പുരുഷൻ ആയി ഉറങ്ങാൻ കിടന്നു, ഉണർന്നപ്പോൾ സ്ത്രീയായി മാറി, ചതിച്ച് സ്വവർഗ പങ്കാളി

പുരുഷൻ ആയി ഉറങ്ങാൻ കിടന്നു. ഉണർന്നപ്പോൾ സ്ത്രീയായി മാറി. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ വെറും 20 വയസ് മാത്രമുള്ള മുജാഹിദ് എന്ന യുവാവിന്റെ ലിംഗം മാറ്റി സ്ത്രീയുടെ ജനനേന്ദിയം പിടിപ്പിക്കുകയായിരുന്നു. സംഭവം ഇങ്ങിനെ. മൻസൂർപൂരിലെ ബെഗ്രജ്പൂർ മെഡിക്കൽ കോളേജിലാണ് സംഭവം. മുജാഹിന്ദിന്റെ ഉറ്റ സുഹൃത്ത് ആയിരുന്നു അയല്വാസിയായ ഓം പ്രകാശ്. ഓം പ്രകാശും മുജാഹിദും സ്വവർഗ സ്നേഹികൾ ആയിരുന്നു. ഇതിനിടെ ഓം പ്രകാശ് മുജാഹിദിനെ പെണ്ണാക്കുവാൻ ഉള്ള ആസൂത്രണം ചെയ്തു.

ഇത് മുജാഹിദിനെ അറിയിക്കാതെ ഓം പ്രകാശ് മനപൂർവ്വം മറച്ചു വയ്ച്ചു. ജൂൺ 3 ന് ഓംപ്രകാശ് തന്നെ കബളിപ്പിച്ചതായി സഞ്ജക് ഗ്രാമത്തിൽ താമസിക്കുന്ന മുജാഹിദ് (20) ആരോപിച്ചു. മുജാഹിദിന് ശസ്ത്രക്രിയ നടത്താൻ മുസാഫർനഗറിലെ ഒരു പ്രാദേശിക മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ചേർന്ന് ഓം പ്രകാശ് രഹസ്യമായി പോദ്ധതി ഇട്ടു. ഇതിനായി 2 ലക്ഷം രൂപ ഡോക്ടർമാർക്ക് കൈമാറി.തുടർന്ന് മുജാഹിസിനെ ഓം പ്രകാശ് അനുനയിപ്പിച്ച് ആശുപത്രിയിൽ എത്തിച്ചു. ഓം പ്രകാശിനു സുഖമില്ലെന്ന് പറഞ്ഞ് മുജാഹിദിനെ ആശുപത്രിയിൽ പ്രത്യേക മുറിയിൽ ഇരുവരും താമസിച്ചു.

മുജാഹിദ് ഉറങ്ങി കഴിഞ്ഞപ്പോൾ അനസ്തേഷ്യ നല്കുകയായിരുന്നു. എന്നാൽ ആഹാരത്തിൽ മുജാഹിദിനു മയങ്ങാനുള്ള മരുന്ന് നല്കി എന്നും സംശയം ഉണ്ട്. ഇങ്ങിനെ മുഹാഹിദ് നല്ല ഉറക്കത്തിലേക്ക് ആയപ്പോൾ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റി അവന്റെ ലിംഗം മാറ്റുകയും സ്ത്രീയായി രൂപ മാറ്റം വരുത്തുകയും ചെയ്തു. ജനനേന്ദ്രിയം നീക്കം ചെയ്യുകയും നിർബന്ധിത ലിംഗമാറ്റം നടത്തുകയും ചെയ്തത് മുജാഹിദിന്റെ അനുമതി ഇല്ലാതെ തന്നെ ആയിരുന്നു.

നീണ്ട ഉറക്കം കഴിഞ്ഞ് മുജാഹിസ് എഴുന്നേല്ക്കുന്നത് 11 മണിക്കൂർ കഴിഞ്ഞാണ്‌. ബോധം വന്നപ്പോൾ, എന്നെ ആൺകുട്ടിയിൽ നിന്ന് പെൺകുട്ടിയാക്കി എന്ന് ഓം പ്രകാശ് പറഞ്ഞതായി മുജാഹിദ് പറഞ്ഞു. തന്റെ ലിംഗം നഷ്ടപ്പെട്ടതായി മുജാഹിദ് മനസിലാക്കി. ഇനി തനിക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ ആരും ഇനി നിന്നെ ആണായി അംഗീകരിക്കില്ലെന്നും ഓം പ്രകാശ് പറഞ്ഞു. നിന്നെ വിവാഹം ചെയ്ത് നമുക്ക് ഒന്നിച്ച് ജീവിക്കണം എന്നും ഓം പ്രകാശ് പറഞ്ഞതായി മുജാഹിദ് പറഞ്ഞു. ഇതിനിടെ മുജാഹിദിന്റെ കുടുംബ സ്വത്തിൽ പാതി പിതാവിൽ നിന്നും വാങ്ങിക്കാനും ഓം പ്രകാശ് നീക്കം നടത്തി.

