക് പകരം മറ്റാരെയെങ്കിലും നിയമിക്കണമെന്നും സുധീരന്‍ വ്യക്തമാക്കി.ഈമെയില്‍ വഴിയാണ് കെപിസിസി നേതൃത്വത്തെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ സുധീരന്റെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കെ.എം മാണിയുടെ കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ വി.എം സുധീരനുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്ന് റിപ്പോർട്ടുണ്ട്.കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപ്പെടില്ലെന്നും ഇതേ അവസ്ഥയില്‍ തുടരുമെന്നും മുൻപ് സുധീരന്‍ വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനം കാരണം സംഘടനാ സംവിധാനം ഒരുമിച്ച് കൊണ്ടുപോകാനായില്ല, ഇതില്‍ പിഴവ് വന്നു.ഗ്രൂപ്പ് മാനെജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫില്‍ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേര്‍ന്ന് മുന്നണി പ്രവേശനം പ്രഖ്യാപിച്ചശേഷം മാണി യോഗത്തിന് എത്തിയപ്പോള്‍ സുധീരന്‍ അതൃപ്തി പ്രകടിപ്പിച്ച് ചടങ്ങു ബഹിഷ്കരിച്ചതും രാഷ്ട്രീയ കേരളം ഏറെ ചർച്ചചെയ്തിരുന്നു.

https://youtu.be/IG84i54ubL8