സിസ്റ്റർ അഭയ മുതൽ മത്തായി വരെ കിണർ വില്ലൻ, കേരളത്തിലെ കിണർ കൊലയും കിണർ കൊലയാളികളും

പ്രകാശൻ പുതിയേരി KARMA WEB EXCLUSIVE 
ഫാം ഉടമ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി.മത്തായി എന്ന പൊന്നു മോൻ കൊലപ്പെട്ടതുമായി ബന്ധപ്പെട്ട് വീണ്ടും കേരളത്തിൽ കിണർ വില്ലൻ ആകുന്നു. തെളിവുകളും പഴുതും ഇല്ലാതെ കൊല ചെയ്യാനും കൊലയാളിക്ക് രക്ഷപെടാനും കിണറിനേക്കാൾ ഉത്തരം മറ്റൊന്നില്ല എന്ന് വീണ്ടും വീണ്ടും തെളിയുന്നു. കോടതിയും പോലീസും, പോസ്റ്റ്മോർട്ടം ഡോക്ടർമാരും, ഫോറൻസിക് വിദഗ്ദരും എല്ലാം കിണറിലേക്ക് നോക്കി അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെയാണ്‌. അവർക്ക് പോലും ഒന്നും ചെയ്യാൻ ആകുന്നില്ല. കുറ്റകൃത്യം സംശയ രഹിതമായി കോടതിയിൽ തെളിയിക്കാൻ കിണറുകൾ വൻ ഭീഷണിയാണ്‌. ഇങ്ങിനെ വന്നാൽ കേരളത്തിൽ മാത്രം സളർന്ന് ഈ ക്രിമിനൽ സംസ്കാരം മൂലം ഇനിയും അനേകർ കൊലചെയ്യപ്പെടും.

4ഓളം കന്യാസ്ത്രീകൾ, വൈദീകർ, നൂറുകണിക്കിനു വീട്ടമ്മമാർ, പുരുഷന്മാർ, പോലീസിനെ ഭയന്നോടിയ സാധാരണക്കാർ ഒക്കെ കിണറിൽ വീണ്‌ മരിച്ചു എന്ന പത്രത്തിന്റെ ചരമ കോളത്തിലേ ഓരോ വാർത്തക്ക് പിന്നിലും ഒരു കൊലയാളിയും കൊലപാതകവും ഉണ്ടായിരുന്നു എന്ന് തന്നെ മലയാളികൾ കരുതണം. അത്ര ഭീകരമാണ്‌ കിണർ കൊലയും കിണർ കൊലയാളികളും കേരളത്തിൽ

സിസ്റ്റർ അഭയ മുതൽ കൊല ചെയ്യാൻ കിണർ ഉത്തമം

സിസ്റ്റർ അഭയയുടെ മരണത്തോടെ കേരള ചരിത്രത്തിൽ ഒരു പുതിയ പഴുതടച്ച കൊല എങ്ങിനെ നടത്താം എന്ന് ക്രിമിനലുകൾക്ക് ഒരു അറിവു കൂടി ലഭിക്കുകയായിരുന്നു. സിസ്റ്റർ അഭയയേ 2 വൈദീകരും സിസ്റ്റർ സെഫിയും ചേർന്ന് തലക്കടിച്ച് വീഴ്ത്തി കിണറിൽ എടുത്തിട്ടു എന്നാണ്‌ കേസും, നാർക്കോ ടെസ്റ്റിൽ പ്രതികൾ തുറന്ന് പറഞ്ഞത്. കിണറിലെ കൊലകൾ സുരക്ഷിതം ആണ്‌. ശ്വാസം മുട്ടിച്ചും കീഴടക്കിയും കിണറിൽ എടുത്തിടാം. കിണറിന്റെ ഭിത്തിയിലേക്ക് ആഞ്ഞെറിയുമ്പോൾ ആദ്യ ഇടിയിൽ തന്നെ മരണം നടക്കും. കിണർ വെള്ളത്തിൽ വീണാൽ ഇര വെള്ളവും അബോധവാസ്ഥയിൽ കുടിക്കും. കിണർ വെള്ളത്തിൽ വീണാൽ പ്രതികളുടെ ഫിഗർ പ്രിന്റ് പോലും മാഞ്ഞ് പോകും