തന്റെ ഭാര്യയാണ്‌ ഓം പ്രകാശ് എന്നും കുടുംബത്തിൻ്റെ വിഹിതം പിടിച്ചെടുക്കുമെന്നുംമുജാഹിദിൻ്റെ പിതാവിനെ വെടിവച്ചുകൊല്ലുമെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തി. ഓം പ്രകാശ് മുജാഹിദിനോട് പറഞ്ഞത് ഇങ്ങിനെയാണ്‌. ഞാൻ നിന്നെ പുരുഷനിൽ നിന്ന് സ്ത്രീയാക്കി. 2 ലക്ഷം രൂപ ചിലവാക്കി.ഇനി എന്നോടൊപ്പം ജീവിക്കണം, ഞാൻ ഒരു വക്കീലിനെ തയ്യാറാക്കി നിനക്കു കോടതി വിവാഹം ഒരുക്കി, ഇപ്പോൾ ഞാൻ നിങ്ങളുടെ പിതാവിനെ വെടിവച്ചുകൊല്ലും, നിങ്ങളുടെ ഓഹരിയുടെ ഭൂമി എൻ്റെ പേരിൽ പേരിൽ എഴുതി നല്കണം.എന്നിട്ട് ഞാൻ അത് വിറ്റ് നിന്നെയും കൂട്ടി ലഖ്‌നൗവിലേക്ക് പോകും,സംഭവത്തിൽ പ്രതിഷേധിച്ച് ഓംപ്രകാശിനും ബന്ധപ്പെട്ട ഡോക്ടർമാർക്കും എതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കർഷക നേതാവ് ശ്യാംപാലിൻ്റെ നേതൃത്വത്തിൽ ബികെയു പ്രവർത്തകർ മെഡിക്കൽ കോളേജിൽ പ്രതിഷേധ പ്രകടനം നടത്തി.

വിശദമായ അന്വേഷണം നടത്തുമെന്ന് സമരക്കാർക്ക് പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. കർഷക നേതാവ് ശ്യാംപാൽ പറയുന്നത് ഇങ്ങിനെ…ഈ സംഭവം ആശുപത്രിയിലെ അവയവ കടത്തിൻ്റെ വലിയ പ്രശ്നത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. സമ്മതമില്ലാതെ അവയവങ്ങൾ ശേഖരിക്കുന്നതിനും ലിംഗമാറ്റത്തിനുമായി വ്യക്തികളെ ലക്ഷ്യമിടുന്ന റാക്കറ്റ് ആശുപത്രിക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

“ഇത് വളരെ ദൗർഭാഗ്യകരമാണ്. ശരീരഭാഗങ്ങൾ വിൽക്കുന്ന ഈ നിയമവിരുദ്ധ ബിസിനസ്സ് ഉടൻ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ആശുപത്രി മാനേജ്മെൻ്റും ഈ കുറ്റകൃത്യത്തിന് സഹായിച്ചവരുമടക്കം ബന്ധപ്പെട്ട എല്ലാവരേയും ഉത്തരവാദികളാക്കി ശിക്ഷിക്കണം,“ ശ്രീ പാൽ ആവശ്യപ്പെട്ടു. മുറിച്ചെടുത്ത ലിംഗം ആശുപത്രിക്കാർ മറ്റുളവരിൽ ഉപയോഗിക്കാൻ സാധ്യത് ഉണ്ട് എന്നും ശ്യാം പാൽ പറയുന്നു.ജൂൺ 16 ന് മുജാഹിദിൻ്റെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു, ഇത് ഓംപ്രകാശിൻ്റെ അറസ്റ്റിലേക്ക് നയിച്ചു. എന്നിരുന്നാലും, പോലീസിൻ്റെ അലസമായ മനോഭാവത്തെ ശ്രീ പാൽ വിമർശിക്കുകയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മുജാദിന്റെ കുടുംബം ഇപ്പോൾ ആശുപത്രിക്കും മറ്റും എതിരേ കുറഞ്ഞത് 2 കോടി രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു/കുടുംബവും പ്രതിഷേധക്കാരും ഉന്നയിച്ച എല്ലാ ആരോപണങ്ങളും സമഗ്രമായി അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും മുസാഫർനഗർ പോലീസ് ഓഫീസർ രമാശിഷ് ​​യാദവ് പറഞ്ഞു.ഓംപ്രകാശിനെ അറസ്റ്റ് ചെയ്തതിന് പുറമെ കേസിൽ ഉൾപ്പെട്ട ആശുപത്രി ജീവനക്കാരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.