മോദിയെ ഇല്ലാതാക്കാനുള്ള നീക്കമോ പഞ്ചാബില്‍ നടന്നത്, രാജീവ് ഗാന്ധി മോഡല്‍ ആക്രമണം

ലോകത്ത് ഏറ്റവുമധികം ഭീകര ഭീഷണി നേരിടുന്ന ആളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള ഭീകര സംഘടനകള്‍ മാത്രമല്ല പാക്കിസ്ഥാനും ചൈനയും, താലിബാനും എല്ലാം നരേന്ദ്ര മോദിയുടെ പതനം ആഗ്രഹിക്കുന്നുണ്ട്. മോദിയില്ലാത്ത ഭാരതത്തേ കീഴ്‌പെടുത്താന്‍ എളുപ്പം എന്ന് കരുതുന്നവരുടെ പ്രതീക്ഷകള്‍ക്ക് പിന്തുണ നല്‍കുകയായിരുന്നോ പഞ്ചാബില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ തടഞ്ഞ് വച്ചത്. പഞ്ചാബിലെ ബറ്റിന്‍ഡയില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ഇപ്പോള്‍ അടിയന്തിരന്മായ ഉത്തരവുമായി സുപ്രീം കോടതി രംഗത്ത്. പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച അതീവ ഗുരുതരണെന്ന് സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ആണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ച പരിശോധിക്കുന്നത്.

രാജ്യത്തിന്റെ നായകന്‍ ഇല്ലെങ്കില്‍ പിന്നെ നിയമ വ്യവസ്ഥ പോലും ഉണ്ടാവില്ല. ഇന്ത്യയെ നയിക്കുന്ന പ്രധാനമമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടാണ് ഈ രാജ്യത്തിന്റെ സര്‍വ്വ സംവിധാനങ്ങളും. ലോക രാജ്യങ്ങളുടെ ഗതി വിഗതികള്‍ വരെ നരേന്ദ്ര മോദി നിര്‍ണ്ണയിക്കുന്നു. അതിനാല്‍ തന്നെ പഞ്ചാബ് സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം തടഞ്ഞതും സുരക്ഷാ വീഴ്ച്ച വരുത്തിയതും ലോകത്തേ തന്നെ ഞടുക്കിയിരിക്കുന്നു. അതേസമയം, പ്രധാനമന്ത്രി മോദിയുടെ ഫിറോസ്പൂര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ വീഴ്ചകള്‍ അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. ജസ്റ്റിസ് (റിട്ട.) മെഹ്താബ് സിംഗ് ഗില്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആഭ്യന്തരകാര്യം), ജസ്റ്റിസ് അനുരാഗ് വര്‍മ എന്നിവരടങ്ങുന്ന സമിതി 3 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സീനിയര്‍ അഡ്വ. മനീന്ദര്‍ സിംഗ് ആണ് ഹര്‍ജി നല്‍കിയത്. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് സുരക്ഷാവീഴ്ച നേരിടേണ്ടി വരുന്നത് അതീവ ഗുരുതമായ സ്ഥിതിയാണെന്നും ഹര്‍ജിയുടെ പകര്‍പ്പ് പഞ്ചാബ് സര്‍ക്കാരിന് നല്‍കാനും ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഹര്‍ജി നാളെ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. സുരക്ഷാ വീഴ്ചയുണ്ടാക്കി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ റോഡില്‍ കുടുങ്ങിക്കിടക്കാന്‍ അനുവദിച്ചത് പഞ്ചാബ് സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്നും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി മേല്‍നോട്ടത്തില്‍ ഇത് വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മനീന്ദര്‍ സിങ് ഹര്‍ജി നല്‍കിയത്.

പഞ്ചാബില്‍ തിരഞ്ഞെടുപ്പ് റാലിക്കായി ബതിന്ഡയിലേക്ക് പോകുകയായിരുന്ന പ്രധാനമന്ത്രി മോദിയെ പ്രതിഷേധക്കാരായ കര്‍ഷകര്‍ തടഞ്ഞു എന്ന റിപോര്‍ട്ടാണ് വരുന്നത്. ഇത്തരത്തില്‍ ഒരു സംഭവം എന്തുകൊണ്ട് ഉണ്ടായി എന്ന് പഞ്ചാബ് സര്‍ക്കാര്‍ ഉത്തരം പറയണം.ഫ്ളൈഓവറില്‍ തടഞ്ഞത് അര മണിക്കൂറോളോം പ്രധാനമന്ത്രിയുടെ വാഹനം റോഡില്‍ കിടന്നു., ഈ സമയത്ത് കര വ്യോമ സുരക്ഷാ സംവിധാനങ്ങള്‍ പെട്ടെന്ന് ഒരുക്കാന്‍ ആയില്ല. ലോകത്ത് അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞാല്‍ വലിയ സുരക്ഷാ വലയം ആണ് നരേന്ദ്ര മോദിക്കുള്ളത്. ഫിറോസ്പൂരില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഹെലികോപ്ടറില്‍ പോകാനിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.വേദിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് പ്രധാനമന്ത്രിക്ക് യാത്രാ തടസം നേരിട്ടത്.

 

റോഡില്‍ കാര്‍ കാത്തുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ പുറത്ത് വന്നിരുന്നു. ഈ സമയം എല്ലാം നരേന്ദ്ര മോദി കാറിനുള്ളില്‍ ഉണ്ടായിരുന്നു. എലൈറ്റ് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ വാഹനത്തിന് ചുറ്റും വട്ടമിട്ട് നില്‍ക്കുന്ന സമയത്ത് പ്രധാനമന്ത്രി അകത്ത് ഇരിക്കുന്നത് കാണാമായിരുന്നു. മോട്ടോര്‍ കേഡിലെ മറ്റ് കാറുകള്‍ ഈ സമയത്ത് പ്രധാനമന്ത്രിയുടെ കാറിന് സംരക്ഷണത്തിന്റെ മറ്റൊരു സുരക്ഷാ പാളി രൂപീകരിച്ചിരുന്നു. എന്നാലും ഉയര്‍ സ്‌ട്രൈക്കുകളും ഡ്രോണ്‍ ആക്രമണവും പ്രതിരോധിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ആയില്ല. കാരണം അപ്രതീക്ഷിതമായ കാര്യങ്ങളും വന്‍ ഗൂഢാലോചനയും നടക്കുകയായിരുന്നു.

പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി റൂട്ട് തയ്യാറാക്കുന്നതില്‍ പഞ്ചാബ് പോലീസ് പരാജയപ്പെട്ടു. പ്രദേശത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരെ കുറിച്ച് നിലവിലുള്ള ഇന്റലിജന്‍സ് കണക്കിലെടുത്ത് ഇത് പ്രത്യേകിച്ചും ആവശ്യമായിരുന്നു, ഇതും പഞ്ചാബ് സര്‍ക്കാര്‍ ചെയ്തില്ല. നമുക്കറിയാം മുമ്പ് ഇന്ദിരാഗാന്ധി അധികാരത്തില്‍ ഇരിക്കെയാണ് വെടിയേറ്റ് മറ്റിക്കുന്നത്. തമിഴ്‌നാട്ടില്‍ നടന്ന സുരക്ഷാ വീഴ്ച്ചയിലായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. അതിനാല്‍ തന്നെ ആശങ്കകള്‍ക്ക് കാരണമുണ്ട്.