മാത്രമല്ല പ്രതികൾ ഇരയെ ക്രൂരമായി ആക്രമിച്ച് മുറിപ്പെടുത്തിയാൽ പോലും കിണറിലെ വീഴ്ച്ചക്കിടയിൽ എന്ന് വിധി എഴുതും. മുമ്പ് കന്യ്സ്സ്ത്രീ വിദ്യാർഥി ദിവ്യ കിണറിൽ വീണപ്പോൾ അരക്ക് താഴേക്ക് വസ്ത്രം പോലും ഇല്ലായിരുന്നു. എന്നിട്ട് പോലും അന്വേഷണം നടത്തി പ്രതികളേ പിടിച്ചില്ല. കാരണം കിണർ തന്നെ വില്ലൻ. ഇവിടെയും കിണറാണ്‌

മത്തായിയുടെ മൃതദേഹം എന്തു ചെയ്യും

മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് വീട്ടുകാരുടെ നിലപാട് ചില്ലറ പ്രതിസന്ധിയല്ല ഉണ്ടാക്കുന്നത്. കേരള ചരിത്രത്തിൽ ഇത്തരം ഒരു പ്രതിസന്ധി വനം വകുപ്പിനും സർക്കാരിനും ആദ്യമാണ്‌. കുറ്റക്കാരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ പി.പി.മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് കുടുംബം കടുത്ത നിലപാടെടുത്തതോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മുങ്ങി മരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും ദുരൂഹത മാറ്റണമെന്നും മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു. പൊന്നുവിന്റെ ജീവൻ നഷ്ടപ്പെടുത്തിയ മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരാതെ മൃതദേഹം മറവു ചെയ്യില്ല. പ്രതികൾ പുറത്തു വിലസി നടക്കുമ്പോൾ പൊന്നുവിനെ മണ്ണിൽ അടക്കിയാൽ അത് ആത്മാവിനോടുള്ള നീതികേടാകും. വനപാലകരാണ് മരണത്തിനു കാരണം. ഞാനും 2 കുഞ്ഞുങ്ങളും ഉൾപ്പെടെ 9 അംഗ കുടുംബമാണ് അനാഥമായത്.’

സർക്കാരിനു നിർബന്ധമായി മൃതദേഹം മറവു ചെയ്യാൻ ആവില്ല

സർക്കാർ നിർബന്ധമായി മത്തായിയുടെ മൃതദേഹം മറവു ചെയ്താൽ അത് വൻ ജനരോക്ഷത്തിനു കാരണമാകും. കാരണം വിഷയം കസ്റ്റഡി മരണം ആണ്‌. കസ്റ്റഡിയിൽ മരിച്ച ആൾക്കാരുടെ ബന്ധുക്കൾ ഉന്നയിക്കുന്ന കാര്യങ്ങൾക്ക് അവർക്ക് സംശയം മാറ്റി കൃത്യമായ മറുപടിയാണ്‌ സർക്കാർ നല്കേണ്ടത്. സർക്കാരിന്റെ ശബളം പറ്റി അതിന്റെ അധികാരത്തിൽ ഒരാളേ വീട്ടിൽ നിന്നും കൊണ്ടുപോകുന്നത് സർക്കാരിനു വേണ്ടിയാണ്‌. ഔദ്യോഗികമാണ്‌ കാര്യങ്ങൾ. അങ്ങിനെ പോകാതിരുന്നാൽ കൃത്യ നിർവഹണം തടഞ്ഞു എന്ന ജാമ്യമില്ലാ കേസ് വരും. അതിനാൽ തന്നെ പ്രതി സ്ഥാനത്ത് സർക്കാരാണ്‌. സർക്കാർ ഉദ്യോഗസ്ഥർ പ്രതികളാകുന്ന കേസിൽ സർക്കാരും പ്രതി സ്ഥാനത്ത് തന്നെയാണ്‌. മുമ്പും ഇത്തരത്തിൽ സംസ്ഥാനത്ത് വനപാലകർക്കെതിരെ ആരോപണം ഉണ്ടായപ്പോഴും നടപടികൾ ഉണ്ടായിട്ടില്ലായിരുന്നു

കൊന്നതിനു പകരം സ്ഥലം മാറ്റമോ..

വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ഫാം ഉടമ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി.മത്തായി എന്ന പൊന്നു മോൻ കൊലപ്പെട്ടതുമായി ബന്ധപ്പെട്ട് 7 വന പാലകാരെ സ്ഥലം മാറ്റിയിരിക്കുന്നു. ഈ സ്ഥലം മാറ്റം ഇപ്പോൾ കേരളമാകെ ചർച്ച ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയരുന്ന ചോദ്യം ഇതാണ്‌. കൊന്നാൽ ശിക്ഷ സ്ഥലം മാറ്റമോ? ഈ ശിക്ഷ വെറും ഒരു കുളിരിളം തലോടൽ പോലെയായി പോയി എന്നും വൻ വിമർശനം ഉയരുന്നു. നാട്ടിലെ സർവ്വ സമ്മതനായ ഒരു യുവാവിനെ ഒരു കാരണവും കൃത്യമായി ഇല്ലാതെ പിടിച്ച് കൊണ്ട് പോയു ഒടുവിൽ കൊലപ്പെട്ട നിലയിൽ മൃതദേഹം…ആ കുടുംബം എങ്ങിനെ പൊറുക്കും. മത്തായിക്കെതിരെ ഒരു കുറ്റവും തെളിയിക്കാനോ ഉന്നയിക്കാനോ പിടിച്ച് കൊണ്ട് പോയ 7 വന പാലകർക്കും സാധിക്കാതിരിക്കെ ഇവരെ അറസ്റ്റ് ചെയ്യണം എന്നാണ്‌ ആവശ്യം

ഒന്നുകിൽ വന പാലകർ മത്തായിയെ കൊലപ്പെടുത്തി. അല്ലെങ്കിൽ കൊലക്ക് കാരണമായി പ്രവർത്തിച്ചു. എങ്ങിനെ വന്നാലും  സത്യസന്ധമായി അന്വേഷിച്ചാൽ വനപാലകർക്ക് ജയിലിൽ ഉറപ്പാണ്‌. അങ്ങിനെ ഇരിക്കെയാണ്‌ പിണറായി യുടെ തലോടൽ പോലെയുള്ള വെറും സ്ഥലമാറ്റ ചെപ്പടി വിദ്യ.

നിയമപരമായ നടപടികൾ പാലിക്കാതെയാണ് പി.പി.മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നും വനപാലകരുടെ നടപടികൾ മുഴുവൻ ദുരൂഹത നിറഞ്ഞതാണെന്നും മത്തായിയുടെ ഭാര്യ ഷീബയ്ക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത അഭിഭാഷകൻ ജോണി കെ.ജോർജ് അറിയിച്ചു.കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 4ന് വനപാലകർ കസ്റ്റഡിയിലെടുത്തയാൾ രാത്രി എട്ടോടെ മുങ്ങിമരിച്ചെന്ന സംഭവം കസ്റ്റഡി മരണത്തിന്റെ പരിധിയിലാണ്.

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വനം വകുപ്പ് പാലിച്ചിട്ടില്ലെന്ന് മത്തായിയുടെ അഭിഭാഷകൻ പറഞ്ഞു. ഭാര്യയുടെയും മാതാവിന്റെയും കൺമുന്നിൽ നിന്നാണ് ഏഴംഗ വനപാലകസംഘം മത്തായിയെ വനാതിർത്തിയിലെ ക്യാമറ തകർക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. ഇതു നിയമപരമായ നടപടികൾ പാലിക്കാതെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അവർ സർവീസിൽ തുടരുന്നത് ഗുരുതരമായ വീഴ്ച്ച

കൊലപാതകവുമായി ബന്ധപ്പെട്ട് വന പാലകർക്കെതിരെ അന്വേഷണം നടക്കവേ അവർ സർവീസിൽ തുടരുന്നത് ഗുരുതരമായ വീഴ്ച്ചയാണ്‌. സർക്കാർ ഇരക്കൊപ്പം അല്ല എന്നും വേട്ടക്കാർക്കൊപ്പം എന്നും വീണ്ടും തെളിയിച്ചു. വാളയാർ മുതൽ സ്വീകരിക്കുന്ന അതേ സമീപനം തന്നെ. വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കെ ചിറ്റാർ സ്വദേശി പി.പി.മത്തായി കൊല്ലപ്പെട്ട സംഭവത്തിൽ വകുപ്പിനെതിരെ ആഞ്ഞടിച്ച് കോന്നി എംഎൽഎ കെ.യു.ജനീഷ്കുമാർ രംഗത്തെത്തി. sisഇടത് പ്രവർത്തകരും ഉന്നത നേതക്കളും പോലും വനം വകുപ്പിനും സർക്കാരിനും എതിരെ തിരിഞ്ഞിട്ടും ഈ കുടുംബത്തിനു നീതി നല്കാൻ പിണറായി വിജയൻ തയ്യാറാകുന്നില്ല. ചിറ്റാർ കസ്റ്റഡി മരണം വനം വകുപ്പിനും സർക്കാരിനും നാണക്കേടുണ്ടാക്കിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ജനീഷ്കുമാർ വനം മന്ത്രി കെ. രാജുവിനു നൽകിയ കത്തിൽ എംഎൽഎ കെ.യു.ജനീഷ്കുമാർ പറഞ്ഞു.സുരക്ഷ ഉറപ്പാക്കിയില്ലെന്നു മാത്രമല്ല കിണറ്റിൽ വീണ ആളെ രക്ഷിക്കാനുള്ള ശ്രമവും ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കിണറ്റിൽ വീണതോ, തള്ളി ഇട്ടതോ, മർദ്ദനത്തിൽ അബോധവസ്ഥയിൽ ആയപ്പോൾ എടുത്തിട്ടതോ

ഈ ചോദ്യം ഇപ്പോൾ സജീവമായിരിക്കുന്നു. വിഷയം കസ്റ്റഡി മരണം ആയതിനാൽ അത് അന്വേഷിക്കുന്നതും ഇതേ സർക്കാരിന്റെ പോലീസ് തന്നെ എന്നതിനാൽ നീതി ലഭിക്കില്ല. കേരളാ സർക്കർ നീതി പാലകരുടെ വീഴ്ച്ചകൾ അന്വേഷിക്കാൻ കേരള സർക്കാർ നീതി പാലകർ തന്നെ ഇറങ്ങിയാൽ അന്വേഷണം സുതാര്യമാകില്ല. സംശയങ്ങൾ ഉണ്ടാകും. അതിനാൽ തന്നെ അന്വേഷണം സി.ബി.ഐ നടത്തണം.

അല്ലെങ്കിൽ സംസ്ഥാനത്തിനു പുറത്തേ പോലീസ് അന്വേഷിക്കണം എന്നും അവശ്യം ഉയരുന്നു. കർണ്ണാടക പോലീസ്, തമിഴ് നാട് പോലീസ് സ്ക്വാഡോ എങ്കിലും അന്വേഷണം ഏറ്റെടുക്കണം. പിണറായി സർക്കാരിന്റെ അതീവ ഗുരുതരമായ വീഴ്ച്ച മറയ്ക്കാൻ ആയിരിക്കും കേരളത്തിലേ പോലീസ് അന്വേഷിച്ചാൽ നടക്കുക. സത്യം ഒരിക്കലും പുറത്ത് വരില്ലെന്നും ആക്ഷേപം ഉയരുന്നു.

 

വനപാലകരെ സർവീസിൽ നിന്നും നീക്കം ചെയ്ത് അവേഷിക്കാൻ സർക്കാർ ഭയപ്പെടുന്നു. വടശേരിക്കര റേഞ്ച് ഓഫിസർ ബി.വേണുകുമാറിനെ അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് കോളജിലേക്കും, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ആർ.രാജേഷ്കുമാറിനെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിേലേക്കുമാണ് മാറ്റിയത്. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എ.കെ.പ്രദീപ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എൻ.സന്തോഷ്, ടി.അനിൽകുമാർ,വി.എം.ലക്ഷ്മി എന്നിവർക്ക് കരികുളം ഫോറസ്റ്റ് സ്റ്റേഷനിലേക്കും ട്രൈബൽ വാച്ചർ ഇ.ബി.പ്രദീപ് കുമാറിന് രാജാമ്പാറ സ്റ്റേഷനിലേക്കുമാണ് സ്ഥലംമാറ്റം. നിലവിൽ ഇവർ നിർബന്ധിത അവധിയിലാണ്.